ആര്‍എസ്എസുകാരുടെ തല കൊയ്യാനാണ് കേരളത്തില്‍ എത്തിയത്: കേരളത്തില്‍ നിന്നും പിടികൂടിയ തീവ്രവാദികള്‍
ദില്ലി: കേരളത്തില്‍ നിന്നും ഐസിസ് ബന്ധമുണ്ടെന്ന സംശയത്തില്‍ പിടികൂടി ആറ് പേര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തല കൊയ്യാനാണ് എത്തിയത് എന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം കേരളത്തില്‍ എത്തിയത് കുറഞ്ഞത് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തല വെട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.
തല വെട്ടുക മാത്രമല്ല വീഡിയോ സഹിതം പകര്‍ത്താനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകം നടത്തുന്നത് വാള്‍ ഉപയോഗിച്ചായിരിക്കണം എന്നും നിര്‍ദേശമുണ്ടായിരുന്നതായി അറസ്റ്റിലായ അബു ബഷീര്‍(29) പോലീസിനോട് പറഞ്ഞു.

നാല് മാസത്തോളമായി പോലീസ് നിരീക്ഷണത്തിലായിരുന്ന സംഘം ഒക്ടോബര്‍ 2 നാണ് അറസ്റ്റിലാകുന്നത്. തമിഴ്‌നാട്ടില്‍ നടക്കുന്ന ആര്‍എസ്എസ് റാലിയില്‍ ആക്രമണം നടത്താനായിരുന്നു ഉദ്ദേശം. കണ്ണൂരിലെ ഹില്‍ടോപ്പില്‍ വച്ചാണ് ഇതിനുള്ള ആസൂത്രണം നടത്തിയിരുന്നത്. സംഘത്തെ കൂടുതല്‍ തെളിവുകള്‍ക്കായി ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications