കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ തീവ്രവാദ ഭീഷണി; സന്നിധാനത്ത് അതീവ ജാഗ്രത, നിരീക്ഷണം ശക്തമാക്കി!

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ തീവ്രവാദ ഭീഷണിയെന്ന് റിപ്പോർട്ട്. തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യം വെച്ചേക്കാം എന്ന മുന്നറിയിപ്പിനെ തുടർന്ന് ശബരിമലയിൽ നിരീക്ഷണം ശക്തമാക്കി. ബാബാറി മസ്ജിദ് ദിനമായി ഡിസംബർ ആറിന് ശബരിമലയിൽ ജാഗ്രത നിർദേശം സധാരണ ഉള്ളതാണെങ്കിലും ഇത്തവണ ഒരു പരിധി കൂടി കടന്ന് സുരക്ഷ ഏർപ്പെടുത്തി.

ബാബറി മസ്ജിദ് വിധിക്ക് ശേഷം എത്തുന്ന ആദ്യ ബാബറഇ മസ്ജിദ് ദിനമാണ് നാളെ എന്നതും പ്രത്യേകതയാണ്. നിരീക്ഷണത്തിനായി വനമേഖലകളിൽ കമാൻഡോകളെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽ കൂടുതൽ പോലീസുകാരെയാണ് സുരക്ഷയ്ക്കായി സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. തിരുമുറ്റത്തും പുറത്തുമുള്ള കമാൻഡോകളുടെ എണ്ണം ഇരട്ടിയാക്കും.
ശബരിപാതയിലും കാനന പാതയിലും മരക്കൂട്ടത്തും പുൽമേട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Sabarimala

പാലക്കാടുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റ് സാന്നിധ്യം നിരീക്ഷിക്കുന്നുണ്ട്. രഹസ്യ പോലീസ് ബൈനോക്കുലർ നിരീക്ഷണവും വ്യോമസേനയുടെ ഹെലികോപ്ടർ ആകാശ നിരീക്ഷണവും നടക്കുന്നുണ്ട്. ഇരുമുടി കെട്ടുകൾ ഉൾപ്പെടെ സ്കാൻ ചെയ്ത് മാത്രമാണ് അകത്തേക്ക് കടത്തിവിടുന്നത്. അതേസമയം സന്നിധാനത്ത് കഴിഞ്ഞ ദിവസം മൊബൈൽ ഫോണിന് വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.

സോപാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സന്നിധാനത്ത് മൊബൈലിന് നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പതിനെട്ടാം പടിക്ക്മുകളിൽ സന്നിധാനത്ത് മൊബൈൽഫോൺ അനുവദിക്കാൻ കഴിയില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. സന്നിധാനത്ത് നിന്ന് മൊബൈൽ പിടിച്ചാൽ കർശന നടപടികളാണ് നേരിടേണ്ടി വരിക. ആദ്യം താക്കീത് നൽകും പിന്നെയും ആവർത്തിക്കുകയാണെങ്കിൽ കർശന ശിക്ഷ നടപടികളാണ് നേരിടേണ്ടി വരികയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചിട്ടുണ്ട്.

English summary
Terror threat at Sabarimala, Extreme vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X