കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ?

Google Oneindia Malayalam News

Recommended Video

cmsvideo
Sabarimala High Alert Due To Attack Threat | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയിൽ തീവ്രവാദ ഭീഷണി. പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചുകൊണ്ട് കേരള സർക്കാർ നിജ്ഞാപനം ഇറക്കി. പൊലീസ് ആക്‌ട് 83-ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം. ശബരിമലയ്ക്കുള്ള തീവ്രവാദ ഭീഷണി, സാമൂഹ്യ വിരുദ്ധരുടെ സുരക്ഷാഭീഷണി എന്നിവ കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയെന്നാണ് വിശദീകരണം .

കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ച് പാക് ഗ്രൂപ്പുകൾ; ഗ്രൂപ്പിൽ ഒട്ടേറെ മലയാളികൾ, നിരീക്ഷണത്തിൽ...കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ച് പാക് ഗ്രൂപ്പുകൾ; ഗ്രൂപ്പിൽ ഒട്ടേറെ മലയാളികൾ, നിരീക്ഷണത്തിൽ...

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പോലീസ് ആക്ട് 83-ാം വകുപ്പ പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം. ഇതോടെ ഈ പാതകളിലെല്ലാം ഏതു തരത്തിലുള്ള നടപടിക്കും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന് തീരുമാനമെടുക്കാം എന്നതാണഅ വിജ്‍ഞാപനത്തിന്റെ ഗുണം. നിരോധനാജ്ഞ പ്രഖ്യാപനം, കരുതല്‍ തടങ്കല്‍ എന്നിവയെല്ലാം പോലീസിന് എളുപ്പത്തിൽ സാധ്യമാകും.

ആചാര ലംഘനം

ആചാര ലംഘനം

ഇലവുങ്കല്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, സന്നിധാനം, പാണ്ടിത്താവളം, പുല്ലുമേട്, ഉപ്പുപ്പാറ, കോഴിക്കാനം, സത്രം എന്നിവയാണ് പ്രത്യേക സുരക്ഷ മേഖലകള്‍. കൂടാതെ പാതകളുടെ ഓരോ കിലോമീറ്റര്‍ സ്ഥലവും കൂടി ഇതില്‍ ഉള്‍പ്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാൽ ഇത്തര്തതിൽ ഒരു വിജ്ഞാപനം ഇറക്കിയത് ആചാര ലംഘനമാണെന്ന ആരോപണം ഉയരുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനം

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള നീക്കവുമായി സർക്കാരും പോലീസും രംഗത്ത് വന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധി വന്നെങ്കിലും വൻ പ്രതിഷേധമായിരുന്നു ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രത്യക്ഷ സമരത്തിലേക്ക് ബിജെപി നീങ്ങുകയും ചെയ്തിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച പരമോന്നത നീതിപീഠത്തിന്റെ സുപ്രധാനവിധിയിലേക്ക് നയിച്ചത് 12 വര്‍ഷത്തെ 'സംഭവബഹുല'മായ നിയമപോരാട്ടത്തിനൊടുവിലായിരുന്നു.

വിധി നടപ്പിലാക്കരുതെന്ന് ബിജെപിയും കോൺഗ്രസും

വിധി നടപ്പിലാക്കരുതെന്ന് ബിജെപിയും കോൺഗ്രസും

ഹര്‍ജിക്കാരുടെ വിശ്വാസ്യത മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുമാറ്റംവരെ ചോദ്യംചെയ്യപ്പെട്ട കേസില്‍ ഒട്ടേറെ 'ട്വിസ്റ്റു'കളായിരുന്നു ഉണ്ടായിരുന്നത്. വിവിധ ബെഞ്ചുകള്‍ക്കുമുമ്പാകെ 20 ദിവസത്തോളം വാദംനടന്നു. ഒടുവില്‍ ഭരണഘടനാ ബെഞ്ചിനുമുമ്പില്‍ എട്ടുദിവസം സുദീര്‍ഘമായ വാദം. ഒടുവിലാണ് വിധിയുണ്ടായത്. വിധി നടപ്പാക്കുകയെന്നതായിരുന്നു സർക്കാരിന്റെ നിലപാട്. വിധി നടപ്പാക്കുന്നതിനെ എതിർത്ത് കോൺഗ്രസും ബിജെപിയും രംഗത്ത് എത്തുകയും ചെയ്തു.

ഇനി സംഘപരിവാർ അക്രമം നടക്കില്ല

ഇനി സംഘപരിവാർ അക്രമം നടക്കില്ല

തൂലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നപ്പോള്‍ മലകയറാന്‍ സ്ത്രീകളെത്തി. എന്നാൽ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടായി. മാധ്യമങ്ങള്‍ക്ക് നേരെ വരെ ആക്രമണം നടന്നു. സ്ത്രീകള്‍ നടപ്പന്തല്‍വരെ എത്തി, എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ട അവസ്ഥ വന്നു. വനിതകൾ അടക്കമാണ് ശബരിമലയിൽ സ്ത്രീകൾ കയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ തീർത്ഥാടകർ എത്തുന്ന വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയത്. ഇപ്പോൾ അതീവ സുരക്ഷ മേഖലകളാക്കി പ്രഖ്യാപനം നടത്തുന്നതോടെ ഇത്തരത്തിലുള്ള അക്രമങ്ങൾ ഒന്നും തന്നെ നടത്താൻ സംഘപരിവാർ സംഘങ്ങൾക്ക് കഴിയില്ല. ഇത് ലക്ഷ്യം വെച്ച് കൊണ്ട് തന്നെയായിരിക്കണം സർക്കാരും ഇതത്തരത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
Terrorist attack threat against Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X