ലഷ്കര്‍ സംഘവുമായി ബന്ധമെന്ന് സംശയം; തൃശ്ശൂര്‍ സ്വദേശി പോലീസ് പിടിയില്‍
കൊച്ചി: ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടന്ന ലഷ്കര്‍ ത്വയിബ തീവ്രവാദികളെ സഹായിച്ചെന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ വെച്ച് പോലീസ് നാടകീയമായി പിടികൂടിയത്.ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

തന്നെ പോലീസ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണെന്നും കോടതി മുഖേന കീഴടങ്ങാന്‍ അനുവദിക്കണമെന്നും അഭിഭാഷകന് വഴി സമര്‍പ്പിച്ച ഹരജിയില്‍ അബ്ദൂള് റഹീം ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കാനുള്ള നടപടികള്‍ കോടതിയില്‍ പുരോഗമിക്കവേയാണ് ഇയാളെ പോലീസ് പിടികൂടിയത്.
അതേസമയം തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് റഹീം പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ നിരപരാധിയാണെന്നും ബഹ്റൈനില്‍ ഹോട്ടല്‍ ലോബിയുടെ കൈയ്യില്‍ പെട്ട യുവതിയെ താന്‍ നാട്ടിലേക്ക് കൂട്ടി കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് പോലീസിനെ ആരോ തെറ്റിധരിപ്പിച്ചപവെന്നുമാണ് റഹീം പറയുന്നത്.
ബഹ്റൈനില്‍ ബിസിനസ് നടത്തുകയായിരുന്നുവെന്നും റഹീമിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. ബിസിനസ് പൊളിഞ്ഞപ്പോള്‍ ഇയാള്‍ അവിടെ നിന്ന് അപ്രത്യക്ഷനായെന്നും ഒരു മാസം മുന്‍പ് എറണാകുളത്ത് ഉണ്ടായിരുന്നെന്നുമുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. മൂന്ന് ദിവസം മുന്‍പ് ഇയാള്‍ നാട്ടിലേക്ക് വരുന്നതായി വീട്ടുകാരെ അറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഹീമിനൊപ്പമുണ്ടായിരുന്ന യുവതിയെ ഇന്ന് രാവിലെയോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
റഹീം പിടിയിലായതോടെ തമിഴ്നാട് പോലീസിനെ കേരള പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ കൊച്ചിയില്‍ എത്തും. അതേസമയം ലഷ്കര്‍ ഈ തൊയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ ജാഗ്രത തുടരുകയാണ്.
പാകിസ്താന് സ്വദേശിയായ ഇല്യാസ് അന്‍വര്‍, നാല് ശ്രീലങ്കന്‍ തമിഴര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളതെന്ന് തമിഴ്നാട് പോലീസ് പറയുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications