കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്കര്‍ സംഘവുമായി ബന്ധമെന്ന് സംശയം; തൃശ്ശൂര്‍ സ്വദേശി പോലീസ് പിടിയില്‍

Google Oneindia Malayalam News

കൊച്ചി: ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടന്ന ലഷ്കര്‍ ത്വയിബ തീവ്രവാദികളെ സഹായിച്ചെന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ വെച്ച് പോലീസ് നാടകീയമായി പിടികൂടിയത്.ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

 arestterror-

തന്നെ പോലീസ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണെന്നും കോടതി മുഖേന കീഴടങ്ങാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹരജിയില്‍ അബ്ദൂള്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കാനുള്ള നടപടികള്‍ കോടതിയില്‍ പുരോഗമിക്കവേയാണ് ഇയാളെ പോലീസ് പിടികൂടിയത്.

അതേസമയം തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് റഹീം പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ നിരപരാധിയാണെന്നും ബഹ്റൈനില്‍ ഹോട്ടല്‍ ലോബിയുടെ കൈയ്യില്‍ പെട്ട യുവതിയെ താന്‍ നാട്ടിലേക്ക് കൂട്ടി കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് പോലീസിനെ ആരോ തെറ്റിധരിപ്പിച്ചപവെന്നുമാണ് റഹീം പറയുന്നത്.

ബഹ്റൈനില്‍ ബിസിനസ് നടത്തുകയായിരുന്നുവെന്നും റഹീമിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. ബിസിനസ് പൊളിഞ്ഞപ്പോള്‍ ഇയാള്‍ അവിടെ നിന്ന് അപ്രത്യക്ഷനായെന്നും ഒരു മാസം മുന്‍പ് എറണാകുളത്ത് ഉണ്ടായിരുന്നെന്നുമുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. മൂന്ന് ദിവസം മുന്‍പ് ഇയാള്‍ നാട്ടിലേക്ക് വരുന്നതായി വീട്ടുകാരെ അറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഹീമിനൊപ്പമുണ്ടായിരുന്ന യുവതിയെ ഇന്ന് രാവിലെയോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

റഹീം പിടിയിലായതോടെ തമിഴ്നാട് പോലീസിനെ കേരള പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ കൊച്ചിയില്‍ എത്തും. അതേസമയം ലഷ്കര്‍ ഈ തൊയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ ജാഗ്രത തുടരുകയാണ്.
പാകിസ്താന്‍ സ്വദേശിയായ ഇല്യാസ് അന്‍വര്‍, നാല് ശ്രീലങ്കന്‍ തമിഴര്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളതെന്ന് തമിഴ്നാട് പോലീസ് പറയുന്നു.

<strong>മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി</strong>മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി

English summary
Terrorist connection; Police arests Abdul khader Karim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X