Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദിന് പിറകേ കഞ്ചാവ് ജിഹാദ്?

തിരുവനന്തപുരം: കേരളത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദ സംഘടനകള്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും പറയപ്പെടുന്നു.

പാന്‍ ഉത്പന്നങ്ങള്‍ നിരോധിച്ചതോടെ അന്യ സംസഥാന തൊഴിലാളികള്‍ വഴി അവയുടെ കുത്തൊഴുക്കാണ് കേരളത്തില്‍. പാന്‍ മസാലക്കൊപ്പം കഞ്ചാവടക്കമുള്ള മയക്കുമരുന്നുകളും കേരളത്തിലേക്ക് കരുതിക്കൂട്ടി എത്തിക്കുന്നുണ്ടത്രെ.

Drug Jihad

ബംഗാളികള്‍ എന്ന് പൊതുവെ പറയപ്പെടുന്ന പലരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഇവരില്‍ നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഞ്ചാവ് വലിയ തോതില്‍ കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തുന്നതിന് പിന്നിലും ഇത്തരം ശക്തികളുണ്ടോ എന്ന സംശയം ബലപ്പെട്ടുവരുകയാണ്.

ഇസ്ലാമിക തീവ്രവാദത്തിന് വേരോട്ടമുള്ള പല സ്ഥലങ്ങളും പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വില്‍പനകൊണ്ടാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക് മയക്കുമരുന്നുകള്‍ കടത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ് വഴിയും വന്‍ തോതില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ട്.

പുറത്തുനിന്ന് കൊണ്ടുവരുന്ന പാന്‍ ഉത്പന്നങ്ങള്‍ ഇപ്പോള്‍ നാലും അഞ്ചും ഇരട്ടി വിലക്കാണ് കേരളത്തിലെ ഏജന്റുമാര്‍ വില്‍ക്കുന്നത്. സമാനമായ കച്ചവടം കഞ്ചാവിന്റേയും മയക്കുമരുന്നുകളുടേയും കാര്യത്തിലും നടക്കുന്നുണ്ടത്രെ.

കള്ള നോട്ടുകളും ഈ കച്ചവടത്തിന്റെ ഭാഗമായി വലിയതോതില്‍ കേരളത്തില്‍ ചെലഴിക്കപ്പെടുന്നുണ്ട്. ഇതിന് പിന്നിലും പാകിസ്താനിലേയും ബംഗ്ലാദേശിലേയും ചില തീവ്രവാദ സംഘടനകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+