കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ പരിശോധിച്ചപ്പോള്‍ പോലീസ് ഞെട്ടി; കണ്ണൂരില്‍ പിടിയിലായ യുവാവിനും യുവതിക്കും തീവ്രവാദ ബന്ധം?

  • By വരുണ്‍
Google Oneindia Malayalam News

കണ്ണൂര്‍: സംശയാസ്പദ സാഹചര്യത്തില്‍ കണ്ണൂരില്‍ പോലീസ്‌ പിടികൂടിയ യുവതിക്കും യുവാവിനും തീവ്രവാദ ബന്ധമുള്ളതായി സംശയം. കണ്ണൂര്‍ ബേബി ബീച്ചില്‍ നിന്ന് പോലീസ് പിടികൂടിയ യുവതിയെയും യുവാവിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. യുവാവിന്റ മൊബൈല്‍ പരിശോധിച്ചതോടെയാണ് ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചത്‌.

കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ഇജാസിനെയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ യുവതിക്കൊപ്പം പിടികൂടിയത്. പതിനെട്ടുകാരിയായ യുവതിയ്‌ക്കൊപ്പം ഇജാസ് ബേബി ബീച്ചില്‍ ഒരു ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോള്‍ സംശയം തോന്നിയ പൊലീസ് പിടികൂടുകയായിരുന്നു.

isis-kerala

ഇജാസിന്റെ മൊബൈലിലെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ തീവ്രവാദ ബന്ധമുള്ളതായി പോലീസിന് സംശയം തോന്നിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് വിവമരമറിച്ചിതിനെതുടര്‍ന്ന് അവര്‍ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

അടുത്തിടെ കണ്ണൂരില്‍ നിന്ന് അഞ്ച് പേരെ ദേശീയ അന്വേഷണ ഏജന്‍സി നേരിട്ടെത്തി കസ്‌റ്റെഡിയില്‍ എടുത്തിരുന്നു. പാനൂര്‍ പെരിങ്ങത്തൂര്‍ മലയില്‍ ഒളിച്ച് കഴിയുകയായിരുന്ന അഞ്ച് പേരെയാണ് എന്‍ഐഎ പിടികൂടിയത്. പെരങ്ങത്തൂര്‍ കനകമലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് തീവ്രവാദ ബന്ധം സംശയിച്ച് രണ്ട് പേരെക്കൂടെ പോലീസ് പിടികൂടിയിരിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
terrorist relation suspected couple arrested in kannur baby beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X