Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയ സമരങ്ങളെ അടിച്ചമർത്താനായി ഇടത് സർക്കാർ പ്രയോഗിക്കുന്ന വാക്കാണ് തീവ്രവാദികള്‍: കെപിഎ മജീദ്

കെ-റെയില്‍ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടയില്‍ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് എംഎല്‍എ കെപിഎ മജീദ്. ആഭ്യന്തര വകുപ്പും റവന്യൂ വകുപ്പുമൊക്കെ കെ റെയിൽ ഉദ്യോഗസ്ഥർക്ക് തീറെഴുതിക്കൊടുത്ത പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ. എതിർപ്പുകളെയെല്ലാം അവഗണിച്ച് കല്ലിടലുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കെ റെയിൽ പരിസരത്ത് ബഫർ സോൺ ഉണ്ടാകില്ലെന്ന് മന്ത്രി നുണ പറയുമ്പോൾ 10 മീറ്റർ വരെ ബഫർ സോൺ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നുവെന്നും കെപിഎ മജീദ് കൂട്ടിച്ചേർക്കുന്നു.

-kpamajeed-

ബഫർ സോണിന്റെ അഞ്ച് മീറ്റർ വരെ ഒരു നിർമ്മാണ പ്രവർത്തനവും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേ? സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ഇപ്പോൾ മന്ത്രി സജി ചെറിയാന്റെ ശ്രമം. ജനകീയ സമരങ്ങൾ നടക്കുമ്പോഴെല്ലാം അതിനെ അടിച്ചമർത്താനായി ഇടത് സർക്കാർ പ്രയോഗിക്കുന്ന വാക്കാണിത്. സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളാണെങ്കിൽ കേരളത്തിൽ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു പേരിട്ടു വിളിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാരിനോ സാധാരണ ജനത്തിനോ ഒരു രൂപവുമില്ലെന്നും കെപിഎ മജീദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നേരം വെളുക്കുമ്പോൾ കുറെ മഞ്ഞക്കുറ്റികളുമായി ആരൊക്കെയോ വരുന്നു. ആരുടെയൊക്കെയോ പറമ്പുകളിൽ കുറ്റി നാട്ടുന്നു. അതുവഴി കെ റെയിൽ വരുമെന്ന് പറഞ്ഞ് പിരിഞ്ഞ് പോകുന്നു. എപ്പോഴാണ് കെ റെയിൽ വരുന്നത്? എത്ര സ്ഥലമാണ് അളന്നെടുക്കുന്നത്? ആർക്ക് വേണ്ടിയാണ് കെ റെയിൽ?
ഒരാളുടെ സ്വകാര്യ സ്വത്തിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ച് കടക്കാൻ സ്റ്റേറ്റിന് അധികാരമുണ്ടോ? കെ റെയിലിന് കേന്ദ്രാനുമതിയുണ്ടോ? ആർക്കും ഉത്തരമില്ല.

ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വീടിന്റെ മുറ്റത്ത് സർവ്വേക്കല്ല് കാണുന്ന സാധാരണക്കാരാണ് പ്രതികരിക്കുന്നത്. അടുക്കളയിലെ അടുപ്പ് കല്ല് മാറ്റി സർവ്വേക്കല്ല് നാട്ടുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവരെയാണ് മന്ത്രിമാരും സി.പി.എമ്മുകാരും തീവ്രവാദികളാക്കുന്നത്. ഉത്തര കൊറിയയിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ജനാധിപത്യം കാറ്റിൽപറത്തി ഏകാധിപതിയെ പോലെ ഒരു മുഖ്യമന്ത്രി. ഇത്രയേറെ ജനകീയ പ്രതിഷേധം നടന്നിട്ടും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ലെന്നും ലീഗ് നേതാവ് വിമർശിക്കുന്നു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളമാകെ അലയടിക്കുന്ന ജനകീയ സമരത്തെ ചോരയിൽ മുക്കി നേരിടാമെന്ന സർക്കാർ മോഹം വെറുതെയാണ്.നന്ദിഗ്രാമിൽ ഗ്രാമീണരെ കുരുതി കൊടുത്ത് ആർക്കും വേണ്ടാത്ത വികസനം കൊണ്ടുവരാൻ മെനക്കെട്ടതിന്റെ ചരിത്രം മറക്കാതിരിക്കുന്നതാണ് നല്ലത്. പശ്ചിമബംഗാളിൽ സി.പി.എം ഉപ്പുതൊട്ട കലം പോലെയായത് ഈ സംഭവത്തിന് ശേഷമാണ്.

കേരളത്തിൽ പശ്ചിമബംഗാൾ ആവർത്തിക്കാനുള്ള ആർത്തിയാണ് സി.പി.എം കാണിക്കുന്നത്. ഇരകളായ സഖാക്കളെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സിൽവർ ലൈൻ കേരളത്തിന്റെ നെഞ്ച് പിളർത്തുമ്പോൾ സ്വന്തം കുഴി തോണ്ടുകയാണെന്ന കാര്യം സർക്കാർ മറക്കരുത്. ജനകീയ സമരം ആളിപ്പടരും. സർക്കാരിന് പിന്തിരിയേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+