കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈനികന്റെ തലയറുത്ത് പാക് ഭീകരര്‍, വീട്ടമ്മയെ വെടിവച്ച് കൊന്നു... ഇനിയും ക്ഷമിക്കണോ?

17 സിഖ് ലൈറ്റ് ഇന്‍ഫന്ററിയിലെ ജവാന്‍ മന്‍ജീത്ത് സിങ് ആണ് കൊല്ലപ്പെട്ടത്

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: പാക് സൈന്യവും പാകിസ്താനില്‍ നിന്നുള്ള ഭീകകരും ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടത് യുദ്ധം തന്നെയാണെന്ന സൂചനയാണ് അതിര്‍ത്തിയില്‍ നിന്നുള്ള സംഭവങ്ങള്‍ സനല്‍കുന്നത്.

നിയന്ത്രണ രേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹവും അവര്‍ വെറുതേവിട്ടില്ല. മൃതദേഹം വികൃതമാക്കി അപമാനിച്ചതിന് ശേഷമാണ് ഭീകരര്‍ മടങ്ങിയത്.

കശ്മീരിലെ മറ്റൊരിടത്ത് ഭീകരര്‍ വീട്ടില്‍ കയറി വീട്ടമ്മയെ വെടിവച്ച് കൊല്ലുകയും ചെയ്തു. പാകിസ്താന്‍ ചോദിച്ചുവാങ്ങുകയാണ്. ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കിക്കഴിഞ്ഞു.

കുപ് വാര

കുപ് വാര

കശ്മീരിലെ കുപ് വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണ് ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ ഒരു ഇന്ത്യന്‍ സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടു.

മൃതദേഹം

മൃതദേഹം

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനാണ് കൊല്ലപ്പെട്ടത്. ഈ സൈനികന്റെ മൃതദേഹം വികൃതമാക്കിയതിന് ശേഷമാണ് ഭീകരര്‍ മടങ്ങിയത്. 17 സിഖ് ലൈറ്റ് ഇന്‍ഫന്ററിയിലെ ജവാന്‍ മന്‍ജീത്ത് സിങ് ആണ് കൊല്ലപ്പെട്ടത്.

തലയറുത്തു

തലയറുത്തു

കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്റെ തലയറുത്ത്, മുഖം വികൃതമാക്കിയാണ് ഭീകരര്‍ രക്ഷപ്പെട്ടത്. ഒരു ഭീകരനെ ഇന്ത്യന്‍ സേന വധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളോടുള്ള പ്രതികാരമാണ് സൈനികന്റെ മൃതദേഹത്തോട് ഭീകരര്‍ കാണിച്ചത്.

രക്ഷപ്പെടുത്തിയത്

രക്ഷപ്പെടുത്തിയത്

അവശേഷിച്ച ഭീകരരെ നിയന്ത്രണ രേഖയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് പാകിസ്താന്‍ സൈന്യം തന്നെ ആയിരുന്നു. പാക് സൈന്യം നടത്തിയ വെടിവപ്പിന്റെ മറയില്‍ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.

വീട്ടമ്മയെ കൊന്നു

വീട്ടമ്മയെ കൊന്നു

ഇതിനിടെ പുല്‍വാമ ജില്ലയിലും ഭീകരരുടെ ആക്രമണം അരങ്ങേറി. വീട്ടില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ സ്ത്രീയെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരിച്ചടിക്കും

തിരിച്ചടിക്കും

ഇന്ത്യന്‍ ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്താന് അതി ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ കാടത്വമാണ് ഈ നടപടിയിലൂടെ പ്രകടമായതെന്ന് സസൈനിക വക്താവ് പറഞ്ഞു.

ബാറ്റ്

ബാറ്റ്

പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം(ബാറ്റ്) ആണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നില്‍ എന്നാണ് സൈന്യം സംശയിക്കുന്നത്. ഭീകരരും സൈനികരും ചേര്‍ന്ന ഒരു സംഘമാണിത്. സമാനമായ ആക്രമണങ്ങള്‍ ഇവര്‍ മുമ്പും നടത്തിയിട്ടുണ്ട്.

യുദ്ധം വേണോ

യുദ്ധം വേണോ

പാകിസ്താന്‍ ആഗ്രഹിക്കുന്നത് ഒരു യുദ്ധം തന്നെയാണ്. അത് ഔദ്യോഗികമായി തുടങ്ങുന്നത് ഇന്ത്യ തന്നെ ആവണം എന്നും അവര്‍ ആഗ്രഹിക്കുന്നു എന്ന് വേണം കരുതാന്‍.

English summary
Control in Macchil sector of Kupwara district of Jammu and Kashmir on Friday evening. The terrorists mutilated the jawan's body, apparently beheading him, before fleeing back into Pakistan-occupied-Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X