കേന്ദ്രനിർദ്ദേശം വന്നാൽ കേരളത്തിൽ 12 ജില്ലകളിലും ലോക്ക്ഡൗൺ? പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനും മുകളിൽ
തിരുവനന്തപുരം; 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് പിന്നിട്ട ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്രനിർദ്ദേശം നടപ്പായാൽ കേരളത്തിൽ 12 ജില്ലകളിൽ ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വരും. കൊല്ലവും പത്തനംതിട്ടയും ഒഴികെയുള്ള 12 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം മുകളിലാണ്.കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Recommended Video

തിരുവനന്തപുരം ജില്ലയില്‍ 17.23,കോട്ടയം 30.81, ആലപ്പുഴ 21.94, എറണാകുളം 24.54, ഇടുക്കി 20.14, തൃശൂര്‍ 25.88, പാലക്കാട് 25.8, മലപ്പുറം 27.8, കോഴിക്കോട് 26.66, വയനാട് 24, കണ്ണൂര്‍ 23.58, കാസര്‍ഗോഡ് 25.5എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായ ജില്ലകളിൽ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന നിർദ്ദേശം ഇന്നലെ ചേർന്ന കേന്ദ്ര ഉന്നതതല യോഗത്തിലാണ് ഉയർന്നത്. ഇത്തരത്തിലുള്ള 150 ജില്ലകളുടെ പട്ടികയും കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അവശ്യസർവ്വീസുകൾക്ക് ഇളവ് നൽകി ലോക്ഡൗൺ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.അതേസമയം സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തിരുമാനം കൈക്കൊള്ളുക.












Click it and Unblock the Notifications