സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; രണ്ടാം തരംഗത്തിന് സാധ്യത, വിദഗ്ദരുടെ മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ആശങ്ക പരത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. കൊവിഡിന്റെ രണ്ടാം തരംഗ സാധ്യത തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം രോഗം പകരുന്നതിന്റെ വേഗവും കുടുന്നതിന് അനുസരിച്ചാണ് രണ്ടാം തരംഗം കണക്കാക്കുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 2000 മുതല്‍ 2800 വരെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 1500 നും 2000നും ഇടയിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അല്ലാതെയും പ്രതിരോധ സംവിധാനങ്ങളില്ലാതെ ജനങ്ങള്‍ പൊതിസ്ഥലങ്ങളില്‍ ജനം കൂട്ടം കൂടുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാര്‍ച്ച് ആദ്യവാരം 4.5 ശതമാനത്തോടെയായിരുന്നു. കഴിഞ്ഞ മാസത്തിന്റെ മധ്യത്തില്‍ ഇത് 3.6 ആവുകയും പിന്നീട് 2.74 വരെ താഴുകയും ചെയ്തു. സംസ്ഥാനത്ത് നാലായിരം മുതല്‍ അയ്യായിരം കേസുകളുണ്ടായാല്‍ അതിന് രണ്ടാം തരംഗത്തിന്റെ സൂചനയായി കണക്കാക്കാം. ഈ സാഹചര്യത്തില്‍ രോഗം പകരുന്നതിലെ തോതും വര്‍ദ്ധിക്കാം. ഇനി ജനങ്ങള്‍ കൂടുതലായി പൊതുഇടങ്ങളില്‍ കൂട്ടം കൂടാതിരിക്കേണ്ടത് അത്യാവശ്യമാണ്.
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications