സംസ്ഥാനത്ത് പലയിടങ്ങളില്‍ നാളെ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും; ഭയപ്പെടേണ്ട...
തിരുവനന്തപുരം: ഒക്ടോബർ ഒന്നിന് ദുരന്ത നിവാരണ അതോറിറ്റ് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. സംസ്ഥാനത്ത് പലയിടങ്ങളിൽ ഈ സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവർത്തനമാണ് നടക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് കവചം എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും ഈ സംവിധാനം വഴി അപായ മുന്നറിയിപ്പ് നൽകാൻ സാധിക്കും.

രാവിലെയും വൈകുന്നേരവും ആയിരിക്കും സൈറണുകളുടെ പരീക്ഷണം നടക്കുക. എറണാകുളം ജില്ലയിസെ സ്ഥാനപനങ്ങളിലെയും സ്കൂളുകളിലെയും സൈറണുകളുടെ ട്രയൽ റൺ നടക്കും. പള്ളിപ്പുറം സൈക്ലോൺ സെന്റർ, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പാലിയം ഗവ. എച്ച് എസ് എസ്, ഗവ. ജെ ബി എസ് കുന്നുകര ഗവ എം ഐ യു പി എസ് വെളിയത്തുനാട്, ഗവ എച്ച് എസ് വെസ്റ്റ് കടുങ്ങല്ലൂർ ഗവ. ബോയ്സ് എച്ച് എസ് ആലുവ ഗവ ഹയർ സെക്കന്ററി സ്കൂൾ, ശിവൻ കുന്ന്, മുവാറ്റുപുഴ, ഗവ ഹയർസെക്കന്ററി സ്കൂൾ, മുടിക്കൽ, ഗവ ഗസ്റ്റ് ഹൗസ്, എറണാകുളം, ഡി ഇ ഒ സി എറണാകുളം കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് ജില്ലയിൽ ട്രയൽ റൺ നടക്കുക.
മലപ്പുറത്ത് എട്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളും നാളെ വൈകീട്ട് 3. 35 നും 4. 10 നും ഇടയിൽ മുഴങ്ങും. ജി എച്ച് എസ് എസ് പാലപ്പെട്ടി. ജി എച്ച് എസ് എസ് , തൃക്കാവ് , ജി എം എൽ പി എസ് കൂട്ടായി നോർത്ത്, ജി യു പി എസ് പുറത്തൂർ പടിഞ്ഞാറെക്കര. ജി എം യു പി എസ് പറവണ്ണ, ജി എഫ് എൽ പി എസ് പരപ്പനങ്ങാടി, ജി എം വി എച്ച് എസ് എസ് നിലമ്പൂർ, ജി വി എച്ച് എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണം ആയതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications