കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് മല്ലൂസിന്റെ പുതിയ ഹാഷ് ടാഗ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പാഠപുസ്തക വിവാദം കത്തി നില്‍ക്കുകയാണല്ലോ. എസ്എഫ്‌ഐക്കാര്‍ തെരുവിലിറങ്ങിയതോടെ സംഘര്‍ഷ വാര്‍ത്തകളാണ് എപ്പോഴും. എന്നാല്‍ ഓണ്‍ലൈന്‍ ലോകത്ത് ഇപ്പോള്‍ വ്യത്യസ്തമായ ഒരു സമരമാണ് നടക്കുന്നത്.

ജൂലായ് 12 ഞായറാഴ്ച കരിദിനം ആചരിയ്ക്കാണ് വിവിധി ഫേസ്ബുക്ക് കൂട്ടായ്മകള്‍ ആഹ്വാനം ചെയ്തരിയിക്കുന്നത്. കൂടാതെ ഒരു ഓണ്‍ലൈന്‍ കാമ്പയിനും അരങ്ങേറുന്നു.

Support Student

'ഞങ്ങള്‍ക്ക് പഠിയ്ക്കണം, പുസ്തകം എവിടെ? പ്രതിഷേധത്തില്‍ ഞാനും പങ്കാളിയാകുന്നു. ജൂലായ് 12 കരിദിനത്തിന് ഐക്യദാര്‍ഢ്യം' എന്ന ഒരു കാര്‍ഡ് ആണ് പ്രചരിപ്പിയ്ക്കുന്നത്. പ്രതിഷേധത്തില്‍ പങ്കാളിയാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഫോട്ടോ പതിയ്ക്കാന്‍ ഒരു സ്ഥലമുണ്ട്. അവിടെ ഫോട്ടോ പതിച്ച് സ്വയം പ്രചരിപ്പിയ്ക്കാം.

സപ്പോര്‍ട്ട് സ്റ്റുഡന്റ് (#support_student) എന്ന ഹാഷ് ടാഗോടുകൂടിയാണ് പ്രചാരണം. ഓണ്‍ലൈനില്‍ ഇങ്ങനെ ഒരു സമരം നടത്തിയതുകൊണ്ട് പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സമയത്തിന് കിട്ടുമോ എന്നൊന്നും അറിയില്ല. എങ്കിലും തെരുവിലിറങ്ങി സമരം ചെയ്യുന്നതിനോട് താത്പര്യമില്ലാത്തവര്‍ക്കും ഈ പ്രതിഷേധത്തില്‍ പങ്കാളികളാകാം.

English summary
Text Book controversy: new hash tag campaign on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X