കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷ തീർന്നില്ല, അടുത്ത അധ്യയന വർഷത്തേക്കുളള പുസ്തകം തയ്യാർ, വീണ്ടും കയ്യടി നേടി പിണറായി സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ പൂർത്തിയാക്കി പിണറായി സർക്കാർ കയ്യടി നേടുകയാണ്. അത് മാത്രമല്ല അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്കങ്ങളും നേരത്തെ തയ്യാറായിരിക്കുകയാണ്. അധ്യയന വർഷം ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് വിതരണത്തിനുളള പാഠപുസ്തകങ്ങള്‍ തയ്യാറായിരിക്കുന്നത്. 3 കോടി പുസ്‌കങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരത്തില്‍ ഇവ സ്‌കൂളിലെത്തും. പുസ്തകങ്ങളുമായി സ്‌കൂളുകളിലേക്ക് പുറപ്പെടുന്ന ആദ്യ ലോറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

' അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. ഒന്നാം വാല്യത്തിന്‍റെ സംസ്ഥാന തല വിതരണോദ്ഘാടനം നിര്‍വഹിച്ചു. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിനു തയാറായിട്ടുണ്ട്. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു.

cm

ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ - മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചില ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ക്കായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെ ഇത് കൃത്യസമയത്തിനു മുമ്പേ തന്നെ ലഭിച്ചു തുടങ്ങി. പുസ്തകമില്ല എന്ന രക്ഷിതാക്കളുടെ ആവലാതി മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.ബി.പി.എസിന്റെ 40-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറിന്റെ പ്രകാശനവും ഇതിനോടൊപ്പം നിര്‍വഹിച്ചു'.

English summary
Text books are ready for the coming academic year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X