• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നൗഷാദിന് പിന്നാലെ ഒരു തൃശൂർകാരൻ കൂടി; നൽകിയത് കെട്ടുകണക്കിന് വസ്ത്രങ്ങൾ, ഇങ്ങനെയും ചില നന്മകൾ!

പ്രളയബാധിതർക്ക് കെട്ടുകണക്കിന് പുത്തൻവസ്ത്രങ്ങൾ സൗജന്യമായി നൽകിയ എറണാകുളം സ്വദേശി നൗഷാദായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ താരം. പെരുന്നാളിന്റെ തലേദിവസമായിരുന്നു നൗഷാദ് തന്റെ കടയിലെ സാധനങ്ങളെല്ലാം ദുരിതാശ്വാസ ക്യാമ്പിൽ തഴിയുന്നവർക്ക് നൽകിയത്.

ഭാര്യയെ കൊലപ്പെടുത്തി, തല അറുത്തെടുത്തു, ഒരു കൈയ്യിൽ തലയും മറു കൈയ്യിൽ കത്തിയുമായി റോഡിലൂടെ നടത്തം!

'ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ല' എന്ന് പറയുന്നവരുടെ മുഖത്ത് അടിച്ചാണ് നൗഷാദ് എന്ന മനുഷ്യൻ ചാക്കുകളിൽ തന്റഎ സ്നേഹം നിറച്ച് കൊടുത്തത്. ഇത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് ജനങ്ങളുടെ മനസിൽ ദൈവമായി നൗഷാദ് എത്തിയത്.

എന്റെ പെരുന്നാൾ ഇങ്ങനെയാണ്

എന്റെ പെരുന്നാൾ ഇങ്ങനെയാണ്

ഇങ്ങനെയാണ് എന്റെ പെരുന്നാൾ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കടയിലെ ഭൂരിഭാഗം വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയത്. ഓണം, വലിയ പെരുന്നാൾ വിപണി ലക്ഷ്യമിട്ടു തന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മുഴുവൻ തുണിത്തരങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൈമാറിയ ബ്രോഡ്വേയിലെ തെരുവോര കച്ചവടക്കാരൻ‌ വൈപ്പിൻ മാലിപ്പുറം പനച്ചിക്കൽ നൗഷാദ് അങ്ങിനെ ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

സ്നേഹം ചാക്കിലാക്കി നൽകി

സ്നേഹം ചാക്കിലാക്കി നൽകി

കുസാറ്റിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങിയ സംഘം ദുരിതാശ്വാസ ക്യാംപുകളിലേക്കു വസ്ത്രം ശേഖരിക്കാനാണു ശനിയാഴ്ച നഗരത്തിലിറങ്ങിയത്. ബ്രോഡ്വേയിലെത്തിയ്പോൾ 'ഒന്നെന്റ് കടയിലേക്ക് വരാമോ' എന്ന ചോദ്യവുമായി നൗഷാദ് സമീപിച്ചു. തുറന്നിട്ട കട ചൂണ്ടികാട്ടി ആവശ്യമുള്ളത് എടുത്തോ എന്ന് നൗഷാദി പറയുകയായിരുന്നു. തുടർന്ന് വിൽപ്പനയ്ക്ക് വെച്ച വസ്ത്രങ്ങളെല്ലാം എടുത്ത് ചാക്കിലാക്കി നൽകുകയായിരുന്നു.

ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോ

ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോ

ബ്രോഡ് വേയിലെ തെരുവോര കച്ചവടക്കാരൻ നൗഷാദിനെ കുറിച്ച് പറയുമ്പോൾ തൃശൂർക്കാരനായ ഒരാളെ നമ്മൾ മറന്ന് പോകാൻ പാടില്ല. ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍നിന്ന് നിരവധി വസ്ത്രങ്ങള്‍ നല്‍കിയത്. ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിനാണ് ആന്റോ വസ്ത്രങ്ങള്‍ കൈമാറിയത്.

തെക്കനും വടക്കനും...

തെക്കനും വടക്കനും...

എറണാകുളം സ്വദേശിക്ക് പിറകെ ഒരു തൃശൂർകാരനും കേരളത്തിന് മാതൃകയാവുകയാണ്. കഴിഞ്ഞ പ്രാവശ്യത്തെപോലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സാധനങ്ങൾ എത്തുന്നില്ല, ജനങ്ങൾ സാധനങ്ങൾ എത്തിക്കുന്നതിൽ വിമുകത കാണിക്കുന്നു, തെക്കൻ-വടക്കൻ തുടങ്ങിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും പരക്കുന്നതിനിടയിലാണ് ഇത്തരത്തിൽ തന്റെ സമ്പാദ്യമെല്ലാം പ്രളയ ദുരിതർക്കായി മാറ്റിവെക്കുന്ന ആളുകൾ രംഗത്തെത്തുന്നത്.

മുഖ്യമന്ത്രിയുടെ സന്ദർശനം

മുഖ്യമന്ത്രിയുടെ സന്ദർശനം

അതേസമയം പ്രളയ ദുരിതത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 85 ആയി. കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത് 19 പേരുടെ മൃതദേഹംമാണ്. ഇനികണ്ടെത്താനുള്ളത് 40 പേരെയാണ്. സംസ്ഥാനത്ത് മഴ ദുരന്തം വിതച്ച ജില്ലകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച സന്ദർശിക്കും. പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങളായ വയനാടും മലപ്പുറത്തും മുഖ്യമന്ത്രിയെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പത് മണിയോട് കൂടി മുഖ്യമന്ത്രിയുടെ സംഘം എത്തിച്ചേരും. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ സുല്‍ത്താന്‍ബത്തേരിയിലെത്തും. തുടര്‍ന്ന് കാര്‍ മാര്‍ഗം മേപ്പാടിയിലുമെത്തും.

cmsvideo
  ചാക്കുകളില്‍ സ്‌നേഹം നിറച്ച് നൗഷാദിക്ക | #KeralaFloods | Oneindia Malayalam
  ക്യാമ്പുകൾ സന്ദർശിക്കും

  ക്യാമ്പുകൾ സന്ദർശിക്കും

  ക്യാമ്പുകളും മുഖ്യമന്ത്രി സന്ദർശിക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ എംപിമാരുമായും എംഎല്‍എ മാരുമായും ആശയവിനിമയം നടത്തും. രണ്ടു മണിയോടെ മലപ്പുറം ഭൂതാനത്തെത്തുന്ന മുഖ്യമന്ത്രി അവിടെയും അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലാവും ദുരിതബാധിത മേഖല കാണുക. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്.

  English summary
  Textile shop owner gives clothes to flood afffected people in Thrissur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more