ജിഷയുടെ വീട്ടില്‍ പര്‍ദ കടയുടെ കവര്‍, കൊലപാതകിയുടേതെന്ന് സംശയം
കൊച്ചി: ജിഷയുടെ ഒറ്റമുറി വീട്ടില്‍ നിന്ന് കണ്ടെത്തിയ പര്‍ദ സെന്ററിന്റെ കവര്‍ കൊലയാളിയുടേതാണെന്ന് സംശയം. എംഎം റോഡിലെ ഒരു പര്‍ദ സെന്ററിന്റെ കവറാണ് ലഭിച്ചത്. ജിഷയുടെ മൃതദേഹത്തിന് തൊട്ടടുത്ത് നിന്നാണ് അരിയും പല വ്യഞ്ജനങ്ങളും അടങ്ങിയ കവര്‍ ലഭിച്ചത്. കവറിന് അധികം പഴക്കമില്ലെന്നും പൊലീസ് കണ്ടെത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബസ് സ്‌റ്റോപ്പില്‍ നിന്ന് ഏറെ മാറിയുള്ള പര്‍ദ സെന്ററില്‍ ജിഷയോ അമ്മയോ പോകാനുള്ള സാധ്യത വളരെ കുറവാണെന്നും പറയപ്പെടുന്നു. കൊല്ലപ്പെട്ട ദിവസം ജിഷ വീടിന് പുറത്ത് പോയതായി വിവരമില്ല. അമ്മ രാജേശ്വരി നേരത്തെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു

കവര്‍
ഇളം പച്ച പിടിയോട് കൂടിയതും സ്ഥാപനത്തിന്റെ പേര് ഇരു വശത്തും പ്രിന്റ് ചെയ്തതുമായ വെള്ളയും പല നിറങ്ങളും ചേര്‍ന്ന തുണി സഞ്ചിയാണ് ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഇതിന്റെ ഇരു വശങ്ങളിലും രക്തക്കറ പുരണ്ടിട്ടുണ്ട്.

അസ്വാഭാവികത
അസ്വഭാവികമായ രീതിയിലാണ് കവര്‍ വച്ചിരുന്നത് എന്നതിലും ദുരൂഹതയുണ്ട്.

തര്‍ക്കമുണ്ടായിരുന്നു
വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേര്‍ക്ക് പണിക്കൂടി നല്‍കാനുണ്ടെന്നും ഇതിനെത്തുടര്‍ന്ന് വഴക്ക് പതിവായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ടത് 5.30 ന് ശേഷമാണ്. ഈ സമയത്താണ് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ജോലി അവസാനിപ്പിയ്ക്കുന്നത്

ചോരക്കറ
ജിഷയുടെ ചോരക്കറ 1.8 മീറ്റര്‍ ഉയരത്തില്‍ തെറിച്ചുവെന്നും പൊലീസ് രേഖകളില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications