ബിജെപി എന്നാൽ ഭാര്യയെ ജന്മനാ പേടിയുളളവൻ, ഇടവേളയ്ക്ക് ശേഷം സെൽഫ് ട്രോളുമായി ടിജി മോഹൻദാസ്
Recommended Video

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലെ പൊങ്കാലക്കാരുടെ ഇരകളായ ബിജെപി നേതാക്കളില്‍ മുന്നിലാണ് പാര്‍ട്ടി ഇന്റലക്ച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. എന്നാല്‍ കുറച്ച് കാലമായി ട്രോളന്മാരില്‍ നിന്ന് രക്ഷപ്പെട്ട് നടക്കുകയായിരുന്ന ടിജി മോഹന്‍ദാസ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി രംഗത്ത് എത്തിയിട്ടുണ്ട്. ടിജി മോഹന്‍ദാസിന്റെ ഒരു ട്വീറ്റാണ് സെല്‍ഫ് ട്രോളായി മാറി ചിരിപ്പിക്കുന്നത്.
വിഡല്‍ കാസ്‌ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും വന്ന ചോദ്യമാണ് സംഭവത്തിന്റെ തുടക്കം. ടിജി മോഹന്‍ദാസിന്റെത് ലവ് മാരേജ് ആയിരുന്നോ എന്നായിരുന്നു ചോദ്യം. വര്‍ഷങ്ങള്‍ ഒരുപാടായില്ലേ ഓര്‍മ്മയില്ല, ഈ ഉത്തരം കൊടുത്താല്‍ മതി എന്ന് ഭാര്യ പറഞ്ഞു എന്നായിരുന്നു മറുപടി.

ബിപി- ഭാര്യയെ പേടിയുണ്ടോ എന്ന കുസൃതി ചോദ്യം മറ്റൊരാള്‍ ചോദിച്ചു. അതിന് ടിജി മോഹന്‍ദാസ് നല്‍കിയ മറുപടി ബിജെപി-ഭാര്യയെ ജന്മനാ പേടിയുളളവന്‍ എന്നാണ്. നാട്ടില്‍ പുലി വീട്ടില്‍ എലി എല്ലാ ബിജെപിക്കാരുടേയും കഥ ഇത് തന്നെ എന്നും കളിയാക്കല്‍ ഉയര്‍ന്നു. ജീവിതമാണ് നാറ്റിക്കരുത് ബ്‌ളീസ് എന്നാണ് ടിജി മോഹന്‍ദാസ് ഇതിന് നല്‍കിയ മറുപടി.
എന്തായാലും ബിജെപിക്ക് മോഹന്‍ദാസ് നല്‍കിയ പുതിയ അര്‍ത്ഥം സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ കയ്യും കണക്കുമില്ലാത്ത പൊങ്കാല ഏറ്റുവാങ്ങിയിട്ടുളള ബിജെപി നേതാവാണ് ടിജി മോഹന്‍ദാസ്. നോട്ടുനിരോധന സമയത്ത് സഖാക്കള്‍ മനപ്പൂര്‍വ്വം എടിഎം കാലിയാക്കുന്നു, അര്‍ത്തുങ്കൽ പള്ളി പൊളിച്ചുമാറ്റണം, തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി ലഭിക്കില്ല എന്നതും അടക്കമുളള ടിജി മോഹൻദാസിന്റെ വാക്കുകൾ പൊങ്കാല ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രളയ കാലത്തെ ജിഹാദി പരാമർശവും കരുണാനിധിയെ അപമാനിച്ചതുമെല്ലാം രൂക്ഷമായ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
BJP - ഭാര്യയെ ജന്മനാ പേടിയുള്ളവൻ 🤣
— mohan das (@mohandastg) March 27, 2019












Click it and Unblock the Notifications