• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമ്യൂണിസ്റ്റുകളും ജിഹാദികളും ഗോമൂത്രം വാങ്ങുന്നു; ഞാൻ കുലുങ്ങാത്തത് വെറുതെയല്ലെന്ന് ടിജി മോഹന്‍ദാസ്

തിരുവനന്തപുരം: ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ട് എന്നതിന് ധാരാളം അനുഭവസ്ഥരുണ്ടെന്ന് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ഇതൊക്കെ അംഗീകരിച്ചു തരാന്‍ ധാരളം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ഏത് മരുന്നും മരുന്നാകണമെങ്കിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉള്ള വല്ല ഡീക്ലോഷ്യസ് യൂണിവേഴ്സിറ്റിയിലെ ഏതെങ്കിലും ഡോക്ടർ W W ബ്രണ്ടൻ എന്ന സായ്പ്പിന്റെ ശുപാർശ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നു. ടിജി മോഹന്‍ദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഗോമൂത്രവും ചാണകവും

ഗോമൂത്രവും ചാണകവും

കുറേ വർഷങ്ങൾക്ക് മുമ്പ് ദില്ലിയിൽ പോകാൻ എറണാകുളത്ത് എത്തിയ അച്യുതാനന്ദന് തന്റെ വിട്ടുമാറാത്ത നടുവേദന കലശലായി. വേദന കൊണ്ട് പുളയുന്ന വിഎസിനോട് ഒരു സഖാവ് ചെവിയിൽ പറഞ്ഞു - പള്ളുരുത്തിയിൽ യോഗാചാര്യൻ ചിദംബരനുണ്ട്. പുള്ളിയെ വിളിച്ചോണ്ട് വന്നാൽ ഈ ദുരിതം തീർക്കാം. പക്ഷേ പാർട്ടിയിൽ ഉണ്ടാകാവുന്ന പുകിലോർക്കുമ്പഴാ..!

എനിക്കിതു സഹിക്കാൻ വയ്യ

എനിക്കിതു സഹിക്കാൻ വയ്യ

പാർട്ടിയും കുന്തവും! താനേത് ചെകുത്താനെ വേണമെങ്കിലും വിളിച്ചോണ്ടു വാ.. എനിക്കിതു സഹിക്കാൻ വയ്യ! - എന്നായി വിഎസ്! ചിദംബരം വന്ന് വേദന മാറ്റി. പിറ്റേ ആഴ്ച ഇറങ്ങിയ 'വനിത'യിൽ യോഗാചാര്യൻ ചിദംബരത്തിന്റെ പരസ്യം! വിഎസും വൃന്ദാ കാരാട്ടും ഫോട്ടോ സഹിതം സാക്ഷ്യപത്രം കൊടുത്തിരിക്കുന്നു!

യോഗ

യോഗ

പാർട്ടിയിൽ വൻ പ്രതിഷേധമുണ്ടായി. പരസ്യം ഇനി കൊടുക്കരുത് എന്ന് ചിദംബരനോട് അഭ്യർത്ഥിച്ചു. അദ്ദേഹം മാന്യനായതിനാൽ പരസ്യം പിന്നെ കൊടുത്തില്ല. പക്ഷേ സിപിഎമ്മിൽ പലരും തലയിൽ മുണ്ടിട്ട് യോഗ പരിശീലനത്തിന് പോയിത്തുടങ്ങി. പിന്നീടാണ് മോദി യോഗദിനം കൊണ്ടുവരുന്നത് ആ സമയത്താണ് പണ്ട് സിപിഐയും ഇപ്പോൾ ലീഗും സത്യം പറയാൻ മടിയില്ലാത്തയാളുമായ കെഎൻഎ ഖാദർ താൻ എത്രയോ നാളായി യോഗ ചെയ്യുന്നു എന്ന് വെളിപ്പെടുത്തിയത്. അതോടെ മുസ്ലീങ്ങളുടെയും സങ്കോചം മാറിക്കിട്ടി.

സിപിഎം പറഞ്ഞു

സിപിഎം പറഞ്ഞു

പക്ഷേ സിപിഎം പറഞ്ഞു - യോഗ ഒരു വ്യായാമമുറയാണ്. അത് കൊണ്ട് മാത്രം ചെയ്യുന്നു എന്നേയുള്ളൂ. യോഗ മതേതരമാണ് എന്നൊക്കെ.. ചുരുക്കത്തിൽ ഉരലു വിഴുങ്ങുമ്പോൾ വിരലു കൊണ്ട് മറയ്ക്കുന്ന വിദ്യ! ഇന്നിപ്പോൾ പ്രതിപക്ഷത്തെ പരിഹസിക്കാനാണെങ്കിൽ പോലും യോഗ മാനസികോല്ലാസത്തിനും നല്ലതാണ് എന്ന് പിണറായി വിജയൻ വരെ പറയുന്ന സ്ഥിതിയായി!

ചാണകവും ഗോമൂത്രവും

ചാണകവും ഗോമൂത്രവും

ഭാരതീയമായ എന്തിനെയും ആദ്യം പുച്ഛിക്കുകയും നിവൃത്തിയില്ലാതെ വരുമ്പോൾ മാത്രം അംഗീകരിക്കുകയും ചെയ്യുന്ന സ്വഭാവമാണ് കമ്മൂണിഷ്ടുകൾക്കുള്ളത്. ഇന്നിപ്പോൾ അവർ രാപകലില്ലാതെ പരിഹസിക്കുന്ന ചാണകവും ഗോമൂത്രവുമെല്ലാം സഹസ്രാബ്ദങ്ങളായി ഔഷധമായും അണുനാശകമായും ഭാരതീയർ ഉപയോഗിച്ചു വരുന്നതാണ്. ഒരുപാട് അസുഖങ്ങൾക്ക് ഗോമൂത്രം ഔഷധമായി ഉപയോഗിക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടിക്കൂടി വരുന്നു.

ഗോമൂത്രം

ഗോമൂത്രം

പതഞ്ജലിയുടെ കടകളിൽ പോയാൽ കമ്മൂണിഷ്ടുകളും ജിഹാദികളും ഗോധൻ അർക്ക് എന്ന ശുദ്ധീകരിച്ച ഗോമൂത്രം വാങ്ങിക്കൊണ്ടു പോകുന്നതു കാണാം. ഇവിടെയാണ് മാസ്ക് അവർക്കൊരു അനുഗ്രഹമാകുന്നത് - ആളെ അറിയാതിരിക്കാനും ചമ്മൽ പുറത്ത് കാണാതിരിക്കാനും.. ചിലർക്ക് ഭാര്യമാരോ സുഹൃത്തുക്കളോ ആയിരിക്കും വാങ്ങിക്കൊടുക്കുക.

ഒരു തെറ്റുമില്ല

ഒരു തെറ്റുമില്ല

ഇതിലൊന്നും ഒരു തെറ്റുമില്ല. എല്ലാവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അത് ഏതുവിധേനയും പരിഹരിക്കപ്പെടണം. അതിന് ഗോമൂത്രമായാലും ചാണകമായാലും മറ്റ് ദോഷങ്ങളില്ലെങ്കിൽ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ട് എന്നതിന് ധാരാളം അനുഭവസ്ഥരുണ്ട്. അതിൽ ജിഹാദികളും കമ്മൂണിഷ്ടുകളും പെടും

ഇനിയും സമയമെടുക്കും

ഇനിയും സമയമെടുക്കും

പക്ഷേ ഇത് സമ്മതിച്ചു തരാൻ അവർ ഇനിയും സമയമെടുക്കും. അവർക്ക് ഏത് മരുന്നും മരുന്നാകണമെങ്കിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉള്ള വല്ല ഡീക്ലോഷ്യസ് യൂണിവേഴ്സിറ്റിയിലെ ഏതെങ്കിലും ഡോക്ടർ W W ബ്രണ്ടൻ എന്ന സായ്പ്പിന്റെ ശുപാർശ വേണം. ശരി. ആയിക്കോട്ടെ. അവരതിന് കാത്തിരിക്കട്ടെ..

വിളിക്കുന്നവരുടെ വിചാരം

വിളിക്കുന്നവരുടെ വിചാരം

ഇതൊക്കെക്കൊണ്ടാണ് ആരെങ്കിലും ഗോമൂത്രം ചാണകം എന്നൊക്കെ വിളിക്കുമ്പോൾ ഞാൻ കുലുങ്ങാത്തത്. ഇതൊക്കെ എന്തോ തെറിവാക്കുകൾ ആണെന്നാണ് വിളിക്കുന്നവരുടെ വിചാരം. കഷ്ടം!! സഹസ്രാബ്ദങ്ങളായി ഭാരതം നടന്നു വന്ന വഴി തെറ്റുകയില്ല. അത് പരീക്ഷിച്ചു മനസ്സിലാക്കിയാണ് കാരണവന്മാർ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. ആ വഴിയേ ധൈര്യമായി മുന്നോട്ടു പോകുക. പട്ടികൾ കുരയ്ക്കട്ടെ, സാർത്ഥവാഹക സംഘം മുന്നോട്ട്... എന്നാണല്ലോ ആപ്തവാക്യം..

ജോസ് കെ മാണി യുഡിഎഫിന് പുറത്തേക്ക്; കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസവുമായി പിജെ ജോസഫ്

English summary
TG Mohandas about cow urine and yoga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X