• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

' എസ്ആർപി ആർഎസ്എസ് വിട്ടതിൽ തെറ്റൊന്നും കാണുന്നില്ല, മനുഷ്യർ ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കും'

തിരുവനന്തപുരം; ആഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഇന്ന് പ്രതികരിച്ചിരുന്നു. എസ്ആർപിയുടെ ആർഎസ്എസ് ബന്ധത്തെ കുറിച്ച് ജൻമഭൂമി ലേഖനം എഴുതിയിരുന്നു. ഇത് വിവാദമായതോടെയായിരുന്നു അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

ഷോക്കിങ്ങ്!! കൊവിഡ് പരിശോധനയ്ക്കെത്തിയ യുവതിയുടെ യോനി സ്രവം ശേഖരിച്ചു; ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ

15 വയസുവരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നുമായിരുന്നു എസ്ആർപി പറഞ്ഞത്. വിഷയത്തിൽ പ്രതികരിക്കുകയാണ് ടിജി മോഹൻദാസ്.

 മാന്യതയുടെ മുഖം

മാന്യതയുടെ മുഖം

'രമേശ് ചെന്നിത്തലയല്ല, ആര്‍ ശങ്കറും എസ് രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ്; ചെന്നിത്തലയുടെ അച്ഛനും' എന്ന പി. ശ്രീകുമാര്‍ എഴുതിയ ലേഖനത്തിലാണ് എസ്ആർപി ആർഎസ്എസുകാരനായിരുന്നുവെന്ന് പറയുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കളിൽ മാന്യതയുള്ള മുഖമാണ് എസ്ആർപി. അതിന് കാരണം അദ്ദേഹത്തിന്റെ ആർഎസ്എസ് സംസ്കാരമാണെന്നായിരുന്നു ലേഖനത്തിൽ പറയുന്നത്.

 ശാഖയുടെ നടത്തിപ്പ്

ശാഖയുടെ നടത്തിപ്പ്

ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോഴാണ് അദ്ദേഹം ആർഎസ്എസിൽ പ്രവർത്തിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹച്ചിരുന്നുവെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

cmsvideo
  Pinarayi Vijayan Criticizes Ramesh Chennithala | Oneindia Malayalam
   അനാവശ്യ വിവാദം

  അനാവശ്യ വിവാദം

  അതേസമയം ഇതിനോട് പ്രതികരിച്ച് എസ്ആർപിയും രംഗത്തെത്തി. 15 വയസായപ്പോൾ തന്നെ തനിക്ക് ആർഎസ്എസിലെ പിശക് മനസിലായെന്നും ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണെന്നുമായിരുന്നു എസ്ആർപിയുടെ മറുപടി. സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

   നേരിട്ടറിയാം

  നേരിട്ടറിയാം

  അതേസമയം വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ടിജി മോഹൻദാസ്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം- എസ് രാമചന്ദ്രൻ പിള്ള-1954 - 55 കാലത്ത് ആലപ്പുഴ എസ് ഡി കോളേജിൽ ഇന്റർമീഡിയറ്റിന് പഠിച്ചതാണ് ഇപ്പോൾ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം ശ്രീ എസ് രാമചന്ദ്രൻപിള്ള. അദ്ദേഹത്തിന്റെ കൂടെ പഠിച്ചവരിലൊരാളെ എനിക്ക് നേരിട്ടറിയാം.

   മേൻമയൊന്നുമല്ല

  മേൻമയൊന്നുമല്ല

  രണ്ടുപേരും സ്വയംസേവകരായിരുന്നു. ശാഖയിൽ കബഡി കളിച്ചിരുന്നു. ഉരുക്ക് പോലത്തെ മസിലുകളായിരുന്നു എസ്ആർപിക്ക് എന്ന് സഹപാഠി ഓർക്കുന്നു.പക്ഷേ എസ്ആർപി ഒരുകാലത്ത് ആർഎസ്എസ് ആയിരുന്നു എന്നത് അദ്ദേഹത്തിന് ഒരു കുറവോ ആർഎസ്എസിന് ഒരു മേൻമയോ ഒന്നുമല്ല.

   തെറ്റൊന്നുമല്ല

  തെറ്റൊന്നുമല്ല

  മനുഷ്യർ അവർക്ക് ശരിയെന്നു തോന്നുന്ന പാതകൾ തെരഞ്ഞെടുക്കുന്നു, സഞ്ചരിക്കുന്നു.. അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ വരെ എത്തിക്കഴിഞ്ഞാണ് ശ്രീ വി ടി ഇന്ദുചൂഡൻ ആർഎസ്എസിലേക്ക് മാറുന്നത്. ആർഎസ്എസിൽ ഒരുപാട് സ്ഥാനങ്ങളിൽ ഇരുന്ന ശേഷമാണ്

   എത്രയോ ആളുകൾ

  എത്രയോ ആളുകൾ

  ശ്രീ ഒ കെ വാസു സിപിഎമ്മിലേക്ക് പോകുന്നതും മലബാർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആകുന്നതും. ഇങ്ങനെ എത്രയോ ആളുകൾ അവർക്ക് ശരിയെന്നു തോന്നുന്ന വഴിയേ സഞ്ചരിക്കുന്നു.. വന്ന വഴിയിൽ നിന്ന് വ്യത്യസ്തമായ വഴിയിൽ സഞ്ചരിക്കുന്നു...

  'വിവാഹം കഴിഞ്ഞ് മടങ്ങവെ പെൺകുട്ടിയെ പിടിച്ച് കൊണ്ട് പോയി കുടുംബം'; ഹേബിസയ് കോർപസ് ഫയൽ ചെയ്ത് യുവാവ്

  English summary
  TG Mohandas about S Ramachandran pilla's RSS relation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more