• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സമരത്തെ പൊളിച്ചടുക്കി ബിജെപി ബൗദ്ധിക സെല്‍ നേതാവ്‌

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നപ്പോള്‍ ബിജെപിയുടെ പ്രതികരണം പലരും ആരാഞ്ഞിരുന്നു. വിധി പകര്‍പ്പ് കിട്ടി, വിശദമായി പഠിച്ചതിന് ശേഷം മറുപടി പറയാം എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ വാദം.

രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!

വിധി വന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും ബിജെപി മാത്രം ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചിരുന്നില്ല. അണികളില്‍ ആണെങ്കില്‍ അതി ശക്തമായ അമര്‍ഷവും. സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാട് ആര്‍എസ്എസ് ആദ്യം മുതലേ സ്വീകരിച്ചുവരുന്നതിലുള്ള ആശയക്കുഴപ്പം വേറേയും.

ശബരിമലയില്‍ കുടുങ്ങിയത് കേരളത്തിലെ ബിജെപി... അണികളില്‍ കടുത്ത അസംതൃപ്തി; ആരുടെ പാർട്ടിയെന്ന് ചോദ്യം

ഒടുവില്‍ ബിജെപി ഒരു നിലപാടെടുത്തു. വിധിയ്‌ക്കെതിരെ പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകളെ ചുമതലപ്പെടുത്തി. പിന്നെ, സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ മഹിള മോര്‍ച്ചയേയും യുവമോര്‍ച്ചയേയും അയ്യപ്പ സേവാ സമാജത്തേയും നിയോഗിച്ചു.

പക്ഷേ, ഇപ്പോഴും സുപ്രീം കോടതി വിധിയെ കുറിച്ച് വ്യക്തമായ ഒരു നിലപാട് ബിജെപി എന്ന പാര്‍ട്ടി പറയുന്നേ ഇല്ല. അതിനിടെയാണ് ആയിരങ്ങള്‍ അണിനിരന്ന ബിജെപി സ്‌പോണ്‍സേര്‍ഡ് സമരത്തെ പൊളിച്ചടുക്കി പ്രമുഖ ബിജെപി നേതാവ് തന്നെ രംഗത്ത് വന്നത്.

ടിജി മോഹന്‍ദാസ്

ടിജി മോഹന്‍ദാസ്

ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ മേധാവിയാണ് ടിജി മോഹന്‍ദാസ്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ്. ബിജെപിയുടേയും ആര്‍എസ്എസിന്റേയും നിലപാടുകള്‍ ശക്തമായി ഉന്നയിക്കുന്ന ആളും ആണ് ടിജി മോഹന്‍ദാസ്. അതേ ടിജി മോഹന്‍ദാസ് ആണ് ഇപ്പോഴത്തെ സമരത്തെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

സ്വാമിയേ ശരണമയ്യപ്പാ...

സ്വാമിയേ ശരണമയ്യപ്പാ...

എന്തൊരാള്‍ക്കൂട്ടം! എന്തൊരാവേശം!! ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദു യുവതികള്‍ കയറാതെ നോക്കാന്‍!- മാസത്തിലൊരു ദിവസം പോലും അനുവദിക്കാതിരിക്കാന്‍- സ്വാമിയേ ശരണമയ്യപ്പാ

ഇങ്ങനെ ആയിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്.

ബിജെപി പ്രതിരോധത്തില്‍

ബിജെപി പ്രതിരോധത്തില്‍

ടിജി മോഹന്‍ദാസിനെ പോലെ ഒരാള്‍ ഇത്തരത്തില്‍ ഒരു പ്രതികരണവും ആയി എത്തിയത് പ്രതിരോധത്തിസലാക്കിയത് ബിജെപിയെ തന്നെ ആണ്. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ദാസിനെതിരേയും പ്രതിഷേധം ഉയരുകയാണ് ഇപ്പോള്‍.

വസ്തുതാ വിരുദ്ധമല്ല

വസ്തുതാ വിരുദ്ധമല്ല

സമരത്തെ പിന്തുണച്ചില്ലെങ്കിലും ഇങ്ങനെ പാര വയ്ക്കരുത് എന്നാണ് ചിലര്‍ ടിജി മോഹന്‍ദാസിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അതിനും ഉണ്ട് മോഹന്‍ദാസിന് മറുപടി. വസ്തുതാ വിരുദ്ധമായി താന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് അദ്ദേഹത്തിന്‌റെ ചോദ്യം.

വിഡ്ഢികളാണെന്ന്

വിഡ്ഢികളാണെന്ന്

സ്ത്രീകള്‍ മുന്നിട്ടിറങ്ങിയ ഈ സമരത്തെ ഏതെങ്കിലും ബിജെപി നേതാക്കള്‍ അപസഹിക്കുകയാണെങ്കില്‍ അവര്‍ വിഡ്ഢികളാണ് എന്നാണ് ഒരാള്‍ ടിജി മോഹന്‍ദാസിന്റെ ട്വീറ്റിന് മറുപടി കൊടുത്തത്. എന്തായാലും ഈ ട്വീറ്റിന് അദ്ദേഹം മറുപടി കൊടുത്തിട്ടില്ല.

താടിക്കിട്ട് തട്ടും

താടിക്കിട്ട് തട്ടും

ഈ ഊള ലോജിക്ക് ആ തടിച്ച് കൂടിയ അമ്മമാരുടെ അടുത്ത് വിളമ്പരുത്. അവര്‍ താടിക്കിട്ട് തട്ടും എന്നാണ് മറ്റൊരാള്‍ പറയുന്നത്. വയസ്സുകാലത്ത് ഇങ്ങനെ വെറുപ്പിക്കണോ എന്നും ചോദിക്കുന്നുണ്ട്. ബിജെപിക്കാര്‍ ചാനല്‍ ചര്‍ച്ചകളില്‍ വിളിപ്പിക്കാത്തതിന്റെ ചൊരുക്ക് ഇവരോടൊക്കെ ആണോ തീര്‍ക്കുന്നത് എന്നും ചോദിക്കുന്നുണ്ട് ഇയാള്‍.

ധര്‍മശാസ്താവിന് ഭാര്യമാര്‍

ധര്‍മശാസ്താവിന് ഭാര്യമാര്‍

ടിജി മോഹന്‍ദാസിനെ പിന്തുണച്ചുകൊണ്ടും പലരും എത്തുന്നുണ്ട്. അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരി ആകാം. പക്ഷേ, ധര്‍മ ശാസ്താവ് അങ്ങനെ അല്ലെന്ന വാദം ആണ് ഇവര്‍ ഉയര്‍ത്തുന്നത്. ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്‍മശാസ്താ ക്ഷേത്രം ആണെന്ന വാദവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

സുബ്രഹ്മണ്യ സ്വാമിയുടെ ആള്‍

സുബ്രഹ്മണ്യ സ്വാമിയുടെ ആള്‍

സുബ്രഹ്മണ്യ സ്വാമിയുടെ ആളാണ് ടിജി മോഹന്‍ദാസ് എന്ന രീതിയിലും ചിലര്‍ പരിഹസിക്കുന്നുണ്ട്. വെറുതേയല്ല സ്വാമിയേയും ടിജി മോഹന്‍ദാസിനേയും ബിജെപിക്കാര്‍ അടുപ്പിക്കാത്തത് എന്നാണ് ഇവരുടെ വാദം. ഇപ്പോള്‍ മോഹന്‍ദാസ് ചെയ്യുന്നത് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് എന്ന ആക്ഷേപവും ഇവര് ഉയര്‍ത്തുന്നു.

വൈകിയുദിച്ച വിവേകം

വൈകിയുദിച്ച വിവേകം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ ബിജെപിയുടെ പ്രതികരണം വൈകിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മഹളി മോര്‍ച്ചയേയും അയ്യപ്പ സേവാ സമാജയത്തേയും മുന്‍നിര്‍ത്തി ലമരം തുടങ്ങുക എന്ന മാര്‍ഗ്ഗം പാര്‍ട്ടി അവലംബിച്ചത്. പക്ഷേ, അണികള്‍ ഇപ്പോഴും തൃപ്തരല്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ.

ആര്‍എസ്എസ് നിലപാടുണ്ടാക്കിയ കണ്‍ഫ്യൂഷന്‍

ആര്‍എസ്എസ് നിലപാടുണ്ടാക്കിയ കണ്‍ഫ്യൂഷന്‍

ശബരിമലയില്‍ എന്നല്ല, ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നതാണ് ആര്‍എസ്എസ് നിലപാട്. സുപ്രീം കോടതി വിധി വരുന്നതിന് ഏറെ മുമ്പ് തന്നെ അവര്‍ ഈ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.സുപ്രീം കോടതി നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇതായിരുന്നു ശരിക്കും കേരളത്തിലെ ബിജെപി നേതൃത്വത്തിനെ ആകെ പ്രതിസന്ധിയില്‍ ആക്കിയത്. ആര്‍എസ്എസ് നിലപാടിനെ പരസ്യമായി തള്ളാന്‍ ബിജെപിക്ക് സാധിക്കില്ല. അതുപോലെ അണികളുടെ അമര്‍ഷത്തേയും. ഇപ്പോഴും ബിജെപി നേരിട്ട് സമര രംഗത്തില്ല എന്ന കാര്യവും ചിന്തനീയമാണ്.

ടിജി മോഹന്‍ദാസിന്‍റെ ട്വീറ്റ്

ഇതാണ് ടിജി മോഹന്‍ദാസിന്‍റെ ട്വീറ്റ്

English summary
TG Mohandas against Sabarimala Anti Woman Entry protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X