
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്ന്; പുതിയ വാദവുമായി ടിജി മോഹന്‍ദാസ്
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്നാണ് എന്ന വാദവുമായി ആര് എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറിലായിരുന്നു ടി ജി മോഹന്‍ദാസിന്റെ പ്രതികരണം. ഗൗരി ലങ്കേഷിന്റെ കൊലപാതക കേസ് പിന്തുടര്ന്ന് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും എന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഘപരിവാര്‍ വിമര്‍ശകരായിരുന്ന നരേന്ദ്ര ദാബോല്കര്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെയൊക്കെ കൊലപാതകങ്ങളില്‍ ആര് എസ് എസിന് യാതൊരു പങ്കുമില്ല എന്നും ടി ജി മോഹന്‍ദാസ് പറഞ്ഞു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്നാണ് എന്ന് ആ കേസ് പിന്തുടര്ന്നാല് അറിയാന്‍ സാധിക്കും. നരേന്ദ്ര ദാഭോല്കര്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെയൊക്കെ കേസുകള്‍ ഫോളോ ചെയ്തു നോക്കൂ, ടി ജി മോഹന്‍ദാസ് പറഞ്ഞു.
ഡ്രെസ് ഏതായാലും സൗന്ദര്യത്തിന്റെ പര്യായം... അതാണ് പ്രിയാമണി

'ഈ കൊലപാതകങ്ങളിലൊന്നും ആര് എസ് എസിന് ഒരു പങ്കുമില്ല. ആര് എസ് എസിന് പങ്കുണ്ട് എന്ന് വെറുതെ ഇങ്ങനെ പറഞ്ഞ് കൊണ്ട് നടക്കുന്നതാണ്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് കുടുംബ വഴക്കിനെ തുടര്‍ന്നാണ് എന്നാണ് കേസിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം അറിയുന്നത്. ആ കേസില്‍ ഇതുവരെ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബെംഗളൂരു രാജരാജേശ്വരി നഗറിലെ സ്വന്തം വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. നരേന്ദ്ര ദാബോല്കര്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറും തീവ്രഹിന്ദുത്വവാദികളും ആണെന്ന് ഗൗരി ലങ്കേഷ് നിരന്തരം വാദിച്ചിരുന്നു. ഇവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവരെ പിടികൂടണം എന്നാവശ്യപ്പെട്ട് നിരന്തരം പ്രതിഷേധങ്ങളിലും ഗൗരി ലങ്കേഷ് പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സനാതന്‍ സന്‍സ്ത ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊറെ, അമോല്‍ കാലെ, അമിത് ദെഗ്വെകര്‍, സുജിത് കുമാര്‍, ഗണേഷ് മിസ്കിന്, അമിത് ബഡ്ഡി, ഭരത് കുരനെ, എച്ച്.എല്‍. സുരേഷ്, രാജേഷ് ബംഗേര, സുധന്‍വ ഗൊന്ദലെകര്‍, ശരദ് കലസ്കര്‍, മോഹന്‍ നായക്, വാസുദേവ് സൂര്യവംശി, മനോഹര യാദവെ, ശ്രീകാന്ത് പങ്കാര്‍കര്‍, നവീന്‍ കുമാര്‍, റിഷികേശ് ദ്യോദികര്‍, വികാസ് പാട്ടീല്‍ എന്നിവരാണ് ഗൗരി ലങ്കേഷ് കൊലപാതക കേസിലെ പ്രതികള്‍.

പരശുറാം വാഗ്മൊറെയാണ് ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. അമോല്‍ കാലെയാണ് ഒന്നാം പ്രതി. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ക്ക് സ്വതന്ത്ര ചിന്തകരും സംഘപരിവാര്‍ വിമര്ശകരുമായ നരേന്ദ്ര ദാബോല്കര്, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകവുമായി ബന്ധമുണ്ട് എന്നും അന്വേഷണത്തിനിടെ വ്യക്തമായിരുന്നു.

തീവ്ര ഹിന്ദുത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ കടുത്ത രീതിയില്‍ വിമര്‍ശിച്ച ഗൗരി ലങ്കേഷ് ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു. തീവ്ര ഹിന്ദുത്വവാദികളാല്‍ ആക്രമിക്കപ്പെട്ടവര്‍ക്ക് ഗൗരി ലങ്കേഷ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തത്വചിന്തകനായിരുന്ന ബസവണ്ണയും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുന്ന ലിംഗായത്ത് സമുദായവും ഹിന്ദുക്കളല്ല എന്നും പ്രത്യേക മതത്തിനായുള്ള ലിംഗായത്തുകളുടെ ആവശ്യം ന്യായമാണ് എന്നും ഗൗരി ലങ്കേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ കണ്ണിലെ കരടായി ഗൗരി ലങ്കേഷ് മാറിയത്.
റിപ്പോര്‍ട്ട്" title="ഷാജ് കിരണും എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്" />ഷാജ് കിരണും എഡിജിപി അജിത് കുമാറും ഫോണില്‍ സംസാരിച്ചത് 19 തവണ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്