കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കളങ്ക രഹിതനായി' മോഹന്‍ദാസ് പറയുന്നു- ഹിന്ദുക്കൾക്ക് നീതി കിട്ടാൻ തെരുവിൽ കലാപം നടത്തണം; അർത്ഥം...?

  • By Desk
Google Oneindia Malayalam News

പറവൂര്‍: ബിജെപിയുടെ കേരളത്തിലെ ഇന്റലക്ച്വല്‍ സെല്‍ തലവനാണ് ടിജി മോഹന്‍ദാസ്. ഒരുപാട് വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണക്കാരനായ വ്യക്തിയാണ്. ഏറ്റവും ഒടുവില്‍ പുതിയ ഒരു വിവാദത്തിനാണ് അദ്ദേഹം തിരികൊളുത്തിയിരിക്കുന്നത്.

ഹിന്ദുക്കള്‍ക്ക് നീതി കിട്ടണമെങ്കില്‍ തെരുവില്‍ ഇറങ്ങി കലാപം നടത്തണം എന്നാണ് ടിജി മോഹന്‍ദാസ് പറഞ്ഞത്. പറവൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കോടതികളില്‍ വിശ്വാസമില്ലെന്ന് പറഞ്ഞുതുടങ്ങിയെങ്കിലും പിന്നീട് അത് തിരുത്തുന്നും ഉണ്ട് ടിജി മോഹന്‍ദാസ്. കോടതികളില്‍ നിന്ന് താത്കാലിക ആശ്വാസം മാത്രമേ കിട്ടുകയുള്ളൂ, ജീവിതകാലം മുഴുവന്‍ കോടതികളുടെ തിണ്ണ നിരങ്ങുകയല്ല ഹിന്ദുക്കള്‍ ചെയ്യേണ്ടത് എന്നും ടിജി മോഹന്‍ദാസ് പറയുന്നുണ്ട്.

തളര്‍ച്ച ബാധിച്ചവര്‍

തളര്‍ച്ച ബാധിച്ചവര്‍

ഹിന്ദുക്കള്‍ക്ക് ആകെ തളര്‍ച്ച ബാധിച്ചിരിക്കുകയാണ് എന്നാണ് ടിജി മോഹന്‍ദാസിന്റെ പക്ഷം. അദ്ദേഹം ഉദ്ദേശിച്ചത് കേരളത്തിലെ ഹിന്ദുക്കളുടെ കാര്യം മാത്രം ആണെന്ന് തോന്നുന്നു .

ഈ തളര്‍ച്ചയില്‍ നിന്ന് ഹിന്ദുക്കള്‍ മോചിതരാകണം എന്നാണ് മോഹന്‍ദാസ് പറയുന്നത്. അത് എങ്ങനെ ആകണം എന്നതിനെ കുറിച്ചാണ് അദ്ദേഹം തുടര്‍ന്ന് പറയുന്നത്.

കോടതികളെ പൂര്‍ണമായും തള്ളിക്കളയുന്നില്ല തുടക്കത്തില്‍. കോടതികളില്‍ നിന്ന് താത്കാലിക ആശ്വാസം കിട്ടിയേക്കാം എന്ന് പറഞ്ഞ് നിര്‍ത്തുന്നുണ്ട്. എന്നാല്‍ പിന്നീട് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍ തന്നെ ആണ്.

കോടതിയുടെ തിണ്ണനിരങ്ങല്‍ അല്ല

കോടതിയുടെ തിണ്ണനിരങ്ങല്‍ അല്ല

ജീവിതകാലം മുഴുവന്‍ കോടതികളുടെ തിണ്ണ നിരങ്ങുകയല്ല ഹിന്ദുക്കള്‍ ചെയ്യേണ്ടത് എന്നാണ് ടിജി മോഹന്‍ദാസ് പറയുന്നത്. 1982 ലെ ഒരു സംഭവവും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. അന്ന് കരുണാകരനെ പോലെ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞു എന്നാണ് അവകാശവാദം. അങ്ങനെയെങ്കില്‍ ഇന്ന് എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് അതിന് കഴിയുന്നില്ല എന്നും ചോദിക്കുന്നുണ്ട് അദ്ദേഹം.

കോടതികളില്‍ നിന്ന് നീതി ലഭിക്കില്ല എന്ന് തന്നെയാണ് മോഹന്‍ദാസ് ചുരുക്കത്തില്‍ പറഞ്ഞുവയ്ക്കുന്നത്. നീതി തേടി കോടതിയെ സമീപിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ വിവക്ഷ.

കലാപം നടത്തിയാല്‍ മാത്രം

കലാപം നടത്തിയാല്‍ മാത്രം

പിന്നെ നീതി കിട്ടാന്‍ ഹിന്ദുക്കള്‍ എന്ത് ചെയ്യണം? ടിജി മോഹന്‍ദാസിന്റെ വാക്കുകളില്‍ ഇങ്ങനെയാണ് അത് പറയുന്നത്-

'കളങ്കരഹിതമായി ഒരു കാര്യം ഞാന്‍ പറയുകയാണ്. തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവികാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വരും'

പറഞ്ഞതില്‍ കോടതിയലക്ഷ്യം ഇല്ലേ എന്ന് സംശയം തോന്നിയിട്ടാകണം, ചെറിയൊരു തിരുത്തും അദ്ദേഹം വരുത്തിയിട്ടുണ്ട്. കോടതികളില്‍ വിശ്വാസമില്ലെന്ന് താന്‍ പറയില്ലെന്നാണ് അദ്ദേഹം പറയുന്നത്. താനും പലപ്പോഴും കോടതി വ്യവഹാരങ്ങള്‍ നടത്താറുണ്ടെന്നും ടിജി മോഹന്‍ദാസ് പറയുന്നുണ്ട്.

അതിലും ഭേദം ചാകുന്നത്

അതിലും ഭേദം ചാകുന്നത്

ആത്യന്തികമായി കോടതി വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല ഹിന്ദു സമാജം, അതിലും ഭേദം ചത്തുപോകുന്നതാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. സ്വന്തം അനുജനെ കൊണ്ട് തലവെട്ടിച്ച് കളഞ്ഞ വേലുത്തമ്പിയെ പോലെ മരിക്കുന്നതാണ് നല്ലത് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

പരസ്പരം വെട്ടിച്ചാവുന്നതാണ് നല്ലത്. അന്തസ്സില്ലാത്ത ജീവിതത്തേക്കാള്‍ എത്രയോ നല്ലതാണ് മരണം എന്നും അദ്ദേഹം പറയുന്നുണ്ട്.

വര്‍ഗ്ഗീയത പരത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആദ്യമായിട്ടൊന്നും അല്ല ടിജി മോഹന്‍ദാസ് നടത്തുന്നത്. ഒരുവേള കേരളത്തിലെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ജനം ടിവിയില്‍ ഒരു പരിപാടി അവതരിപ്പിക്കുന്നും ഉണ്ട്.

അര്‍ത്ഥം കണ്ടെത്തല്‍

എന്തായാലും ടിജി മോഹന്‍ദാസിന്റെ പരാമര്‍ശം വലിയ വിവാദമായിക്കഴിഞ്ഞു. എങ്കിലും അതില്‍ തിരുത്തുകളൊന്നും വരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇതിന് മുമ്പും അത്തരത്തില്‍ തിരുത്തലുകള്‍ ഉണ്ടായിട്ടില്ല.

എന്നാല്‍ ഇത്തവണ ഇത്തിരി വ്യത്യസ്തമായിട്ടാണ് പ്രതികരണം. കലാപം എന്നത് നാട്ടുകാര്‍ പറയുന്ന രീതിയില്‍ അല്ല താന്‍ ഉപയോഗിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. ഇത് സംബന്ധിച്ച് ട്വിറ്ററില്‍ ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്.

മലയാളം നിഘണ്ടുവില്‍ കലാപം എന്ന വാക്കിന്റെ അര്‍ത്ഥങ്ങളാണ് അദ്ദേഹം ഒരു ചിത്രമായി കൊടുത്തിട്ടുള്ളത്. ജയരാജന്‍ ലോജിക്ക് ഉപയോഗിച്ച് കലാപം എന്ന വാക്കിന് ഏത് അര്‍ത്ഥം കൊടുക്കണം എന്നാണ് ചോദ്യം. എന്തായാലും ഒരു പരാതിക്കുള്ള വകുപ്പെല്ലാം ടിജി മോഹന്‍ദാസിന്റെ പ്രസംഗത്തില്‍ ഉണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫേസ്ബുക്കിനെ നയിക്കാൻ താൻ തന്നെ കേമൻ!!! ഒരു അവസരം കൂടി... എല്ലാം പെട്ടെന്ന് തീരില്ലെന്ന് സുക്കർബർഗ്ഫേസ്ബുക്കിനെ നയിക്കാൻ താൻ തന്നെ കേമൻ!!! ഒരു അവസരം കൂടി... എല്ലാം പെട്ടെന്ന് തീരില്ലെന്ന് സുക്കർബർഗ്

വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍

English summary
TG Mohandas calls hinds to mutiny on streets to get justice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X