കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗാന്ധിയല്ല 'ഗണ്ഡി'! മതം പറഞ്ഞ് ആക്ഷേപം.. ചാനല്‍ ചര്‍ച്ചയില്‍ കത്തിക്കയറി ടിജി മോഹന്‍ ദാസ്! വീഡിയോ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ചാനല്‍ ചര്‍ച്ചയില്‍ ടിജി മോഹന്‍ ദാസിന്റെ വാദം | Oneindia Malayalam

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ജാതിയും മതവുമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നത്. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക് പോയതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

<strong>'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍</strong>'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍

ഇന്ദിരയും രാഹുലും നെഹ്റു കുടുംബത്തില്‍ ഉള്ളവരാണെന്നും ഗാന്ധി എന്ന പേര് ചേര്‍ത്ത് രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ ദാസ് വാദിത്തച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് നൈറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടിജി. രാഹുല്‍ ക്രിസ്ത്യാനിയാണെന്നാണ് ടിജിയുടെ വാദം. ചര്‍ച്ച ഇങ്ങനെ

 ഗാന്ധിയല്ല, 'ഗണ്ഡി'

ഗാന്ധിയല്ല, 'ഗണ്ഡി'

നെഹ്റു കുടുംബമല്ലേ? എവിടുന്നാണ് ഈ സര്‍ നെയിം രാഹുലിന്‍റെ കുടുംബത്തിന് ലഭിച്ചത്. ഫിറോസ് ഗണ്ഡി എന്നാണ് ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവിന്‍റെ പേര്, അദ്ദേഹം പാര്‍സിയായിരുന്നു, പിന്നെ എങ്ങനെയാണ് ഫിറോസിന്‍റെ സര്‍ നെയിം ഗാന്ധിയാകുന്നത്. ചരിത്രത്തില്‍ കളവ് നടത്തിയാണ് രാഹുലും കുടുംബവും 'ഗാന്ധി' പേര് കൊണ്ട് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ ടിജി മോഹന്‍ ദാസ് പറഞ്ഞു.

 പൂണുലുണ്ടെന്ന്

പൂണുലുണ്ടെന്ന്

ഇന്ദിരാ ഗാന്ധി മഹാത്മാ ഗാന്ധിയുടെ മകളാണെന്ന് വരെ കോണ്‍ഗ്രസ് പ്രചരിപ്പിച്ചിട്ടുണ്ട്. ഇത്രയധികം കളവ് പ്രചരിപ്പിച്ച മറ്റൊരു പാര്‍ട്ടി ഇന്ത്യയുടേ ചരിത്രത്തില്‍ ഇല്ല, ഇടതുപക്ഷം പോലും ചരിത്രം വളച്ചൊടിച്ച് നുണ പറയാറില്ല.
എന്തുകൊണ്ടാണ് 'നെഹ്റു' കുടുംബം എന്ന് പറയാത്തത്.രാഹുല്‍ ഗാന്ധി ഹിന്ദി ബെല്‍റ്റില്‍ ബ്രാഹ്മണന്‍ ആണെന്നും പൂണൂല്‍ ധരിച്ചിട്ടുണ്ടെന്നും പറഞ്ഞ് പ്രചരണം നടത്തിയെന്നും ടിജി മോഹന്‍ദാസ് പറഞ്ഞു.

 ബ്രാഹ്മണ കുടുംബം

ബ്രാഹ്മണ കുടുംബം

എന്നാല്‍ എന്തുകൊണ്ട് ബിജെപി സര്‍ നെയിമിന്‍റെ പേരില്‍ കേസിന് പോകുന്നില്ലെന്നായി കോണ്‍ഗ്രസ് പ്രതിനിധി ലാലി വിന്‍സെന്‍റ്. വ്യാജ നാമം ഉപയോഗിക്കുന്നെന്ന് പറഞ്ഞ് കേസിന് പോകാമായിരുന്നില്ലേ? ഇന്ദിരാഗാന്ധി ബ്രാഹ്മണ കുടുംബമായിരുന്നു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയും ബ്രാഹ്മണന്‍ ആണെന്നും ലാലി വിന്‍സെന്‍റ് വാദിച്ചു.

 പ്രിയങ്ക ഗാന്ധി വധ്ര

പ്രിയങ്ക ഗാന്ധി വധ്ര

ഇതിനിടെ അവതാരകന്‍ ചര്‍ച്ചയില്‍ ഇടപെട്ടു. ഇന്ദിരാ ഗാന്ധി ഫിറോസ് ഗാന്ധിയെ വിവാഹം കഴിച്ചതോടെയാണ് 'ഗാന്ധി എന്ന സര്‍ നെയിം ഉപയോഗിച്ച് തുടങ്ങിയത്. തുടര്‍ന്ന് ഇന്ദിരയുടെ മക്കളായ രാജീവ് ഗാന്ധിയും സജ്ഞയ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആ സര്‍ നെയിം ഉപയോഗിച്ചു എന്ന് അവതാരകന്‍ പറഞ്ഞു.എന്നാല്‍ പ്രിയങ്ക ഗാന്ധിയ്ക്ക് എങ്ങനെയാണ് ഗാന്ധി സര്‍ നെയിം ലഭിച്ചതെന്നായി ടിജി മോഹന്‍ദാസ്.

 രാഹുല്‍ ക്രിസ്ത്യാനി

രാഹുല്‍ ക്രിസ്ത്യാനി

എന്നാല്‍ പ്രിയങ്ക ഗാന്ധി പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്, താന്‍ പ്രിയങ്ക വധ്രയാണെന്ന്. മാധ്യമങ്ങളാണ് അവരെ പ്രിയങ്ക ഗാന്ധി വധ്ര എന്ന് വിശേഷിപ്പിക്കാറുള്ളതെന്നും അവതാരകന്‍ നികേഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം 'ഗണ്ഡി' എന്ന സര്‍ നെയിം ഉപയോഗിച്ച് ഇന്ദിരയുടെ കുടുംബം രാജ്യത്തെ അവഹേളിക്കുകയാണെന്ന് ടിജി ആവര്‍ത്തിച്ചു.

 മതം വ്യക്തമാക്കട്ടെ

മതം വ്യക്തമാക്കട്ടെ

ഇതിനിടെ രാഹുല്‍ ഗാന്ധി തന്‍റെ മതം ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കോണ്‍ഗ്രസാണ് തന്‍റെ മതമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ലാലി വിന്‍സെന്‍റ് പറഞ്ഞു.എന്നാല്‍ താന്‍ ഹിന്ദുവാണെന്നും കാശ്മീരി ബ്രാഹ്മണന്‍ ആണെന്നും തനിക്ക് പൂണൂല്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നെന്ന് അവതാരകന്‍ ഇടപെട്ടു. അതേസമയം രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണെന്ന് സ്ഥാപിക്കലാണോ ബിജെപിയുടെ ആവശ്യം എന്ന് ടിജിയോട് അവതാരകന്‍ മറുചോദ്യം ചോദിച്ചു.

 വസതിയില്‍ കപ്പേള

വസതിയില്‍ കപ്പേള

ഇതോടെ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനി ആണെന്നും സോണിയാ ഗാന്ധിയുടെ വസതിയായ 10ാം നമ്പര്‍ ജനപഥില്‍ പള്ളിയുണ്ടെന്നും ടിജി പറഞ്ഞു. എന്നാല്‍ ലാലി വിന്‍സെന്‍റ് ഈ വാദം എതിര്‍ത്തു. സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്‍പില്‍ പോലും പോകാത്ത ടിജി എങ്ങനെ അത് പറഞ്ഞുവെന്നായി ലാലി. എന്നാല്‍ സോണിയ തന്‍റെ വസതിയില്‍ പള്ളി ഇല്ലെന്ന് നിഷേധിക്കട്ടേയെന്നും തന്‍റെ മതമേതാണെന്ന് അവര്‍ വ്യക്തമാക്കട്ടെയെന്നുമായി ടിജി ചര്‍ച്ചയില്‍ വെല്ലുവിളിച്ചു.

 സോണിയ ഹിന്ദുവോ?

സോണിയ ഹിന്ദുവോ?

ഇതോടെ സോണിയാ ഗാന്ധി താന്‍ ഹിന്ദുവാണെന്ന് പല തവണ വ്യക്തമാക്കിയതാണെന്ന് നികേഷ് കുമാര്‍ പറഞ്ഞു. സോണിയാ ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഗംഗയില്‍ മുങ്ങിയിട്ടുണ്ടെന്നും കുംഭമേളയില്‍ പങ്കെടുത്തിട്ടുണ്ടെന്നും നികേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ സോണിയ ഔദ്യോഗികമായി താന്‍ ഹിന്ദുവാണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ടിജിയുടെ മറുപടി. രാഹുല്‍ ഗാന്ധി ക്രിസ്ത്യാനി ആണെന്നും ടിജി പറഞ്ഞു.

 മാമോദിസ മുങ്ങിയോ?

മാമോദിസ മുങ്ങിയോ?

രാഹുല്‍ ഗാന്ധിയുടെ പാസ്പോര്‍ട്ടില്‍ ഇപ്പോഴും രാഹുല്‍ വിന്‍സി എന്നാണ് പേരെന്നും ടിജി ആവര്‍ത്തിച്ചു. എന്നാല്‍ രാഹുല്‍ മോമദിസ മുങ്ങിയിട്ടില്ലെന്നും മാമോദിസ മുങ്ങാതെ ഒരാള്‍ എങ്ങനെ ക്രിസ്ത്യാനി ആകുമെന്നും ലാലി വിന്‍സെന്‍റ് ചോദിച്ചു. അതേസമയം ഹിന്ദു ആകണമെങ്കില്‍ ഹൈന്ദവനാണെന്ന് സത്യവാങ്ങ്മൂലത്തിലൂടെ ഡിക്ലെയര്‍ ചെയ്താല്‍ മാത്രം മതിയെന്നും സോണിയാ ഗാന്ധി ഇക്കാര്യം ഡിക്ലെയര്‍ ചെയ്തിട്ടുണ്ടെന്നു ലാലി വിന്‍സെന്‍റ് പറഞ്ഞു.

 മോദിയുടെ നിലവാരത്തിലേക്ക്

മോദിയുടെ നിലവാരത്തിലേക്ക്

എന്നാല്‍ ആ ഡിക്ലറേഷന്‍ കാണിക്കൂവെന്നായി ടിജി മോഹന്‍ദാസ്. ഇതോടെ അവതാരകന്‍ ഇടപെട്ടു. രാഹുല്‍ കുടുംബത്തിന്‍റെ ജാതിയും മതവും നോക്കുന്ന നരേന്ദ്ര മോദിയുടെ നിലവാരത്തിലേക്ക് താഴാന്‍ തങ്ങള്‍ക്ക് ആകില്ലെന്നും മതം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിക്കാമെന്നും നികേഷ് പറഞ്ഞു.എന്നാല്‍ രാഹുലിനെ പോലെ നിലപാട് മാറ്റുന്ന ആളല്ല മോദിയെന്നും മോദിക്ക് ഒറ്റ വാക്കേ ഉള്ളൂവെന്നും ടിജി മറുപടി നല്‍കി.

 നരാധമന്‍

നരാധമന്‍

അതുകൊണ്ടാകാം 2002 മുതല്‍ 2014 വരെ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോലും പോകാന്‍ കഴിയാതിരുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു മോദി എന്ന് നികേഷ് പറഞ്ഞു. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മോദിയെന്ന നരാധമനെ അടുപ്പിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും നികേഷ് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മോദിയുടെ പേരില്‍ ഒരു എഫ്ഐആര്‍ എങ്കിലും കാണിക്കൂവെന്നായി ടിജി മോഹന്‍ദാസ്. എന്നാല്‍ എഫ്ഐആര്‍ ഫയല്‍ ചെയ്താല്‍ പോലീസ് സ്റ്റേഷനടക്കം നിങ്ങള്‍ കത്തിക്കുമല്ലോയെന്നായി നികേഷ്. എന്നാല്‍ നിങ്ങള്‍ നോക്കിക്കോളൂ വാശി കയറ്റി നിങ്ങള്‍ മോദിയെ കഴിഞ്ഞ തവണ ഭരണത്തില്‍ ഏറ്റിയപോലെ ഇത്തവണയും മോദി തന്നെ അധികാരത്തില്‍ വരുമെന്ന് ടിജി പറഞ്ഞു.

വീഡിയോ

റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ച

<strong>മോദിയെ പറപ്പിച്ച് രാഹുല്‍.. ചുണയുണ്ടേല്‍ സംവാദത്തിന് വരൂ.. ഹിറ്റായി വീഡിയോ</strong>മോദിയെ പറപ്പിച്ച് രാഹുല്‍.. ചുണയുണ്ടേല്‍ സംവാദത്തിന് വരൂ.. ഹിറ്റായി വീഡിയോ

<strong>മോദിയുടെ ആളില്ലാത്ത റാലി! 'കട്ട ഫ്ളോപ്പ്' ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ്.. ട്വിറ്ററില്‍ വൈറല്‍</strong>മോദിയുടെ ആളില്ലാത്ത റാലി! 'കട്ട ഫ്ളോപ്പ്' ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ്.. ട്വിറ്ററില്‍ വൈറല്‍

English summary
tg mohandas criticise congress in reporter channel discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X