തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനാണോ ഗാന്ധിജി, ഗോള്‍വാള്‍ക്കര്‍ പേര് വിവാദത്തില്‍ ടി ജി മോഹന്‍ദാസ്
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം ക്യാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേരിട്ടതുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവനും ബിജെപി നേതാവുമായ ടിജി മോഹന്‍ദാസ്. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയിലാണ് ടിജി മോഹന്‍ദാസ് ന്യായീകരണവുമായി രംഗത്തെത്തിയത്.

പേര് മാറ്റി കേന്ദ്രം
ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് ക്യാമ്പസ് ഇനി അറിയപ്പെടുക. തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്.

മോഹന്‍ദാസിന്റെ ന്യായീകരണം
പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നുമായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. മഹാത്മഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പേരിടുന്നതെന്നും എറണാകുളത്ത് അദ്ദേഹം താമസിച്ചത് കൊണ്ടാണോ എംജി റോഡുണ്ടായത് എന്നൊക്കെയായിരുന്നു മോഹന്‍ദാസിന്റെ ന്യായീകരണം.

മോഹന്‍ദാസിന്റെ ന്യായീകരണം
പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നുമായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. മഹാത്മഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പേരിടുന്നതെന്നും എറണാകുളത്ത് അദ്ദേഹം താമസിച്ചത് കൊണ്ടാണോ എംജി റോഡുണ്ടായത് എന്നൊക്കെയായിരുന്നു മോഹന്‍ദാസിന്റെ ന്യായീകരണം.

ആരാണ് ഗോള്‍വാള്‍ക്കര്‍
ജവഹര്‍ലാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെന്നും ആര്‍എസ്എസ് സൈദ്ധാന്തികന്‍ എന്നതിലപ്പുറം ഗോള്‍വാള്‍ക്കര്‍ പൊതുവായി ആരായിരുന്നു എന്ന ചോദ്യമാണ് അവതാരകന് ഉന്നയിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ഗോള്‍വാള്‍ക്കര്‍ പബ്ലിക് ഫിഗര്‍ ആയിരുന്നു എന്നാണ് മോഹന്‍ദാസ് മറുപടി നല്‍കിയത്.

ഇന്ത്യ മൊത്തം ബഹുമാനിക്കുന്നു
ബാക്കിയുള്ള എല്ലാവര്ക്കും ഗോള്‍വാള്‍ക്കറിനെ അറിയാം. നിങ്ങളെ പോലെ കിണറ്റിലെ തവളകല്ല എല്ലാവരും. ഇന്ത്യ മൊത്തം ഗോള്‍വാള്‍ക്കറിനെ ബഹുമാനിക്കുന്നു. നിങ്ങള്‍ അടില് ചൊടിയുണ്ടെന്ന് അറിയാമെന്നും മോഹന്‍ദാസ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ഗാന്ധിജി തിരഞ്ഞെടുപ്പില്‍ മത്സരിച്ചോ
നെഹ്റു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തെ പ്രധാനമന്ത്രിയാണെന്നും അതുകൊണ്ടാണ് സ്ഥാപനങ്ങള്‍ക്ക് പേര് നല്‍കുന്നതെന്ന് അവതാരകന് ചൂണ്ടിക്കാട്ടിയപ്പോള്‍ മഹാത്മഗാന്ധി ഏത് തിരഞ്ഞെടുപ്പിലാണ് മത്സരിച്ചതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാന് അല്ലല്ലോ അദ്ദേഹം എന്നായിരുന്നു മോഹന്‍ദാസ് മറുപടി നല്‍കിയത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications