ടിജി മോഹന്‍ദാസിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി, വീഴ്ച പറ്റി

തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന് ജാമ്യം. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം എന്നാണ് കോടതിയുടെ ഉപാധി.

പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ േേവളയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. പോലീസിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

tg mohandas gets bail

ഞായറാഴ്ച വൈകീട്ടാണ് മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന് ടിജി മോഹന്‍ദാസിനെ തിരുവനന്തപുരം സൈബല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്. ശേഷം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യം കിട്ടി. കേസെടുത്തപ്പോള്‍ ശക്തമായ വകുപ്പ് ചുമത്തുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചു എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് നടന്ന വേളയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ഹാന്റിലുകള്‍ വലിയ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലും, ശവങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും, സമരത്തിനെത്തിയ പെണ്‍കുട്ടികള്‍ ബലാല്‍സംഗം ഇഷ്ടപ്പെടുന്നവരാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ടിജി മോഹന്‍ദാസിനെതിരെ കേസെടുക്കാന്‍ കാരണം. കടുത്ത പ്രതിഷേധം ഉയരുകയും നിരവധി പരാതികള്‍ സമര്‍പ്പിക്കുകയും ചെയ്ത വേളയിലായിരുന്നു പോലീസ് കേസെടുക്കാന്‍ തയ്യാറായത്.

കേസെടുത്ത ശേഷം 10 ദിവസം ചോദ്യം ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാതിരുന്ന പോലീസ് നടപടിയും വിമര്‍ശനത്തിനിടയാക്കി. ഇതിനിടെയാണ് ഞായറാഴ്ച വൈകീട്ട് പോലീസ് നടപടി സ്വീകരിച്ചത്. ഇന്‍സ്‌പെക്ടര്‍ നൗഷാദിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം എത്തിയതും കസ്റ്റഡിയിലെടുത്തതും. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത് എന്നാണ് ഉപാധി. പ്രതി ഡിജിറ്റല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

നടപടിക്രമങ്ങള്‍ പാലിക്കാത്തത് പോലീസിന് തിരിച്ചടി

പോലീസിന്റെ ഭാഗത്തുള്ള വീഴ്ചയാണ് ടിജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാണ് അറസ്റ്റ് ചെയ്യേണ്ടത്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി.

നോട്ടീസ് നല്‍കിയെങ്കില്‍ പ്രതി ഒളിവില്‍ പോകുമായിരുന്നു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസെടുത്ത് 11 ദിവസമായിട്ടും ഒളിവില്‍ പോകാത്ത പ്രതി നോട്ടീസ് നല്‍കുമ്പോള്‍ ഒളിവില്‍ പോകുമോ എന്ന് പ്രതിഭാഗം തിരിച്ചു ചോദിച്ചു. വാദം കേട്ട ശേഷം പ്രതിക്ക് ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റ് തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+