Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടിജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

എറണാകുളം ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലെത്തിയാണ് ഇയാളെ തിരുവനന്തപുരം സൈബർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കേസിൽ മോഹൻദാസിൻ്റെ അറസ്റ്റ് വൈകിയതിൽ സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

tgpolice-2

ഇന്ന് വൈകീട്ടോടെയാണ് ഇയാളുടെ വസതിയിൽ പോലീസ് എത്തിയത്. മോഹൻദാസിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ വിവാദ വീഡിയോ റെക്കോഡ് ചെയ്ത ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.

നീറ്റ് പരീക്ഷ ചോദ്യപേപ്പറിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയായിരുന്നു മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു മോഹൻദാസ് പറഞ്ഞത്.

'എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും', എന്നായിരുന്നു ഒരു പരാമർശം.

ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും ഇയാൾ അധിക്ഷേപിച്ചിരുന്നു.ഡൽഹിയിൽ ബലാത്സംഗം കൂട്ടബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും' എന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞത്.

പരാമർശം വിവാദമായതോടെ നിരവധി പരാതികൾ മോഹൻദാസിനെതിരെ ഉയർന്നിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ് ആദ്യം പോലീസിൽ പരാതി നൽകിയത്. എന്നാൽ കേസുകളൊന്നും രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നു. ഒടുവിൽ പരാതി ലഭിച്ച് മൂന്നാം ദിവസം മോഹൻദാസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് വിമർശനം കടുക്കുന്നതിനിടയിലാണ് ഇന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം വിവാദത്തിൽ നേരത്തേ ആർഎസ്എസ് നേതൃത്വം ഇയാളെ തള്ളിയിരുന്നു. മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നാണ് നേതൃത്വം വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+