ടിജി മോഹന്‍ദാസ് കുരുക്കില്‍; 'വെടിവെച്ച് കൊല്ലല്‍' പരാമര്‍ശം വിനയായി, അന്വേഷണം പ്രഖ്യാപിച്ചു

ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിനെതിരെ അന്വേഷണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരക്കാര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം നേരിട്ട പരാമര്‍ശമായിരുന്നു ടിജി മോഹന്‍ദാസിന്റെത്. കൂടാതെ എസ്എഫ്‌ഐ, എഐവൈഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

പ്രമുഖ യുട്യൂബേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. പല കോണില്‍ നിന്നും സമ്മര്‍ദ്ദം ശക്തമായതോടെ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. സൈബര്‍ സെല്‍ ഐജി പി പ്രകാശ് ആണ് പരാതി അന്വേഷിക്കുന്നത്. കേസെടുക്കാന്‍ പര്യാപ്തമായ പരാമര്‍ശമാണ് എന്ന് വ്യക്തമായാല്‍ തുടര്‍ നടപടിയുണ്ടാകും.

TG Mohandas controversy

ഒരു യുട്യൂബ് ചാനലിലാണ് ടിജി മോഹന്‍ദാസ് വിവാദ പരാമര്‍ശം നടത്തിയത്. ഡല്‍ഹിയിലെ സമരം സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. താനാണെങ്കില്‍ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടും. അനുസരിച്ചില്ലെങ്കില്‍ വെടിവെച്ച് കൊല്ലും, മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും... എന്നിങ്ങനെ പോകുന്നു വിവാദ പരാമര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്‍ നല്‍കിയ പരാതിയിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍. അത്യന്തം പ്രകോപനപരമായ പരാമര്‍ശമാണിത് എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പും വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ടിജി മോഹന്‍ദാസ്. എന്നാല്‍ ഇത്തവണ പ്രതിഷേധം ശക്തമായതോടെ നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ പോലീസിനും എസ്എഫ്‌ഐ നേരത്തെ പരാതി നല്‍കിയിരുന്നു. ജനാധിപത്യ സമരക്കാരെ വെടിവെച്ച് കൊല്ലണം എന്ന ആഹ്വാനം നിസാരമായി കാണാന്‍ സാധിക്കില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി നടപടി എടുക്കണം എന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ടിജി മോഹന്‍ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആര്‍വി ബാബുവിനെതിരെ അടുത്തിടെ പോലീസ് കേസെടുത്തിരുന്നു. ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബാബുവിന്റെ വര്‍ഗീയ പരാമര്‍ശം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ കേസെടുക്കുകയായിരുന്നു. എന്നാല്‍ അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല. പിഡിപി നേതാവ് നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. കേസെടുത്ത നടപടിക്കെതിരെ ഹിന്ദുത്വ നേതാക്കള്‍ രംഗത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+