കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വരെ വടിയെടുത്തു!പക്ഷെ ബിപ്ലവിന്‍റെ വിഡ്ഢിത്തങ്ങള്‍ക്ക് കുടപിടിച്ച് കേരളത്തിലെ ബിജെപി നേതാക്കള്‍

  • By Desk
Google Oneindia Malayalam News

ഓരോ ദിവസവും ബിജെപി നേതാക്കള്‍ തട്ടിവിടുന്ന വിഡ്ഢിത്തങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് എല്ലാവരും. തള്ളുന്നതിന് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാതയാണ് പിന്തുടരുന്നതെങ്കിലും ആനമണ്ടത്തരങ്ങള്‍ തള്ളി ഇക്കൂട്ടര്‍ പ്രധാനമന്ത്രിയുടെ വരെ കണ്ണ് തള്ളിക്കുന്ന സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണ്ടത്തരങ്ങള്‍ കൊണ്ട് പ്രധാനമന്ത്രിക്ക് തലവേദന സൃഷ്ടിക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറായിരുന്നു. സിവില്‍ എന്‍ജിനിയര്‍മാരാണ് സിവില്‍ സര്‍വ്വീസില്‍ ചേരേണ്ടതെന്നും മഹാഭാരത കാലത്ത് തന്നെ ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നുമാണ് ബിപ്ലവ് പറഞ്ഞത്. പിന്നാലെ നാരദന്‍ ഗൂഗിളാണെന്ന പരാമര്‍ശവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എത്തിയതോടെ ബിജെപി വീണ്ടും പ്രതിസന്ധിയിലായി. നേതാക്കന്‍മാരെ കൊണ്ട് പൊറുതി മുട്ടിയതോടെ ഇനി ഇത്തരം മണ്ടത്തരം ആവര്‍ത്തിക്കരുതെന്ന് വരെ പ്രധാനമന്ത്രിക്ക് പറയേണ്ടിയും വന്നു . എന്നാല്‍ ബിജെപി നേതാക്കള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.

എന്നാലും ബിപ്ലവ് ദേവേ

എന്നാലും ബിപ്ലവ് ദേവേ

സര്‍ക്കാര്‍ ജോലിക്ക് പുറകേ പോവാതെ പശുവിനെ വളര്‍ത്തി പണം സമ്പാദിക്കൂ, അല്ലെങ്കില്‍ യുവാക്കള്‍ മുറുക്കാന്‍ കട തുറക്കൂ എന്നായിരുന്നു ബിപ്ലവിന്‍റെ പ്രസ്താവന. ഇത് വന്‍ പരിഹാസത്തിനാണ് വഴി വെച്ചത്. എന്നാല്‍ എന്തിനാണ് ബിപ്ലവിനെ ഇത്രമാത്രം പരിഹസിക്കേണ്ടതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ടിജെ മോഹന്‍ ദാസ്.പിഎസ്‌സി വഴി മുപ്പത്തഞ്ചാം വയസ്സിൽ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളർത്താൻ പറഞ്ഞാൽ എന്താ കുഴപ്പം എന്നായിരുന്നു ടിജെ മോഹന്‍ദാസ് പറഞ്ഞത്. തന്‍റെ ട്വിറ്ററിലൂടെയായിരുന്നു ബിപ്ലവിനെ ടിജെ പിന്തുണ അറിയിച്ചത്.

നാരദമുനിക്ക് എന്താ ഗൂഗിളിന് തോല്‍പ്പിച്ചൂടെ?

നാരദമുനിക്ക് എന്താ ഗൂഗിളിന് തോല്‍പ്പിച്ചൂടെ?

നാരദമുനിക്ക് ഗൂഗിളിനെ പോലെ എല്ലാ കാര്യത്തിലും അറിവുണ്ടായിരുന്നു മാനവിക പുരോഗതിക്ക് വേണ്ടിയാണ് നാരദമുനി വിവരങ്ങള്‍ ശേഖരിച്ചതെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പ്രസ്താവന. നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു - ഗൂഗിൾ തോറ്റുപോകും: എന്നു പറഞ്ഞാൽ എന്താ ഇത്ര വലിയ കുഴപ്പം എന്നായിരുന്നു രൂപാണിയെ പിന്തുണച്ച് ടിജെ മോഹന്‍ ദാസ് കുറിച്ചത്.

സുരേന്ദ്രന് പിന്തുണയ്ക്കാതിരിക്കാന്‍ ആകുവോ

സുരേന്ദ്രന് പിന്തുണയ്ക്കാതിരിക്കാന്‍ ആകുവോ

പ്രധാനമന്ത്രി എന്നല്ല സാക്ഷാല്‍ നാരദമുനി വന്നാല്‍ പോലും ബിജെപി നേതാക്കള്‍ ആര് എന്ത് പറഞ്ഞാലും താന്‍ പിന്തുണയ്ക്കുമെന്ന ലൈനാണ് കെ സുരേന്ദ്രന്. അതുകൊണ്ട് തന്നെ ബിപ്ലവിന് ആദ്യം പിന്തുണ നല്‍കിയത് കെ സുരേന്ദ്രനായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സുരേന്ദ്രന്‍റ പോസ്റ്റ് ഇങ്ങനെ
സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗർത്തലയിൽ നടന്ന ചടങ്ങിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് പറഞ്ഞു.
''നേരത്തെ ആർട്ട് സ്ട്രീമിലെ ആളുകൾ ആരുന്നു സിവിൽ സർവീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടർമാരും എഞ്ചിനിയർമാരുമാണ് സിവിൽ സർവീസിലേക്ക് കൂടുതൽ വരുന്നത്.''

മൂങ്ങ എന്താ കിളി അല്ലേ?

മൂങ്ങ എന്താ കിളി അല്ലേ?

അത് കഴിഞ്ഞു തമാശ ചേർത്ത് ഒരു കാര്യം കൂടി പറഞ്ഞു. ''മെക്കാനിക്കൽ എഞ്ചിനിയർമാർ അത് കഴിഞ്ഞു സിവിൽ സർവീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാൽ സിവിൽ എഞ്ചിനീയർമാർക്ക് ആവാം. അവർക്കു ബിൽഡിങ് കെട്ടി പരിചയമുണ്ട്.
സൊസൈറ്റി ബിൽഡ് അപ്പ് ചെയ്യാൻ അവരുടെ ഈ പരിചയം ഉപകരിക്കും" അതെങ്ങിനെ എന്നും കൂടി ഉണ്ട്..''സിവിൽ എഞ്ചിനീയർ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്ട്രേഷനിലുള്ളവർ സമാജത്തെ നിർമ്മിയ്ക്കുന്നത്.
പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്മെന്റ്, ടൗൺ, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്ട്രേഷന്റെ വലിയ ഒരു ഭാഗം സിവിൽ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.
ആ പരിചയം സമാജത്തെ നല്ല രീതിയിൽ നിർമ്മിക്കാൻ ഒരാളെ സഹായിക്കും..''

നന്നായി കൂടെ മാധ്യമങ്ങളേ

നന്നായി കൂടെ മാധ്യമങ്ങളേ

ഈ പറഞ്ഞത് നമ്മുടെ വിപ്ളവ മാധ്യമങ്ങൾ ഇങ്ങനെ തിരുത്തി.
''സിവിൽ സർവീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയർമാരല്ല'' എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു.ത്രിപുരയിലെ ഭരണമാറ്റത്തിൽ കമ്മികൾക്കും കൊങ്ങികൾക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാൽ തോളിൽ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാൻമാർ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
tg mohandas and k surendran supports biplav and rupani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X