• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവധി ദിവസം കോടതിയില്‍ പോയ ടിജിക്ക് പരിഹാസം... മണ്ടനായ ബൗദ്ധിക് പ്രമുഖെന്ന് ട്രോള്‍!!

കോഴിക്കോട്: വിവാദങ്ങള്‍ കൊണ്ട് എന്നും ബഹളമുണ്ടാക്കുന്നയാളാണ് ബിജെപിയുടെ ഇന്‍ലക്ച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസ്. അതുപോലെ തന്നെ മണ്ടത്തരങ്ങള്‍ക്കും വര്‍ഗീയ പ്രസ്താവനകള്‍ക്കും ഒരുപോലെ അവസരം നല്‍കാറുണ്ട് അദ്ദേഹം. കഴിഞ്ഞ ദിവസം ഹര്‍ത്താലിനെ ഹൈക്കോടതിയെ സമീപിച്ച ടിജിയെ ട്രോളുകള്‍ കൊണ്ട് ഓടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവധി ദിനമാണെന്നറിയാതെ ഹൈക്കോടതിയെ സമീപിച്ചതാണ് ടിജി വീണ്ടും സോഷ്യല്‍ മീഡിയ പരിഹാസത്തിനിടയാക്കിയത്.

പലരുടെയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവദിദിവസത്തില്‍ പ്രവര്‍ത്തിക്കാനാവില്ല എന്ന മറുപടി കിട്ടി. പിന്‍വാങ്ങി എന്ന് ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടപടലം പൊങ്കാലയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. ഇത് മണ്ടനാണ് അങ്ങെന്ന് അറിഞ്ഞില്ലെന്നായിരുന്നു പ്രധാന പരിഹാസം.

ചാണകങ്ങളുടെ ബൗദ്ധിക പ്രമുഖ്

ചാണകങ്ങളുടെ ബൗദ്ധിക പ്രമുഖ്

രണ്ടാം ശനിയും ഞായറാഴ്ച്ചയും കോടതി അവധിയാണെന്ന് പോലും അറിയാത്ത ചാണകങ്ങളുടെ ബൗദ്ധിക് പ്രമുഖ്. താനൊക്കെ ലോക പരാജയം ആണല്ലോടോ. തന്റെ പിതാവ് ഇപ്പോള്‍ വിചാരിക്കയാവും വാഴ വച്ചാല്‍ മതിയായിരുന്നു എന്ന്. ഇതായിരുന്നു കിടിലന്‍ കമന്റുകളിലൊന്ന്. അവധി ആണെന്ന് അറിഞ്ഞോണ്ട് തന്നെ ചെന്നത് മണ്ടത്തരം. എന്നിട്ട് അത് കണ്ട നാട്ടുകാരോടൊക്കെ മുഴുവന്‍ വിളിച്ച് പറഞ്ഞ് വലിയ മണ്ടന്‍ ആവുന്നത് അതിനേക്കാള്‍ കഷ്ടമെന്നാണ് മറ്റൊരു കമന്റ്.

നമ്മള്‍ നടത്തില്ലെന്ന എന്നാശ്വാസം

നമ്മള്‍ നടത്തില്ലെന്ന എന്നാശ്വാസം

കോടികളുടെ നഷ്ടം വരുന്നത് കൊണ്ട് നമ്മള്‍ ബിജെപിക്കാര്‍ ഇതുവരെ ബന്ദും ഹര്‍ത്താലും നടത്തിയിട്ടില്ല എന്നൊരാശ്വാസം ഉണ്ട് എന്നാണ് ഒരു കമന്റ്. ഇങ്ങേര്‍ക്ക് പെട്രോളിയത്തിന്റെ വില കൂടുന്നതിനും രൂപയുടെ മൂല്യം കുറയുന്നതിനും എതിരെ ഒരു സ്റ്റേ ഓര്‍ഡര്‍ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പറ്റ്വോ എന്നാണ് മറ്റൊരു ചോദ്യം. ജി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി എന്നും പരിഹാസമുണ്ട്.

ഇന്ദുചൂഡന്റെ മറുപടി കിട്ടി

ഇന്ദുചൂഡന്റെ മറുപടി കിട്ടി

നരസിംഹത്തിലെ പ്രമുഖ ഡയലോഗുകള്‍ ചേര്‍ത്തും ട്രോള്‍ ഉണ്ട്. പലരുടെയും ആവശ്യപ്രകാരം അച്ഛന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാന്‍ പോയെങ്കിലും മണപ്പള്ളി മാധവന്‍ നമ്പ്യാരെന്ന മഹാപാപിയും സര്‍വ്വോപരി നാറിയുമായ എന്റെ അച്ഛന്റെ എല്ലിന്‍ പൊടിയും മാംസം കത്തിയ ചാരവും പവിത്രമായ നദിയില്‍ ഒഴുക്കാന്‍ പറ്റില്ലെന്ന് ഇന്ദുചൂഢന്റെ മറുപടി കിട്ടി. പിന്‍വാങ്ങി. ടിജിയുടെ ട്വീറ്റിനെ പരിഹസിച്ചായിരുന്നു ഈ ട്രോള്‍.

ശരിക്കും മണ്ടനാണോ

ശരിക്കും മണ്ടനാണോ

ഇയാള്‍ ശരിക്കും മണ്ടനാണോ എന്നാണ് മറ്റൊരു ചോദ്യം. സ്‌റ്റേ ഓര്‍ഡര്‍ കിട്ടാന്‍ അവധി ദിനം കോടതിയില്‍ പോയ ടിജിക്ക് ആ ഹര്‍ത്താല്‍ എന്തിനെതിരെ ആണെന്ന് അറിയാമോ. ബുദ്ധിമുട്ടാവില്ലെങ്കില്‍ കക്കൂസ് പണി കുറച്ച് കാലത്തേക്ക് ഒന്ന് നിര്‍ത്തി വെക്കാന്‍ മോദിജിയോട് അങ്ങ് ഒന്ന് പറയാമോ? ഞങ്ങള്‍ എല്ലാരും കൂടി അഭ്യര്‍ത്ഥിക്കാം പ്ലീസ്. വയറിളക്കത്തിന് താറുടുത്തിട്ട് കാര്യമില്ല ദാസാ എന്നാണ് മറ്റൊരു ഗംഭീരന്‍ കമന്റ്.

ചാണകം തന്നെ....

ചാണകം തന്നെ....

ഞങ്ങള്‍ ചാണകം ആണ് തിന്നുന്നത്. അതുകൊണ്ട് പെട്രോള്‍ ഡീസല്‍ വില ഒന്നും അന്വേഷിക്കാറില്ല-ചാണക പ്രമുഖ്. മോഹന്‍ദാസ് 3ജി എന്നാര്‍ന്ന് ശരിക്കും ഇടേണ്ടി ഇരുന്നത്. നല്ലതണ്ണ കേന്ദ്രം ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന സമയത്തും ഒരുമിച്ച് നില്‍ക്കാതെ അവരുടെ ആസനം താങ്ങണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം സ്വന്തം കാലിലെ മന്ത് മാറ്റിയിട്ട് പോരേ മറ്റുള്ളവരെ ചികിത്സിക്കുന്നത് എന്ന പരിഹാസവും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ അവധി ദിവസവും കോടതി പ്രവര്‍ത്തിക്കാറുണ്ട് എന്ന ന്യായീകരണവും ഇതിനിടയില്‍ ടിജി മോഹന്‍ദാസ് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കി ബിജെപി.... രാമക്ഷേത്രത്തിന് പകരം ന്യൂ ഇന്ത്യയുമായി മോദി!!

കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!!

English summary
tg mohandas mocked by socia media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X