Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണം; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണം- വി ശിവന്‍കുട്ടി

തിരുവനന്തപുരം: ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച തീവ്ര വലതുപക്ഷ പ്രഭാഷകന്‍ ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണം എന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. ജനാധിപത്യ വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ പ്രസ്താവന. മോഹന്‍ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണം എന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

പുതിയ വെബ്‌സൈറ്റ് പ്രഖ്യാപിച്ച് സിജെപി; വേണ്ടി വന്നാല്‍ ഇനിയും സമരം, നിയമ സഹായം ഉറപ്പാക്കും
പുതിയ വെബ്‌സൈറ്റ് പ്രഖ്യാപിച്ച് സിജെപി; വേണ്ടി വന്നാല്‍ ഇനിയും സമരം, നിയമ സഹായം ഉറപ്പാക്കും

കേസെടുക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. സംഘപരിവാര്‍ നേതാക്കള്‍ക്ക് മുമ്പില്‍ ദാസ്യവേല ചെയ്യുന്ന പോലീസ് കേരള സമൂഹത്തിന് അപമാനമാണ്. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുകയും ഭാവി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കിയിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന മൗനം പേടിപ്പെടുത്തുന്നതാണെന്നും ശിവന്‍കുട്ടി പറയുന്നു.

v sivankutty

വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലാനും പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അധിക്ഷേപിച്ചും തീവ്രവലതുപക്ഷ പ്രഭാഷകന്‍ ടി.ജി. മോഹന്‍ദാസ് നടത്തിയ പ്രസ്താവന, ജനാധിപത്യ വിയോജിപ്പുകളെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്.

സൗദി അറേബ്യയില്‍ ഡ്രോണ്‍ പതിച്ചു; അരാംകോ കേന്ദ്രത്തില്‍ തീ പടര്‍ന്നു, ഇറാഖില്‍ നിന്ന് ദുരൂഹ നീക്കം
സൗദി അറേബ്യയില്‍ ഡ്രോണ്‍ പതിച്ചു; അരാംകോ കേന്ദ്രത്തില്‍ തീ പടര്‍ന്നു, ഇറാഖില്‍ നിന്ന് ദുരൂഹ നീക്കം

ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമാധാനപരമായി പ്രതിഷേധിച്ച ജനാധിപത്യ വിശ്വാസികള്‍ക്കെതിരെ തിടുക്കപ്പെട്ട് കേസെടുത്ത കേരള പൊലീസ്, പരസ്യമായി കൊലവിളി നടത്തിയ ഈ വര്‍ഗീയ വിഷത്തിനെതിരെ ഇതുവരെ ഒരു കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല.

സമാധാനപരമായി തെരുവിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിയെടുക്കുന്ന പൊലീസ്, കൊലവിളിയും കലാപാഹ്വാനവും നടത്തുന്ന സംഘപരിവാര്‍ നേതാക്കള്‍ക്ക് മുന്നില്‍ ദാസ്യവേല ചെയ്യുന്നത് കേരളത്തിലെ പൊതുസമൂഹത്തിന് ആകെ അപമാനമാണ്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ ക്രൂരമായ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുകയും, ഭാവി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സ്വന്തം അണികള്‍ക്ക് അക്രമത്തിന് ആഹ്വാനം നല്‍കുകയും ചെയ്തിട്ടും ആഭ്യന്തര വകുപ്പ് പുലര്‍ത്തുന്ന മൗനം ഭയാനകമാണ്.

ആര്‍.എസ്.എസിനെയും സംഘപരിവാര്‍ ശക്തികളെയും പ്രീണിപ്പിക്കാന്‍ വേണ്ടി കേരളത്തിലെ പൊലീസ് സേനയെയും നിയമവ്യവസ്ഥയെയും പൂര്‍ണ്ണമായി നോക്കുകുത്തിയാക്കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ ഈ നയം ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെ ഭാവിയെ തകര്‍ക്കുന്ന രീതിയില്‍ രാഷ്ട്രീയ വൈരാഗ്യത്തോടെ എടുത്ത മുഴുവന്‍ വ്യാജ കേസുകളും അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വെറുപ്പും വിദ്വേഷവും വിതറി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച ടി.ജി. മോഹന്‍ദാസിനെതിരെ അടിയന്തരമായി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യണം. കലാലയങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന ന്യായമായ ശബ്ദങ്ങളെ കൊലവിളി കൊണ്ടു നേരിടാമെന്ന് ഏത് ഫാസിസ്റ്റ് ശക്തികള്‍ കരുതിയാലും അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഈ നാട് മുന്നിലുണ്ടാകും.

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും സ്ത്രീകളെയും വിദ്യാര്‍ത്ഥികളെയും തെരുവില്‍ ആക്രമിക്കാനും തുനിഞ്ഞിറങ്ങിയിരിക്കുന്ന തീവ്രവലതുപക്ഷ ആശയക്കാരോട് ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൃദുസമീപനം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനും ആഭ്യന്തര വകുപ്പിന്റെ ഈ ഒളിച്ചുകളി അവസാനിപ്പിക്കാനും ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി ഞങ്ങള്‍ മുന്നോട്ടുപോകും.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം..
ജനാധിപത്യത്തിനൊപ്പം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+