കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടേത് 'തള്ള്' തന്നെന്ന് ടിജി മോഹന്‍ദാസും, ഈ കുന്ത്രാണ്ടം ഉപയോഗിച്ചത് 2002 ലെന്ന്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ തള്ള് തന്നെ എന്ന് ബി.ജെ.പി ഐ.ടി സെല്‍ വിദഗ്ധന്‍ ടി.ജി മോഹന്‍ദാസ്

തിരുവനന്തപുരം: മോദിയുടെ ഡിജിറ്റല്‍ കാമറ പ്രസ്താവനയില്‍ മോദിയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ ടിജി മോഹന്‍ദാസ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി പറഞ്ഞത് അബദ്ധമാണെന്ന് ടിജി പറഞ്ഞത്.

moditg-15

<strong>ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!കോണ്‍ഗ്രസിന് ലഭിക്കുക 77-80 ഇടയില്‍ സീറ്റ്, വന്‍ പ്രവചനം</strong>ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!കോണ്‍ഗ്രസിന് ലഭിക്കുക 77-80 ഇടയില്‍ സീറ്റ്, വന്‍ പ്രവചനം

ചിലപ്പോള്‍ മോദിക്ക് വര്‍ഷം തെറ്റിപോയതാകാം എന്നാണ് ടിജി പറഞ്ഞത്. ടിജിയുടെ വാക്കുകള്‍ ഇങ്ങനെ- സാങ്കേതിക വിദ്യയുടെ കൂടെ വളര്‍ന്നവനാണ്. കെല്‍ട്രോണില്‍ ജോലിയില്‍ ആയിരുന്നിട്ട് പോലും ആദ്യത്തെ ഇമെയില്‍ ഞാന്‍ അയക്കുന്നത് 2000 ത്തിലാണ്. ഈ കുന്ത്രാണ്ടത്തില്‍ തൊടൂലാന്ന് വാശു പിടിച്ചിരിക്കുമ്പോ ഇമെയില്‍ അയക്കാത്തതിന് മാനേജര്‍ ഞങ്ങളെ വിളിച്ച് ചീത്ത പറഞ്ഞു. ഇതിനെ കുറിച്ച് ആദ്യം ഒരു വിശ്വാസം ഉണ്ടായിരുന്നില്ലല്ലോ, അയച്ച് കഴിഞ്ഞാല്‍ അവിടെ കിട്ടുമോന്ന് എന്താ ഉറപ്പ്, ടിജി പറഞ്ഞു.

<strong>സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ</strong>സാരിയുടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക ഗാന്ധി, ഇന്ദിരാ ഗാന്ധി തന്നെന്ന് സോഷ്യല്‍ ലോകം, വീഡിയോ

1988 ല്‍ ഡിജിറ്റല്‍ കാമറ സജീവമാകാതിരുന്ന കാലത്ത് താന്‍ കാമറ ഉപയോഗിച്ച് എല്‍കെ അദ്വാനിയുടെ ഫോട്ടോ എടുത്തുവെന്നായിരുന്നു നരേന്ദ്ര മോദി ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഡിജിറ്റല്‍ കാമറ സജീവമാകാത്ത കാലത്ത് താന്‍ ഡിജിറ്റല്‍ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന മോദിയുടെ അവകാശ വാദത്തെ സോഷ്യല്‍ ലോകം പൊളിച്ചടുക്കിയിരുന്നു.

ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്


അതേസമയം ന്യൂസ് നാഷന് പുറത്തുവിട്ട അഭിമുഖത്തിനെതിരെ നിരവധി പരിഹാസങ്ങളാണ് ഉയരുന്നത്. ബാലക്കോട്ട് തിരിച്ചടി സമയത്ത് പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്ന് താന്‍ വ്യോമസേനയെ ഉപദേശിച്ചുവെന്ന അഭിമുഖത്തിലെ മോദിയുടെ മറ്റൊരു പരാമര്‍ശവും പരിഹാസത്തിന് ഇടയാക്കിയിരുന്നു.

അതേസമയം മോദിയുടെ മേഘ സിദ്ധാന്തത്തില്‍ വിമര്‍ശനങ്ങള്‍ കടുക്കവേ മോദിയെ പിന്തുണച്ച് ബിജെപി നേതാവ് വിവി രാജേഷ് രംഗത്തെത്തിയിരുന്നു.. മേഘങ്ങള്‍ റഡാറുകളില്‍ നിന്ന് വിമാനങ്ങളെ മറയ്ക്കുമെന്ന 'തിയറി' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിദഗ്ധ ഉപദേശമാകാമെന്നായിരുന്നു വി വി രാജേഷ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

English summary
tg mohandas rejects modis comment about digital camera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X