Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യാനികൾക്കെതിരെ ടിജി മോഹൻദാസ്; അർത്തുങ്കൽ പള്ളി ശിവക്ഷേത്രം! ഹിന്ദുക്കൾ ചെയ്യേണ്ട ജോലി അതാണ്

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്നും, ഇത് വീണ്ടെടുക്കേണ്ട ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്.

തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്ന പ്രചരണവുമായി ആർഎസ്എസ്, സംഘപരിവാർ നേതാവായ ടിജി മോഹൻദാസ്. ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ടാണ് ടിജി മോഹൻദാസ്
പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്നും, ഇത് വീണ്ടെടുക്കേണ്ട ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അയപ്പഭക്തർ അർത്തുങ്കൽ പള്ളിയിലെ വെളുത്തച്ഛന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ടിജി മോഹൻദാസ് പള്ളിക്കെതിരെ പ്രചരണം നടത്തുന്നത്.

പള്ളിയാക്കി മാറ്റി...

പള്ളിയാക്കി മാറ്റി...

പാതിരിമാർ ജോത്സ്യനെ കണ്ട് ഉപദേശം സ്വീകരിച്ച ശേഷമാണ് ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്നും അൾത്താര മാറ്റിയത്. എന്നാൽ പള്ളിയുടെ അൾത്താര പണിക്കിടയിൽ പൊളിഞ്ഞു വീണുകൊണ്ടേയിരുന്നുവെന്നും
മോഹൻദാസിന്റെ ട്വീറ്റിലുണ്ട്.

അർത്തുങ്കൽ പള്ളി ഹിന്ദു ശിവക്ഷേത്രം...

അർത്തുങ്കൽ പള്ളി ഹിന്ദു ശിവക്ഷേത്രം...

അർത്തുങ്കൽ പള്ളി ഒരു ഹിന്ദു ശിവക്ഷേത്രമായിരുന്നുവെന്നും, ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റിയെന്നുമാണ് ടിജി മോഹൻദാസ് പറയുന്നത്. ഹിന്ദുക്കൾ മാലയൂരിയ ശേഷം പ്രാർത്ഥിക്കുന്ന വെളുത്തച്ഛൻ പഴയ ശ്രീകോവിലാണെന്നാണ്
അദ്ദേഹം അവകാശപ്പെടുന്നത്.

ശിവക്ഷേത്രം വീണ്ടെടുക്കണം...

ശിവക്ഷേത്രം വീണ്ടെടുക്കണം...

വെളുത്തച്ഛൻ എന്നെല്ലാം നമ്പറടിക്കുന്നവർ അർത്തുങ്കൽ പള്ളിയുടെ ഉൾവശം കാണിക്കാൻ പോലും കഴിവില്ലാത്തവരാണ്. അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നും
അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

അവശിഷ്ടങ്ങൾ കാണാൻ കഴിയും...

അവശിഷ്ടങ്ങൾ കാണാൻ കഴിയും...

വാസ്തവത്തിൽ അർത്തുങ്കൽ പള്ളിയിൽ ഉത്ഖനനം നടത്തിയാൽ തകർന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ടിജി മോഹൻദാസ് അവകാശപ്പെടുന്നുണ്ട്.

ആലപ്പുഴ രൂപത...

ആലപ്പുഴ രൂപത...

ആലപ്പുഴ രൂപതയുടെ കീഴിലുള്ള പ്രസിദ്ധമായ ദേവാലയമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക. അർത്തുങ്കൽ വെളുത്തച്ഛൻ എന്നറിയപ്പെടുന്ന വിശുദ്ധ സെബാസ്റ്റ്യോനോസിന്റെ രൂപവും ഈ
പള്ളിയിലാണുള്ളത്.

പുതിയ പ്രചരണം...

പുതിയ പ്രചരണം...

ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അയപ്പഭക്തർ അർത്തുങ്കൽ പള്ളിയിലെ വെളുത്തച്ഛന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ടിജി മോഹൻദാസ് പള്ളിക്കെതിരെ പ്രചരണം നടത്തുന്നത്.

വിമർശനം...

വിമർശനം...

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തുന്ന ടിജി മോഹൻദാസിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണുയർന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+