Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎം കാലിയാക്കുന്നത് 'കമ്യൂണിസ്റ്റുകാര്‍'... ടിജി മോഹന്‍ദാസ് എന്തൊരു ദുരന്തമാണ്!!! പൊങ്കാല കാണൂ

ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്ലിന്‍റെ സംസ്ഥാന കണ്‍വീനര്‍ ആണ് ടിജി മോഹന്‍ദാസ്

രാജ്യം മൊത്തം ഉപയോഗിക്കാന്‍ പറ്റുന്ന പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. എടിഎമ്മുകളില്‍ ആവശ്യത്തിന് പണം ഇല്ല, ബാങ്കുകളില്‍ പണമില്ല. എവിടെ നോക്കിയാലും വന്‍ വരികള്‍ മാത്രം.

അതിനിടയ്ക്കാണ് സംഘപരിവാര്‍ നേതാവും ബിജെപിയുടെ ഇന്റലെക്ച്വല്‍ സെല്‍ കണ്‍വീനറും ആയ ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇടുന്നത്.

അഞ്ചും ആറും കാര്‍ഡും പോക്കറ്റിലിട്ട് കണ്ട എടിഎം ഒക്കെ കമ്യൂണിസ്റ്റുകാര്‍ കാലിയാക്കാന്‍ ശ്രകമിക്കുന്നു- ഇതായിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വീറ്റ്. ഇത് കണ്ടാല്‍ പിന്നെ ട്രോളേഴ്‌സിന് വെറുതേയിരിക്കാന്‍ പറ്റുമോ?

സംഘി

സംഘി

ഇങ്ങനെ ഒരു പോസ്റ്റ് കണ്ടാല്‍ ആരായാലും ചിരിച്ച് പോകും. അത്രയ്ക്കുണ്ടല്ലോ ഇതിലെ സാമാന്യ ബോധം!!!

ലിങ്ക് വേണം

ലിങ്ക് വേണം

മോഹന്‍ദാസ് ജി പറഞ്ഞാല്‍ പിന്നെ അച്ചെട്ടാണ്. ്തില്‍ മാറ്റമില്ല. അത് പ്രചരിപ്പിക്കാന്‍ ഇനി ലിങ്ക് കിട്ടിയാല്‍ മാത്രം മതി

കമ്യൂണിസ്റ്റാണോ

കമ്യൂണിസ്റ്റാണോ

പേഴ്‌സില്‍ നാലും അഞ്ചും എടിഎം കാര്‍ഡ് ഉണ്ടോ? ബിജെപിക്കാരനാണെങ്കില്‍ പോലും നിങ്ങള്‍ ഇന്ന് മുതല്‍ കമ്യൂണിസ്റ്റാണ്.

ഗൂഢാലോചന

ഗൂഢാലോചന

എംടിഎം ഒക്കെ കാലിയാക്കി രാജ്യത്ത് കലാപമുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. കമ്യൂണിസ്റ്റുകള്‍ ഒത്തു ചേരുക. എടിഎം കാര്‍ഡുകള്‍ സംഘടിപ്പിക്കുക. കാശുള്ള എടിഎമ്മുകള്‍ക്ക് മുന്നിലേക്ക് സഖാക്കളെ വിടുക... പണം മുഴന്‍ എടുത്ത് എടിഎം കാലിയാക്കുക.

അരുണേട്ടനും

അരുണേട്ടനും

ഡയമണ്ട് നെക്ലസിലെ അരുണേട്ടന്‍ വരെ കമ്യൂണിസ്റ്റ് ആണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ... അതാണ് മോഹന്‍ദാസ് ജി!!!

ഉളുപ്പ്

ഉളുപ്പ്

ടിജി മോഹന്‍ദാസ് തുടര്‍ച്ചയായി ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് വച്ച് ട്രോള്‍ ചെയ്യാതിരിക്കാനുള്ള ഉളുപ്പെങ്കിലും ട്രോളേഴ്‌സിന് വേണ്ടേ എന്നാണ് ചോദ്യം!!!

കല്യാണം

കല്യാണം

വിവാഹ ആവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷം രൂപ പിന്‍വലിക്കാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനിയിപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ മക്കളെ കെട്ടിച്ച് ബാങ്ക് കാലിയാക്കുന്നു എന്നെങ്ങാനും മോഹന്‍ദാസ് ജി പറയുമോ എന്നാണ് സംശയം.

അരുടെ കാശ്

അരുടെ കാശ്

കമ്യൂണിസ്റ്റുകാര്‍ എടിഎമ്മില്‍ കയറി അഞ്ചും ആറും കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കുന്നു എന്ന് തന്നെ വിചാരിക്കുക. അതിപ്പോള്‍ ആരുടെ കാശായിരിക്കും!!!

എല്ലാം കൊണ്ടുപോയോ

എല്ലാം കൊണ്ടുപോയോ

സഖാക്കള്‍ കയറിയിറങ്ങിയ ഒരു എടിഎം ഏതാണ്ട് ഇങ്ങനെയിരിക്കും... ഒന്നും ബാക്കി കാണില്ല!!!

രാവിലെ

രാവിലെ

എടിഎം കാലിയാക്കാന്‍ ഇറങ്ങുകയല്ലേ... അപ്പോള്‍ പിന്നെ രാവിലെ തന്നെ ഇറങ്ങണം. കാര്‍ഡുകളൊക്കെ പൂജിച്ച് വേണം ഇതൊക്കെ ചെയ്യാന്‍!!!

റോബിന്‍ഹുഡ്

റോബിന്‍ഹുഡ്

പൃഥ്വിരാജിന്റെ റോബിന്‍ഹുഡ് എന്ന സിനിമയില്ലേ... അതുപോലെ എന്തെങ്കിലും ആണോ ആവോ ഈ എടിഎം കാലിയാക്കല്‍ യജ്ഞം!!!

ഇതാണ് ആ ട്വീറ്റ്

ഇത്രയൊക്കെ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടും ടിജി മോഹന്‍ദാസ് ആ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല. ഇതാണ് ആ സാധനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+