കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപം

Google Oneindia Malayalam News

കൊച്ചി: പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനത്തെ കുറിച്ച് പലരും പല ആക്ഷേപങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അത്തരമൊരു പരാതിയില്ലെന്നാണ് പറയുന്നത്. പക്ഷേ, തിരഞ്ഞെടുപ്പ് നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളിഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

എന്തായാലും ഇപ്പോള്‍ ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഒക്കെ ആയ ടിഎച്ച് മുസ്തഫയാണ്. മാധ്യമം ദിനപത്രത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓരോന്നോയി പരിശോധിക്കാം...

ദയനീയ പരാജയം

ദയനീയ പരാജയം

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ദയനീയ പരാജയം ആണെന്നാണ് ടിഎച്ച് മുസ്തഫ ആരോപിക്കുന്നത്. സര്‍ക്കാരിനെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

ആട് ഇല കടിയ്ക്കുന്നത് പോലെ

ആട് ഇല കടിയ്ക്കുന്നത് പോലെ

ആട് ഇല കടിയ്ക്കുന്നത് പോലെ ആണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത് എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. ഒരു ആരോപണത്തിന് പിറകെ മറ്റൊന്ന് എന്നല്ലാതെ ഒന്നിലും ഉറച്ച് നില്‍ക്കാന്‍ പ്രതിപക്ഷ നേതാവിന് സാധിച്ചില്ല എന്നാണ് വിമര്‍ശനം.

മുഖ്യമന്ത്രിയാവാന്‍ ആന്റണി യോഗ്യന്‍

മുഖ്യമന്ത്രിയാവാന്‍ ആന്റണി യോഗ്യന്‍

എകെ ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ വേണം നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്നാണ് ടിഎച്ച് മുസ്തഫ പറഞ്ഞ മറ്റൊരു കാര്യം. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ എകെ ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ മുഖ്യമന്ത്രിയാകണം എന്നും ടിഎച്ച് മുസ്തഫ പറയുന്നുണ്ട്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എകെ ആന്റണിയുടെ പേര് പരിഗണനയിലേ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുല്ലപ്പള്ളിയും പരാജയം

മുല്ലപ്പള്ളിയും പരാജയം

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരാജയമായിരുന്നു എന്നാണ് ടിഎച്ച് മുസ്തഫയുടെ വിലയിരുത്തല്‍. സംഘടനാദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, മുല്ലപ്പള്ളി അധ്യക്ഷനായതുകൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവും ഉണ്ടായില്ലെന്നും ടിഎച്ച് മുസ്തഫ ആരോപിക്കുന്നുണ്ട്. തിരുവനന്തപുരത്തിരുന്ന് പ്രസ്താവനകള്‍ ഇറക്കാന്‍ മാത്രമേ മുല്ലപ്പള്ളിയ്ക്ക് സമയമുണ്ടായിരുന്നുള്ളു എന്നും ആക്ഷേപമുണ്ട്.

മുരളി വരട്ടെ, അല്ലെങ്കില്‍ സുധാകരന്‍

മുരളി വരട്ടെ, അല്ലെങ്കില്‍ സുധാകരന്‍

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും യോഗ്യനായ ആള്‍ കെ മുരളീധരന്‍ എംപിയാണ് എന്നും ടിഎച്ച് മുസ്തഫ പറയുന്നുണ്ട്. മുരളീധരന്‍ കഴിഞ്ഞാല്‍ അതിന് യോഗ്യതയുള്ള ആള്‍ കെ സുധാകരന്‍ ആണെന്നും മുസ്തഫ പറയുന്നുണ്ട്. എന്തായാലും ഇക്കാര്യം നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ട്.

ഇതാണ് വഴി...

ഇതാണ് വഴി...

ഗ്രൂപ്പ് രാഷ്ട്രീയം മറികടക്കുകയാണ് കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള വഴി എന്നാണ് മുസ്തഫയുടെ പക്ഷം. ഇത് മറികടക്കണമെങ്കില്‍ മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇത്രയും കാലം ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനങ്ങളും സ്ഥാനാര്‍ത്ഥികളും പങ്കുവയ്ക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ദയനീയ അവസ്ഥയില്‍ എത്തിയത് എന്നും പറയുന്നുണ്ട് ഇദ്ദേഹം.

മുല്ലപ്പള്ളി മത്സരിക്കട്ടേ

മുല്ലപ്പള്ളി മത്സരിക്കട്ടേ

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ആളാണ് ടിഎച്ച് മുസ്തഫ. പാര്‍ലമെന്ററി രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുള്ള ആളാണ് മുല്ലപ്പള്ളി എന്നാണ് അഭിപ്രായം. എന്നാല്‍ സംഘടനാ രംഗത്ത് പരാജയമാണെന്ന് അവര്‍ത്തിച്ച് പറയുന്നും ഉണ്ട്.

യുവാക്കള്‍ മാത്രം പോര

യുവാക്കള്‍ മാത്രം പോര

തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരും മത്സരിക്കണം എന്നാണ് ടിഎച്ച് മുസ്തഫയുടെ പക്ഷം. യുവാക്കള്‍ മാത്രം മത്സരിച്ചാല്‍ പോര, സ്ത്രീകളും മധ്യവയസ്‌കരം പ്രായമായവരും എല്ലാം മത്സര രംഗത്തുണ്ടാകണം എന്നും പറയുന്നുണ്ട്. പലര്‍ക്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറയുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണനയില്ല

ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണനയില്ല

കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പ്രാതിനിധ്യവും ലഭിക്കുന്നില്ല എന്നൊരു പരാതി കൂടി ടിഎച്ച് മുസ്തഫ ഉന്നയിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ തിരികെ എത്താനുള്ള സാഹചര്യങ്ങള്‍ യുഡിഎഫിന് മുന്നിലുണ്ട് എന്നും അതിന് ബൂത്ത് തലം മുതല്‍ പുന:സംഘടന ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

മുസ്തഫ ആര്

മുസ്തഫ ആര്

ഇതൊക്കെ പറയാന്‍ ടിഎച്ച് മുസ്തഫ ആര് എന്ന ചോദ്യം ആരും ഉന്നയിക്കേണ്ടതില്ല. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ നിയമസഭാംഗവും ഒരു തവണ മന്ത്രിയും ആയിട്ടുണ്ട് മുസ്തഫ. പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ടിഎച്ച് മുസ്തഫ പിന്നീട് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. പാമോയില്‍ ഇടപാടിനെ കുറിച്ച് ഉമ്മന്‍ ചാണ്ടിയ്ക്ക് അറിയാമായിരുന്നു എന്ന് വെളിപ്പെടുത്തി.

കുത്തക മണ്ഡലം കഴിഞ്ഞ തവണ കൈവിട്ടു; ഇത്തവണ റിസ്‌ക് എടുക്കാനില്ല... ആര്‍എസ്പിയുടെ പദ്ധതി ഇങ്ങനെകുത്തക മണ്ഡലം കഴിഞ്ഞ തവണ കൈവിട്ടു; ഇത്തവണ റിസ്‌ക് എടുക്കാനില്ല... ആര്‍എസ്പിയുടെ പദ്ധതി ഇങ്ങനെ

കുഞ്ഞാലിക്കുട്ടിയ്ക്ക് പകരക്കാരനാവാന്‍ ഷംസുദ്ദീൻ മലപ്പുറത്തേക്ക്... മണ്ണാർക്കാട് പിടിക്കാൻ സിപിഐ ആരെ ഇറക്കും?കുഞ്ഞാലിക്കുട്ടിയ്ക്ക് പകരക്കാരനാവാന്‍ ഷംസുദ്ദീൻ മലപ്പുറത്തേക്ക്... മണ്ണാർക്കാട് പിടിക്കാൻ സിപിഐ ആരെ ഇറക്കും?

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
TH Musthafa against Ramesh Chennithala and Mullappally Ramachandran and says, AK Antony is fit for CM Post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X