ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാൻ സാധ്യതയെന്ന്! ദേവകോപവും ദോഷങ്ങളും...

  • Posted By: Desk
Subscribe to Oneindia Malayalam

ഗുരുവായൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൻ ആപത്തുകൾ സംഭവിക്കാനിടയുണ്ടെന്ന് താംബൂല പ്രശ്നത്തിൽ കണ്ടെത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുതരമായ ദോഷങ്ങളും ദേവകോപവും ഉണ്ടെന്നും പ്രശ്നത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആന ഇടഞ്ഞ് പാപ്പാൻ മരിച്ചതിനെ തുടർന്നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തിയത്.

'നാം മുന്നോട്ട്' ടിവി ഷോയുമായി മുഖ്യമന്ത്രി; അവതാരകയായി വീണാ ജോർജ് എംഎൽഎ, ദൂരദർശനിൽ മാത്രമല്ല...

വിദ്യാർത്ഥികൾ ജിഷ്ണുവിനെ ഓർമ്മിക്കുന്നത് പോലും നെഹ്റു കോളേജിനെ ഭയപ്പെടുത്തുന്നു! 5 ദിവസം അടച്ചിടും..

കൂറ്റനാട് രാവുണ്ണിപ്പണിക്കർ, എടക്കളത്തൂർ പുരുഷോത്തമ പണിക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു താംബൂല പ്രശ്നം. ആന ഇടഞ്ഞ് പാപ്പാൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് ദേവഹിതം അറിയാൻ വേണ്ടിയാണ് താംബൂല പ്രശ്നം സംഘടിപ്പിച്ചത്.

ദേവകോപം...

ദേവകോപം...

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുതരമായ ദോഷങ്ങളും ദേവകോപവും ഉണ്ടെന്നാണ് ജ്യോതിഷികൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനാൽ ആന ഇടഞ്ഞത് പോലെ ഇനിയും ആപത്തുകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇവർ നടത്തിയ താംബൂല പ്രശ്നത്തിൽ വ്യക്തമായി.

ആപത്തുകൾ ഒഴിവാക്കാൻ...

ആപത്തുകൾ ഒഴിവാക്കാൻ...

ക്ഷേത്രത്തിലെ ആപത്തുകൾ ഒഴിവാക്കാൻ ഉടൻ പരിഹാരവും പ്രായശ്ചിത്തവും നടത്തണമെന്നും ജ്യോതിഷികൾ നിർദേശിച്ചിട്ടുണ്ട്. അഗ്നികോണിൽ പൗരാണികമായി ഭദ്രകാളി സങ്കൽപ്പത്തിൽ ബലി തൂവുന്ന ബലിക്കൽ പരിസരവും ശാസ്താ ക്ഷേത്ര പരിസരവും പവിത്രമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

വിട്ടുവീഴ്ച പാടില്ല...

വിട്ടുവീഴ്ച പാടില്ല...

ഇതുകൂടാതെ ശീവേലി എഴുന്നള്ളിപ്പിനെ സംബന്ധിച്ചും ജ്യോതിഷികൾ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ശീവേലി എഴുന്നള്ളിപ്പിന് ഭക്തർ വേണം, തിടമ്പ് വീണതിന് പ്രായശ്ചിത്തം ചെയ്യണം, ആചാരങ്ങളിൽ വിട്ടുവീഴ്ചയും ഭ്രംശവും വരാതെ തന്ത്രിമാർ ശ്രദ്ധിക്കണമെന്നുമാണ് നിർദേശം.

വാർഷിക പൂജ...

വാർഷിക പൂജ...

മുടങ്ങിപ്പോയ വാർഷിക പൂജകൾ പുനസ്ഥാപിക്കണമെന്നാണ് ജ്യോതിഷികൾ നൽകിയ മറ്റൊരു നിർദേശം. ഇതിനു പുറമേ, മൂന്നു മാസത്തിലൊരിക്കൽ ക്ഷേത്ര പരിചാരകരുടെ കൂടിയാലോചനയ്ക്ക് തന്ത്രി നേതൃത്വം നൽകണമെന്നും ജ്യോതിഷികൾ പറഞ്ഞു.

കൂടുതൽ സൗകര്യങ്ങൾ...

കൂടുതൽ സൗകര്യങ്ങൾ...

ക്ഷേത്രത്തിലെ സൗകര്യങ്ങൾ നവീകരിക്കുന്നതിനെ സംബന്ധിച്ചും ജ്യോതിഷികൾ സുപ്രധാന നിർദേശം നൽകിയിട്ടുണ്ട്. ഭക്തരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നതാണ് ഇതിൽ പ്രധാനം. കൂടാതെ ക്യൂ കോംപ്ലക്സ് അപാകതകൾ പരിഹരിച്ച് നിർമിക്കണമെന്നും, ഗോശാലകൾ നവീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആന ഇടഞ്ഞു...

ആന ഇടഞ്ഞു...

കഴിഞ്ഞയാഴ്ച നടന്ന ശീവേലി എഴുന്നള്ളിപ്പിനിടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞോടിയത്. സംഭവത്തിൽ ആന പാപ്പാൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ക്ഷേത്ര അധികൃതർ താംബൂല പ്രശ്നം നടത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
thaamboola prasnam held in guruvayur temple.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്