കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഹ മാവോയിസ്റ്റ് കേഡർ; ബന്ധം തടങ്ങുന്നത് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പോലീസ്!

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ ഒരാളായ താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് നിലമ്പൂർ പോലീസ് വെടിവെപ്പിന് ശേഷമെന്ന് അന്വേഷണ സംഘം. നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയാണ് താഹ ഫസൽ എന്ന ഇരുപത്തിനാല് കാരൻ മാവോയിസ്റ്റ് സംഘത്തിൽ എത്തിപ്പെട്ടത്.

കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികള്‍ വഴിയാണ് ബന്ധം സ്ഥാപിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. പിന്നീട് താഹ മാവോവാദി കേഡറായി മാറിയെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ ബന്ധം പുലര്‍ത്തിയിരുന്ന നിരവധി പേരെ പോലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രഹസ്യ കോഡുകള്‍ അടങ്ങിയ പുസ്തകങ്ങൾ‌ പൂർണ്ണമായും മനസിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന സൂചനകളും പുറത്ത് വരുന്നു.

ജാമ്യേപേക്ഷയിൽ ഇന്ന് വിധി പറയും

ജാമ്യേപേക്ഷയിൽ ഇന്ന് വിധി പറയും

ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുള്ള കോഡുകളാണ് അവര്‍ ഉപയോഗിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ എന്താണ് അവര്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാവുകയുള്ളു എന്നും പോലീസ് പറയുന്നു. അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും. രണ്ട് പേരെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

മാവോയിസ്റ്റ് പ്രവർത്തന രൂപരേഖ

മാവോയിസ്റ്റ് പ്രവർത്തന രൂപരേഖ

പിടിച്ചെടുത്ത ഫോൺ, ലാപ്ടോപ്, പെൻഡ്രൈവ് എന്നിവയിൽനിന്ന് ‘ഡിജിറ്റൽ' തെളിവുകൾ ശേഖരിച്ച ശേഷം കോടതിയെ വീണ്ടുംസമീപിക്കും. തെളിവുകൾ ശക്തമാണെന്ന് പോലീസ് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രുവരും യാത്രകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും ഇത് ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുൻകരുതലാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് കണ്ടെടുത്ത മാവോയിസ്റ്റ് പ്രവർത്തന രൂപരേഖയാണ് താഹയ്ക്ക് എതിരായ പ്രധാന തെളിവ്.

മൂന്നാമന് വേണ്ടി തിരച്ചിൽ ശക്തം

മൂന്നാമന് വേണ്ടി തിരച്ചിൽ ശക്തം


അതേസമയം അലനും താഹയ്ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ തുടരുകയാണ്. നഗരത്തിൽ പെരുമണ്ണ ടൗണിലെ സ്പോർട്സ് ടർഫിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇയാളെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ. ർഫിനു സമീപം കടത്തിണ്ണയിൽ ഇയാളുമായി സംസാരിച്ചു നിൽക്കവെയാണ് അലനെയും താഹയെയും പൊലീസ് പിടികൂടിയത്. . നഗരം കേന്ദ്രീകരിച്ചു മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉണ്ണിയാണ് മൂന്നാമനെന്നും സൂചനകളുണ്ട്.

ജയിൽ സുരക്ഷിതമല്ല

ജയിൽ സുരക്ഷിതമല്ല

അതേസമയം വിദ്യാർഥികളെ കൂടുതൽ സുരക്ഷയുള്ള മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ ജയിൽ സൂപ്രണ്ട് കത്ത് നൽകിയിരുന്നു. മാവോയിസ്റ്റ് ആക്രമണ സാധ്യത ചൂണ്ടിക്കാട്ടിയാമ് സൂപ്രണ്ട് കത്ത് നൽകിയിരിക്കുന്നത്. ഇരുവരും നിരോധിത മാവോയിസ്റ്റ് സംഘടനയിൽ അംഗങ്ങളാണെന്ന് സമ്മതിച്ചതായി പോലീസ് കഴിഞ്ഞ ദിവസം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ മുഖം രക്ഷിക്കാൻ പൊലീസ് പുതിയ തെളിവുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് പ്രതിഭാഗം വാദിക്കുകയായിരുന്നു.

English summary
Thaha's maoist links begin after the Nilambur firing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X