• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേശീയഗാനം ആലപിക്കുമ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് എസ്എഫ്ഐ?ബ്രണ്ണൻ കോളേജ് മാഗസിൻ വിവാദത്തിൽ....

  • By ഡെന്നീസ്

കണ്ണൂർ: തലശേരി ബ്രണ്ണൻ കോളേജ് മാഗസിനിൽ ദേശീയഗാനത്തെയും ദേശീയപതാകയെയും അപമാനിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയതായി ആക്ഷേപം. എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ പുറത്തിറക്കിയ പെല്ലറ്റ് എന്ന പേരിലുള്ള മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്.

മയിലുകൾ ഇണചേരുന്നത് കാണാൻ വൻതിരക്ക്!രാജസ്ഥാൻ ജഡ്ജിക്ക് നന്ദി പറഞ്ഞ് പാലക്കാട്ടെ മയിൽ സംരക്ഷണകേന്ദ്രം

പശുവിനെ വാങ്ങാൻ ശ്രമിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം,കാസർകോട് അതിർത്തിയിൽ സംഘർഷാവസ്ഥ..

തീയേറ്ററിൽ ദേശീയപതാക കാണിക്കുമ്പോൾ കസേരകൾക്ക് പിന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രണ്ടുപേരുടെ ചിത്രങ്ങൾ മാഗസിനിൽ ഉൾക്കൊള്ളിച്ചതാണ് ആക്ഷേപത്തിനിടയാക്കിയിരിക്കുന്നത്. ദേശീയഗാനത്തെയും ദേശീയപതാകയെയും അപമാനിക്കുന്ന രീതിയിൽ ചിത്രങ്ങൾ നൽകിയ മാഗസിനെതിരെ സംഘപരിവാർ സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോളേജ് മാഗസിൻ പെല്ലറ്റ്...

കോളേജ് മാഗസിൻ പെല്ലറ്റ്...

തലശേരി ബ്രണൻ കോളേജിലെ എസ്എഫ്ഐ യൂണിയൻ പെല്ലറ്റ് എന്ന പേരിലാണ് ഈ വർഷത്തെ കോളേജ് മാഗസിൻ പുറത്തിറക്കിയിരിക്കുന്നത്. മാഗസിനിലെ ചില പേജുകളിലെ ചിത്രങ്ങളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

ദേശീയപതാക കാണിക്കുമ്പോൾ...

ദേശീയപതാക കാണിക്കുമ്പോൾ...

തീയേറ്ററിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് കസേരകൾക്ക് പിന്നിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരുടെ ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. സ്ക്രീനിൽ ദേശീയപതാക കാണിക്കുമ്പോഴാണ് രണ്ടുപേർ ലൈംഗികബന്ധത്തിലേർപ്പെടുന്നത്.

125ാം വർഷം...

125ാം വർഷം...

തലശേരി ബ്രണൻ കോളേജിന്റെ 125ാം വാർഷിക ആഘോഷ പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായാണ് ഇത്തവണ മാഗസിൻ പുറത്തിറക്കിയത്. സഖാവ് എന്ന കവിത ആലപിച്ച് പ്രശസ്തയായ ആര്യ ദയാൽ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കളാണ് യൂണിയൻ അംഗങ്ങൾ.

മാഗസിൻ വിതരണം നിർത്തിവെച്ചു...

മാഗസിൻ വിതരണം നിർത്തിവെച്ചു...

മാഗസിനിലെ ചിത്രത്തിനെതിരെ സംഘപരിവാർ സംഘടനകളടക്കം പ്രതിഷേധവുമായെത്തിയതോടെ കോളേജ് അധികൃതർ മാഗസിൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്.

വിശദീകരണം...

വിശദീകരണം...

നല്ല ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തെ കോളജിലെ ഒരുവിഭാഗം വിദ്യാർഥികൾ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോളജ് യൂണിയൻ നൽകിയ വിശദീകരണമെന്ന് കോളജ് പ്രിൻസിപ്പൽ കെ.മുരളീദാസ് അറിയിച്ചത്.ഇക്കാര്യത്തിൽ തെറ്റദ്ധാരണയുടെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായ സാഹചര്യത്തിൽ മാഗസിൻ വിതരണം ചെയ്യണമോ എന്നതുസംബന്ധിച്ച് അധ്യാപകരുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരുവിൽ മനുസ്മൃതി വായിക്കുന്ന രാജ്യസ്നേഹം...

തെരുവിൽ മനുസ്മൃതി വായിക്കുന്ന രാജ്യസ്നേഹം...

‘സിനിമാ തിയറ്ററിൽ കസേരവിട്ട് എഴുന്നേൽക്കുന്ന രാഷ്ട്രസ്നേഹം. തെരുവിൽ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മാഗസിനിൽ നൽകിയിരിക്കുന്നത്. ഇതുകൂടാതെ ജനനേന്ദ്രിയങ്ങളുടെ ചിത്രങ്ങളും മാഗസിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

ദേശീയഗാന വിവാദം...

ദേശീയഗാന വിവാദം...

തീയേറ്ററിൽ ദേശീയഗാനം ആലപിക്കണമെന്നും, ആളുകൾ നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവുണ്ട്. ബിജെപി സർക്കാരാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധസൂചകമായാകാം ചിത്രം നൽകിയതെന്നാണ് കരുതുന്നത്. നേരത്തെ , പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശപ്പെട്ട ഭാഷയിൽ പരമാർശിച്ച ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനും വിവാദത്തിലായിരുന്നു. എസ്എഫ്ഐ യൂണിയനാണ് ശ്രീകൃഷ്ണ കോളേജിലെ മാഗസിനും പുറത്തിറക്കിയത്.

English summary
thalassery brennan college magazine controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more