തലശ്ശേരിയില്‍ സിപിഎം ഓഫീസ് തീയിട്ട് നശിപ്പിച്ചു
കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് തീയിട്ട് നശിപ്പിച്ചു. വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന ബ്രാഞ്ച് കമ്മറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കെട്ടിടത്തിന് തീയിട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേരുണ്ടായിരുന്നു. കണ്ണൂര്‍ പെരളശ്ശേരിയിലെ മൂന്നാം പാലത്തിലുള്ള നവജീവന്‍ വായനസാലയ്ക്ക് നേരെയാണ് ബോംബേറുണ്ടായത്.
അക്രമത്തില്‍ വായനശാലയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വായനശാലയ്ക്ക് നേരെ ബോംബെറിഞ്ഞത് സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴാണ് കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്.












Click it and Unblock the Notifications