ഒരു ഉളുപ്പുമില്ലാതെ വല്ലവനെയും കെട്ടിപിടിച്ച് മറിയുന്നു; നമ്മുടെ പെൺകുട്ടിക്കൾ ഇങ്ങനെയാണ്, പ്രസംഗം!!

  • Posted By:
Subscribe to Oneindia Malayalam

തലശ്ശേരി: ഒരു ആണും ഒരു പെണ്ണും അടുത്തിരുന്നാൽ 'കുരുപൊട്ടുന്നവരാണ്' കേരള പോലീസിലുള്ളതെന്ന് പലരും പറയാറുണ്ട്. ഇത്തരത്തിലുള്ള സദാചാര പോലീസിങ് പലുപ്പോഴും നടന്ന സംഭവം നമ്മുടെ കേരളത്തിലുണ്ട്. എന്നാൽ ഇതിനൊക്കെ മുകലിലുള്ള ഒരു പ്രസംഗംമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതും ഒരു ഡിവൈഎസ്പിയുടെ പ്രസംഗം. ഡിവൈഎസ്പി പി പ്രിൻസിന്റെ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഈ അച്ഛൻ എന്ത് ക്രൂരൻ; സ്വന്തം മകളെ ചെയ്തത്... മരണം വരെ കഠിന തടവ്, സംഭവം ആലപ്പുഴയിൽ

കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളോട് അസഭ്യം പറയലും, പിന്നെ... ടെക്കി അവസാനം കുടുങ്ങി

ഇപ്പോൾ എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയാണ്. തന്റെ കുട്ടികളെയും കൂീട്ടി ചാത്തോട്ടം ബിച്ചിൽ പോയി. അവിടെ പോയപ്പോൾ ഇതെന്താ ജൂഹു ബീച്ചോ എന്ന് തോന്നിപ്പോയി. യുണിഫോമിൽ നമ്മുടെ പെൺകുട്ടികൾ വല്ലവനെയും കെട്ടിപിടിച്ച് മറിയുകയാണ് എന്ന് തുടങ്ങുന്ന വീഡിയോഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിവിയു പാർക്കിൽ പോലും ഇപ്പോൾ കയറാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

ട്രൗസറും ഫിറ്റ് ചെയ്ത് കുറേ കിളവന്മാർ

ട്രൗസറും ഫിറ്റ് ചെയ്ത് കുറേ കിളവന്മാർ

അമേരിക്കയെയൊക്കെ കണ്ട് അതുപോലെ അങ്ങ് ആക്കി കളയാമെന്ന് വിചാരിക്കുന്ന അമ്പത് വയസ്സുള്ള കുറെയെണ്ണം ട്രൗസറും ഫിറ്റ് ചെയ്ത് ഇറങ്ങിയിട്ടുണ്ടെന്നും പ്രിൻസ് എബ്രഹാം പറയുന്നു.

മുട്ടുകാല് തല്ലിയൊടിക്കണം

മുട്ടുകാല് തല്ലിയൊടിക്കണം

വിദേശ സംസ്ക്കാരം അന്ധമായി അനുകരിച്ചാൽ സംഗത് പാളുമെന്ന് ഡിവൈഎസ്പി പ്രിൻസ് പറയുന്നു. 50, 60 വയസ്സുള്ള കുറേ കിളവന്മാരുണ്ട്. അവരുടെ മുട്ടുകാല് തല്ലിയൊടിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ചെറുപ്പക്കാർക്ക് പ്രായത്തിന്റെ പ്രശ്നം

ചെറുപ്പക്കാർക്ക് പ്രായത്തിന്റെ പ്രശ്നം

ചെറുപ്പക്കാർക്ക് അവരുടെ പ്രായത്തിന്റെ പ്രശ്നമാണ്. ഈ 50,60 വയസ്സുള്ള കിളവന്മാർ ട്രൗസറും ഫിറ്റ് ചെയ്ത് ഇറങ്ങുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് ഡിവൈഎസ്പി പറയുന്നു.

നമുക്ക് നമ്മുടേതായ രീതികളുണ്ട്

നമുക്ക് നമ്മുടേതായ രീതികളുണ്ട്

ഇത് നിരോധിച്ചിട്ടൊന്നുമില്ലല്ലോ എന്ന് ചോദിച്ചാൻ തനിക്ക് ഉത്തരമില്ലെന്നും. എന്നാൽ നമ്മുടെതായ ചില രീതികളുണ്ട്, അത് മോശമാണെങ്കിലല്ലേ നമ്മൾ മറ്റൊന്ന് പരീക്ഷിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ശക്തമായ കുടുംബം നിലനിൽക്കുന്ന സ്ഥലം

ഏറ്റവും ശക്തമായ കുടുംബം നിലനിൽക്കുന്ന സ്ഥലം

ഏറ്റവും ശക്തമായ കുടുംബം നിലനിൽക്കുന്നത് നമ്മുടെ നാട്ടിലാണ് ലോകത്താക്കും ഇത് അനുകരിക്കാൻ സാധിക്കില്ല. കോമാലിത്തരം കാണിച്ച് നടക്കുന്നവർക്ക് എനിക്ക ഇത് മാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ക്കാരം ഇല്ലാത്താക്കാൻ

സംസ്ക്കാരം ഇല്ലാത്താക്കാൻ

നമ്മുടെ സംസ്ക്കാരം ഇല്ലാത്താക്കാൻ വേണ്ടിയാണ് പോക്കിമോൻ, ബ്ലൂവെയിൽ പോലുള്ള ഗെയിമുകൾ ഉണ്ടാക്കി അമേരിക്കക്കാർ ഇങ്ങോട്ട് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വൈറൽ

സദാചാര പോലിസിങ്ങിന്റെ പണിയാണ് ഇപ്പോൽ കേരള പോലീസ് എടുക്കുന്നതെന്ന ആരോപണം ഉയരുന്ന സമയത്തു തന്നെയാണ് ഡിവൈഎസ്പിയുടെ പ്രസംഗവും. സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. വൻ പ്രതിഷേധമാണ്പ്രസംഗത്തിനെതിരെ ഉയരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thalassery DySP Prince Ebraham's speech about girls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്