Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവ്യാപാരിയുടെ കൊല; പൂജാരിയില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചു

തലശ്ശേരി: തലശ്ശേരി നഗരമധ്യത്തില്‍ സ്വര്‍ണവ്യാപാരി കടയ്ക്കുള്ളില്‍ വെട്ടേറ്റുമരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത പൂജാരിയില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചതായി സൂചന. കൊല്ലപ്പെട്ട സവിത ജ്വല്ലറി ഉടമ പാറപ്പുറത്ത് ദിനേശന്‍ പതിവായി സന്ദര്‍ശിക്കാറുള്ള ഓര്‍ക്കാട്ടേരിയിലെ ഉണ്ണി നമ്പൂതിയെയാണ് പോലീസ് ചോദ്യം ചെയ്തത്. മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

കേസന്വേഷണത്തെ സ്വാധീനിക്കുന്ന പല നിര്‍ണായക വിവരങ്ങളും ഉണ്ണി നമ്പൂതിരി പോലീസിന് കൈമാറിയതായാണ് വിവരം. സമ്പന്നനായതുകൊണ്ടുതന്നെ പല കാര്യങ്ങള്‍ക്കും ദിനേശന്‍ തന്നെ വന്നുകാണാറുണ്ടെന്ന് ഉണ്ണി നമ്പൂതിരി വെളിപ്പെടുത്തി. തന്നെക്കൂടാതെ താമരശ്ശേരി അടിവാരത്തെ ഒരു സ്വാമിയുമായും ദിനേശന് അടുത്ത ബന്ധമുണ്ടായിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി.

police

സാമ്പത്തിമായി തകര്‍ന്നതിനാല്‍ രക്ഷതേടിയാണ് പൂജാരിയെയും സ്വാമിയേയും സമീപിച്ചതെന്ന് പറയുന്നു. ദിനേശന് ബ്ലേഡ് ഇടപാടുകാരില്‍ നിന്നും ഭീഷണി ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത പ്രകാശന്‍ മരിച്ചത് പോലീസിനെ കുഴക്കുന്നുണ്ട്. ദിനേശനുവേണ്ടി കൊലപാതകത്തിന് അല്‍പം മുന്‍പ് പ്രകാശന്‍ രണ്ടു പവന്‍ സ്വര്‍ണം വാങ്ങിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ദിനേശന്റെ സഹോദരനായ മഹേഷന്റെ കടയില്‍ നിന്നുമാണ് സ്വര്‍ണം വാങ്ങിയത്.

ഈ സ്വര്‍ണം എവിടെപ്പോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത തന്നെയാണ് കൊലയില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുമുള്ളത്. കുടുംബ സ്വത്തിന്റെ വില്‍പ്പനയും അതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ തന്നെ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസിന്റെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+