Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരത്തിൽ വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി തലശ്ശേരി യുവാവ് അറസ്റ്റിൽ

വടകര: വിൽപനയ്ക്കായി എത്തിച്ച ഒരു കിലോ 400 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.തലശ്ശേരി ടെംപിൾ ഗേറ്റിൽ ഖദീജ മൻസിൽ സിയാദ്(35)നെയാണ് വടകര എക്സ്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ പി.അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ദേശീയ പാതയിൽ പുതിയ ബസ്സ്റ്റാന്റിനടുത്ത് ആര്യഭവൻ ഹോട്ടലിനു മുൻവശം വെച്ചാണ് പ്രതി അറസ്റ്റിലാകുന്നത്.വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.മോഷ്ടിച്ച ബൈക്ക് വാടകയ്ക്ക് നൽകിയ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ.വടകരയിലെ പ്രമുഖ പാരലൽ കോളേജിലെ വിദ്യാർത്ഥികളും,താഴെ അങ്ങാടി സ്വദേശികളുമായ രണ്ടു പേരെയാണ് വടകര ഡി.വൈ.എസ്.പി.സി.ആർ.സന്തോഷ്,സി.ഐ.ടി.മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം

സ്‌കോഡ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ വടകര ടൗണിൽ വാഹന പരിശോധനയ്‌ക്കിടയിൽ കൈ കാണിച്ച പോലീസിനെ കണ്ട് ഇറങ്ങി ഓടാൻ ശ്രമിച്ച 17കാരനെ പിടികൂടിയപ്പോഴാണ് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് വിവരം ലഭിച്ചത്.സഹപാഠികളിൽ നിന്നും ദിവസം 200 രൂപ നൽകി വാടകയ്‌ക്കെടുത്ത ബൈക്കാണിതെന്ന് പിടിക്കപെട്ടയാൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ട്ടാക്കൾ പിടിയിലായത്.

news

വടകരയിലും,പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി ബൈക്കുകൾ അടുത്ത കാലത്തായി മോഷണം പോയതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.പിന്നീട് നടത്തിയ അന്വേഷണത്തിൽ ബൈക്ക് വാടകയ്ക്ക് നൽകിയ രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു.പോലീസ് ചോദ്യം ചെയ്യലിലാണ് അഴിയൂരിലെ അയിഷാസിൽ കെ.അഷ്കറിന്റെ മോഷണം പോയ ബൈക്കാണിതെന്ന് വ്യക്തമായത്.ഇക്കഴിഞ്ഞ ഏപ്രിൽ 28 ന് രാത്രി മോഷ്ടിച്ച ഈ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയാണ് വാടകയ്ക്ക് നൽകിയത്.ഈ നമ്പറാകട്ടെ മറ്റൊരു കാറിന്റേതാണ്.നമ്പർ പ്ലേറ്റ് മാറ്റി നൽകിയ വർക്ക് ഷോപ്പ് ഉടമക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പടം:പ്രതി-സിയാദ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+