കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാത്യു 8 വര്‍ഷമായി ഇരുനില കെട്ടിടത്തിനടിയില്‍....ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു...

തലയോലപ്പറമ്പിൽ നിന്നും 8 വർഷം മുൻപ് കാണാതായ മാത്യുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ.പണമിടപാടിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് അനീഷ് കൊന്ന് കുഴിച്ചുമൂടിയെന്നാണ് വെളിപ്പെടുത്തൽ.

Google Oneindia Malayalam News

കോട്ടയം: തലയോലപ്പറമ്പിൽ നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. 2008ൽ കാണാതായ തലയോലപ്പറമ്പ് സ്വദേശി മാത്യു കൊല്ലപ്പെട്ടുവെന്നാണ് തെളിയുന്നത്.

കള്ളനോട്ട് കേസിൽ പിടിയിലായ അനീഷാണ് താൻ മാത്യുവിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. 8 വര്‍ഷത്തിന് ശേഷമാണ് സത്യം പുറത്തുവന്നത്. ഇതുവരെ മാത്യുവിന്റെ തിരോധാനം കുടുംബത്തിനും നാട്ടുകാർക്കും ഉത്തരമില്ലാത്ത ചോദ്യമായിരുന്നു.

ദൃശ്യം സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു മാത്യുവിന്റെ കൊലപാതകം.

ചോര മണക്കുന്ന കുറ്റസമ്മതം

പണമിടപാടുകാരനായ മാത്യുവിനെ അതിവിദഗ്ധമായാണ് സുഹൃത്ത് കൂടിയായ അനീഷ് കൊലപ്പെടുത്തിയത്. മാത്യുവിനെ തന്ത്രപൂര്‍വ്വം തന്റെ കടയിലേക്ക് വിളിച്ച് വരുത്തി കഴുത്തില്‍ പ്ലാസ്റ്റിക് കവര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം
ഇരുചെവിയറിയാതെ കടയുടെ പിറകില്‍ തന്നെ കുഴിച്ചുമൂടി. മാത്യുവിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് ഇപ്പോള്‍ ഇരു നിലക്കെട്ടിടമാണ്. കെട്ടിടത്തിന്റെ അടിത്തറ മാന്തി പൊലീസ് തെളിവെടുപ്പ് നടത്തി.

വില്ലനായത് പണം തന്നെ

2008ലാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തുക്കളായിരുന്ന മാത്യുവും അനീഷും തമ്മില്‍ പണമിടപാടിലുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. വീടും സ്ഥലും പണയപ്പെടുത്തി അനീഷ് മാത്യുവില്‍ നിന്നും വന്‍തുക കടം വാങ്ങിയിരുന്നു. എന്നാല്‍ പണം പറഞ്ഞ സമയത്ത് മടക്കി നല്‍കാന്‍ അനീഷിന് സാധിച്ചില്ല.
പകരമായി വീടും സ്ഥലവും പിടിച്ചെടുക്കാന്‍ മാത്യു ശ്രമിച്ചതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

നിഗൂഢതയുടെ 8 വർഷങ്ങൾ

സംഭവ ദിവസം കുട്ടികളെ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിച്ചതിനു ശേഷം കാറുമായി പുറത്തേക്ക് ഇറങ്ങിയ മാത്യു പിന്നെ മടങ്ങി വന്നില്ല. ഏറെ തെരച്ചിലിനൊടുവിലും വീട്ടുകാര്‍ക്ക് മാത്യുവിനെ കണ്ടെത്താനായില്ല. എന്നാല്‍ മാത്യുവിന്റെ കാര്‍ പള്ളിക്കവലയ്ക്ക് സമീപം കണ്ടെത്തി. അപ്പോഴും മാത്യു മരിച്ചിരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആരും ചിന്തിച്ചതേ ഇല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മാത്യു ഒളിവില്‍ കഴിയുകയാണ് എന്ന ആശ്വാസത്തിലായിരുന്നു ഭാര്യയും 3 പെണ്‍മക്കളുമടങ്ങുന്ന കുടുംബം. എന്നെങ്കിലും മാത്യു മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

സത്യം മറനീക്കി പുറത്ത്...

കഴിഞ്ഞ മാസം അനീഷിന്റെ പിതാവായ വാസുവാണ് കൊലപാതക വിവരം മാത്യുവിന്റെ മകളായ നൈസിയെ അറിയിച്ചത്. ഈ ഫോണ്‍സംഭാഷണം റെക്കോര്‍ഡ് ചെയ്ത നൈസി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അനീഷ് ഒറ്റയ്ക്കാവില്ല കൊല നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

English summary
Counterfiet money case culprit Aneesh revealed that he has killed Mathew and dumped behind his shop. Mathew was missing for the past 8 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X