കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവങ്ങാട് - വെങ്ങളം മാതൃകാറോഡിനും താമരശ്ശേരി ചുരം വികസനത്തിനും പദ്ധതി

Google Oneindia Malayalam News

കോഴിക്കോട്: പാവങ്ങാട് മുതല്‍ വെങ്ങളം ബൈപ്പാസ് വരെ ദേശീയപാത മാതൃകാ റോഡായി നിലവാരം ഉയര്‍ത്തുന്നതിനും താമരശ്ശേരി ചുരം റോഡ് ലൈറ്റുകളും സുരക്ഷാക്യാമറകളും സ്ഥാപിച്ച് നവീകരിക്കുന്നതിനും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വയനാട് റോഡ് നവീകരണം സംബന്ധിച്ച പ്രൊപ്പോസല്‍ ഏപ്രില്‍ ആദ്യവാരം തയ്യാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

യുപിയില്‍ മധുവിധു അവസാനിച്ചോ? എസ്പി ബിഎസ്പി സഖ്യത്തില്‍ വിള്ളല്‍, ഉപതിരഞ്ഞെടുപ്പില്‍ ഒന്നിക്കില്ല!!
പാവങ്ങാട്- വെങ്ങളം മോഡല്‍ റോഡ് വികസന പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ പി.ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗത്തെ ചുമതലപ്പെടുത്തി. കേരള റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കിയാവും പ്രവൃത്തി തുടങ്ങുക. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ജില്ലാതല സമിതി യോഗം ഏപ്രില്‍ 6ന് കലക്ടറേറ്റില്‍ ചേരും.

road2

11ന് മന്ത്രി തലത്തില്‍ ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കേണ്ട പ്രൊപ്പോസല്‍ സംബന്ധിച്ച് ഈ യോഗം ചര്‍ച്ച ചെയ്യും. വയനാട് റോഡിന്റെ വികസനവും നവീകരണവും ഏറെ കാലമായുള്ള ആവശ്യമാണ്. ഇതിനുള്ള പരിഹാര മാര്‍ഗമാണ് സാധ്യമാകാന്‍ പോകുന്നത്. ചുരത്തിലെ ഗതാഗത കുരുക്ക് കോഴിക്കോട്- വയനാട് റൂട്ടിലെ യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. റോഡിലെ ഗതാഗത കുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് യോജ്യമായ പദ്ധതി രൂപരേഖയാവും തയ്യാറാക്കുക.

പാവങ്ങാട്- വെങ്ങളം റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വീതികൂട്ടി നവീകരിക്കുകയാണ് ലക്ഷ്യം. പാവങ്ങാട് മുതല്‍ കോരപ്പുഴ പാലം വരെയും കോരപ്പുഴ പാലം മുതല്‍ വെങ്ങളം ബൈപ്പാസ് വരെയും രണ്ട് റീച്ചുകളായാണ് പദ്ധതി രൂപരേഖ തയ്യാറാക്കുക. ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ്‌ബേകള്‍, ഇരുവശങ്ങളിലും നടപ്പാതകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

കേരള റോഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടര്‍ ടി. ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, നാറ്റ്പാക് റോഡ് സേഫ്റ്റി സയന്റിസ്റ്റ് ബി.സുബിന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ പ്രഭാകരന്‍, പി. ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. വിനയരാജ്, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി. മുഹമ്മദലി, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ. മുഹമ്മദ് നജീബ്, ആര്‍.ടി.ഒ സി.ജെ. പോള്‍സണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോടന്‍ കാഴ്ചകള്‍കണ്ട് വിദേശ എഴുത്തുകാര്‍; അവിസ്മരണീയം ഈ ചരിത്രനഗരംകോഴിക്കോടന്‍ കാഴ്ചകള്‍കണ്ട് വിദേശ എഴുത്തുകാര്‍; അവിസ്മരണീയം ഈ ചരിത്രനഗരം

English summary
thamarasery road development plan starts,thamarasery road development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X