ലൗ ജിഹാദിന് 9 ഘട്ടങ്ങളെന്ന് താമരശേരി രൂപത: മുസ്ലിം വിരുദ്ധ പ്രചരണവുമായി രൂപതയുടെ ഹാൻഡ്ബുക്ക്, പുതിയ വിവാദം
താമരശ്ശേരി: ലൗ ജിഹാദ് സംബന്ധിച്ച വിവാദങ്ങൾക്കിടെ മുസ്ലിം വിരുദ്ധ പ്രചാരണവുമായി താമശ്ശേരി രൂപത. ലൌ ജിഹാദിന് ഒമ്പത് ഘട്ടങ്ങളുണ്ടെന്ന ആമുഖത്തോടെയാണ് പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികളുമായി ആശയവിനിമയം ചെയ്യുന്നതിനായി ഹാൻഡ് ബുക്ക് പുറത്തിറക്കിയിട്ടുള്ളത്. താമരശേരി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് 123 വേദപാഠ സ്കൂളുകളാണ് രൂപതയ്ക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നത്. 20400 വിദ്യാര്‍ത്ഥികളും . 1552 അധ്യാപകരുമാണ് ഈ വേദപാഠ സ്കൂളുകളുടെ ഭാഗമായിട്ടുള്ളത്.
Recommended Video

താമരശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രമാണ് ഹാൻഡ്ബുക്ക് പുറത്തിറക്കിയിട്ടുള്ളത്. സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെയെന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. പുസ്തകം പുറത്തിറങ്ങിയതോടെ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് രൂക്ഷവിമര്‍ശനങ്ങളാണ് ഉയർന്നുവരുന്നത്. ഹാൻഡ് ബുക്ക് പുറത്തിറക്കിയതിലൂടെ മുസ്ലിം വിരുദ്ധതയും വിദ്വേഷ പ്രചാരണവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് ഇതിനെതിരായ ആരോപണങ്ങളിലൊന്ന്.

ലൗ ജിഹാദിന്‍റെ ഒരു ഘട്ടത്തില്‍ ഇസ്ലാം മതപുരോഹിതന്മാരിലൂടെ പെണ്‍കുട്ടികളെ വശീകരിക്കാനായി ആഭിചാരക ക്രിയകൾ നടത്തുന്നുവെന്നും കൈവിഷമോ ഓതിക്കെട്ടലോ ആണ് നടത്തുന്നതെന്നുമാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. ആഭിചാര ക്രിയകൾ നടത്തുന്ന വ്യത്യസ്ത രീതികളും വിശദീകരിക്കുന്നുണ്ട്. ഇസ്ലാം മതങ്ങളുടെ അള്ളാഹു എന്ന് ദൈവത്തിന് അവര്‍ കല്‍പിക്കുന്ന സ്വഭാവം ഈശോ മുന്നറിയിപ്പ് തരുന്നതുപോലെ സാത്താന്‍റെ സ്വഭാവമാണെന്നും ഹാൻഡ് ബുക്കിൽ അവകാശപ്പെടുന്നു.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

ക്രിസ്ത്യന്‍ സമുദായത്തിലെ കുട്ടികള്‍ക്കുള്ള വേദപാഠ ക്ലാസിലൂടെയാണ് ഹാൻഡ് ബുക്ക് വ്യാകമായി പ്രചരിക്കുന്നത്. സമൂഹത്തിൽ മുസ്ലിം വിശ്വാസികള്‍ക്കെതിരെ സ്പര്‍ദ്ധ പരത്തുന്ന നിലയിലുള്ള വിഷയങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. നാല് ഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. കൈപ്പുസ്തകത്തില്‍

ലൗ ജിഹാദ് എന്ന പേരിലുള്ള പ്രണയക്കെണി ഒന്‍പത് ഘട്ടങ്ങളിലായാണ് നടക്കുന്നതെന്നും ക്രിസ്തുമതത്തിൽപ്പെട്ടവർക്ക് കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകളും ഹെല്‍പ് ലൈന്‍ നമ്പറുകളും പുസ്തകത്തിൽ നല്‍കുന്നുണ്ട്. കൌമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കിക്കൊണ്ടാണ് ജിഹാദികൾ പ്രവർത്തിക്കുന്നതെന്നും പുസ്തകത്തിൽ അടിവരയിട്ട് പറയുന്നു. പ്രത്യക്ഷത്തില്‍ പ്രണയ വിവാഹം എന്നുതോന്നുമെങ്കിൽക്കൂടി പ്രണയത്തെ ആയുധമാക്കി ഇസ്ലാമിനെ വളര്‍ത്തുന്ന രീതിയാണ് ലൗ ജിഹാദിലൂടെ സംഭവിക്കുന്നതെന്നും ഹാൻഡ് ബുക്കിൽ വിശദീകരിക്കുന്നു.

മുസ്ലിങ്ങൾ വിശ്വസിക്കുന്ന അള്ളാഹുവിന്‍റെ സ്വഭാവം മുസ്ലിങ്ങളെ മാത്രം സ്നേഹിക്കുന്നതാണെന്നും ക്രിസ്ത്യാനികളും യഹൂദരും ബഹുദൈവ വിശ്വാസികളും മറ്റ് ദൈവങ്ങളെ ആരാധിക്കുന്നവര്‍ വെറുക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാടാണെന്നും പുസ്തകത്തിൽ പറയുന്നു. അത്തരക്കാരെ കൊലപ്പെടുത്തുന്നവർക്ക് അള്ളാഹു സ്വര്‍ഗം നല്‍കുമെന്നും അവരെ കൊല്ലാനായി ചാവേറുകളാവുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കുമെന്നുമുള്ള കാര്യങ്ങളും ഹാൻഡ് ബുക്കിലൂടെ താമരശ്ശേരി രൂപത പ്രചരിപ്പിക്കുന്നുണ്ട്. അതേ സമയം ദൈവത്തെക്കുറിച്ച് തെറ്റായ അറിവ് ലഭിച്ചാൽ നാശത്തിന് കാരണമാകുമെന്നും സത്യദൈവം ഒന്നേയുള്ളൂവെന്നും അത് യേശുക്രിസ്തുവിലൂടെ വെളിപ്പെട്ടിട്ടുള്ള സ്നേഹസ്വരൂപനാണെന്നും ഹാൻഡ് ബുക്ക് പ്രചരിപ്പിക്കുന്നുണ്ട്.

ലൌജിഹാദിൽ വിവാഹത്തിന്റെ ആദ്യവർഷത്തിൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും ദമ്പതികൾക്ക് ഒന്നോ രണ്ടോ കുട്ടികൾ ജനിച്ച് കഴിച്ചാൽ സ്ത്രീയെ മൊഴിചൊല്ലുന്നുവെന്നും പുസ്തകം അവകാശപ്പെടുന്നു. ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ശരിയത്ത് നിയമം അനുസരിച്ച് ഒരു മുസ്ലിം പുരുഷന് നാല് പേരെ വിവാഹം കഴിക്കാമെന്നുള്ള വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ നല്ല ഭാവിയും ജോലിയും വാഗ്ധാനം ചെയ്ത് പെൺകുട്ടിയെ അയയ്ക്കുമെന്നും ഐസിസ് പോലുള്ള ഭീകര സംഘടനകൾക്ക് അടിമകളായി വിൽക്കുകയും ചെയ്യുകയാണെന്നും ഹാൻഡ്ബുക്കിൽ അവകാശപ്പെടുന്നു. താമരശേരി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ച് 123 വേദപാഠ സ്കൂളുകളാണ് രൂപതയ്ക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നത്. 20400 വിദ്യാര്‍ത്ഥികളും . 1552 അധ്യാപകരുമാണ് ഈ വേദപാഠ സ്കൂളുകളുടെ ഭാഗമായിട്ടുള്ളത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications