വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍: അറസ്റ്റ് തമിഴ്നാട്ടില്‍ വെച്ച്
കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തമിഴ്നാട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
താമരശ്ശേരിയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ബിരുദ വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ചുരത്തില്‍ കണ്ടെത്തിയത്. കോളേജിന് സമീപത്തെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയെങ്കിലും വീട്ടില്‍ എത്തിയില്ല. ക്ലാസില്‍ വരാത്തതിനെ തുടർന്ന് കോളജിൽ നിന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് കുട്ടി വീട്ടില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കി.

താമരശ്ശേരി പൊലീസ് അന്വേഷണം നടത്തിവരുന്നതിന് ഇടയിലാണ് ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് ലൈംഗിക പീഡന നടന്നതായി സ്ഥിരീകരിക്കുന്നത്. പ്രതി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications