• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തരൂരിന്‍റെ പ്രചരണത്തിന് ഇറങ്ങാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വോട്ട് മറിക്കാനുള്ള നീക്കമെന്ന് ആരോപണം

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിങ് എംപി ശശിതരൂരിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ കുമ്മനം രാജശേഖരനിലൂടെ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പ്രകടന പത്രികയിലെ 'ശബരിമല' പരാമർശം വോട്ടാക്കാനൊരുങ്ങി ബിജെപി, തിരിച്ചടിച്ച് കോൺഗ്രസ്

2004 ന് ശേഷം മണ്ഡലം തിരിച്ചു പിടിക്കാനായി ഇടതുമുന്നണി രംഗത്ത് ഇറക്കിയിരിക്കുന്നത് സിപിഐയിലെ സി ദിവാകരനേയാണ്. മൂന്ന് ശക്തരായ സ്ഥനാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ പ്രവചനാതീതമാണ് തിരുവനന്തപുരത്തെ ഫലം.

ശശി തരൂരിലൂടെ

ശശി തരൂരിലൂടെ

ശശി തരൂരിലൂടെ മണ്ഡലം ഏത് വിധേനയും നിലനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തുരംഗം വെക്കുന്നുവെന്നാണ് തിരുവനന്തപുരത്തെ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങല്‍ സൂചിപ്പിക്കുന്നത്.

തമ്പാനൂര്‍ സതീശ്

തമ്പാനൂര്‍ സതീശ്

ശശി തരൂരിന്‍റ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകിരിക്കുന്നില്ലെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് ഡിസിസി ജനറല്‍ സെക്രട്ടറിയുള്‍പ്പടേയുള്ള നേതാക്കളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

പരാതി നല്‍കും

പരാതി നല്‍കും

ഇവര്‍ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കുമെന്നും തമ്പാനൂര്‍ സതീഷ് വ്യക്തമാക്കുന്നു. സതീഷിന്‍റെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പ്രതിരകരണങ്ങളാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രേഖപ്പെടുത്തുന്നത്.

പ്രചരണത്തിന് ആളില്ല

പ്രചരണത്തിന് ആളില്ല

നേമം, വട്ടീയൂര്‍ക്കാവ് ഉള്‍പ്പടേയുള്ള മേഖലകളില്‍ വലിയ അട്ടിമറി സാധ്യതകള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കര്‍ശന നടപടികളുമായി മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായിട്ടും തരൂരിന്‍റെ പ്രചരണത്തിന് ആളില്ലെന്ന ആക്ഷേപം നേരത്തെ ശക്തമാണ്.

മണക്കാട് മണ്ഡലം

മണക്കാട് മണ്ഡലം

ഇതിന് പിന്നാലെയാണ് ചില കോണ്‍ഗ്രസ് നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്‍റെ ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ഇതോടെ വിഷയം മണ്ഡലത്തില്‍ സജീവ ചര്‍ച്ചാവിഷയമായി.

കുമ്മനം രാജശേഖരന്‍റെ വിജയം

കുമ്മനം രാജശേഖരന്‍റെ വിജയം

ശശിതരൂരിനെ തോല്‍പ്പിച്ച് കുമ്മനം രാജശേഖരന്‍റെ വിജയമുറപ്പിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ തെളിവാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്.

നേമത്ത്

നേമത്ത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച നേമത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒ രാജഗോപാലിന് വോട്ട് മറിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് എതാനും പ്രാദേശിക നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കുകയും ചെയ്തിരുന്നു.

അട്ടിമറി

അട്ടിമറി

നേമത്തോട് അതിര്‍ത്തി പങ്കിടുന്ന മണക്കാടും കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിഞ്ഞതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സമാനമായ അട്ടിമറി ലക്ഷ്യമിട്ട് ഇത്തവണയും ചില നേതാക്കളുടെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടായതാണ് സതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ഇടത് ആരോപണം

ഇടത് ആരോപണം

കോൺഗ്രസ്സിന്റെ നേതാക്കന്മാർ നേമം ആവർത്തിക്കാൻ ശ്രമിക്കുന്നു. അതിന്റെ പ്രത്യക്ഷമായ തെളിവാണ് ശ്രീ തമ്പാനൂർ സതീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും , അതിൽ വന്ന ഒരു കോൺഗ്രസ്സ് പ്രവർത്തകന്റെ കമന്റിനോട് യോജിച്ച് കൊണ്ട് അദ്ദേഹം നല്കിയ മറുപടിയും എന്നാണ് മനസ്സിലാകുന്നതെന്നാണ് സിപിഎം നേതാവായ ആനാവൂര്‍ നാഗപ്പന്‍ അഭിപ്രായപ്പെടുന്നത്.

കോൺഗ്രസ്സ് പ്രവർത്തകരും

കോൺഗ്രസ്സ് പ്രവർത്തകരും

മതനിരപേക്ഷപ്രസ്ഥാനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് നാടിന്റെ ആവിശ്യമാണ്. മതനിരപേക്ഷതയും,മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ആഗ്രഹിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കൊപ്പം അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു,

ഫേസ്ബുക്ക് കുറിപ്പ്

ആനാവൂര്‍ നാഗപ്പന്‍

ലോക്സഭ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
thampanoor satheesh says there is no corporation among party workers in shashi tharoor's campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more