അമ്മയേയും പെണ്‍മക്കളേയും കെണിയിലാക്കി! പത്ത് ദിവസം പീഡിപ്പിച്ച വ്യാജ സിദ്ധന്‍ മലപ്പുറത്ത് പിടിയില്‍
സിദ്ധനെന്ന് തെറ്റിധരിപ്പിച്ച് മലപ്പുറത്ത് അമ്മയേയും മൂന്ന് പെണ്‍മക്കളേയും പീഡിപ്പിച്ചയാളെ മലപ്പുറത്ത് പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പുളിയം പറമ്പ് പൂക്കുലക്കണ്ടി എംകെ അബ്ദുള്‍ റഹിമാന്‍ തങ്ങള്‍ 36) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തതായി പോലീസ് അറിയിച്ചു. പ്രതി യുവതിയേയും പെണ്‍മക്കളേയും കുടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം ഇങ്ങനെ

20 ദിവസം കാണാതായി
അയല്‍വാസിയായ വീട്ടമ്മയേയും 17, 6,4 വയസ്സുള്ള പെണ്‍കുട്ടികളേയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഹ്മാന്‍ തങ്ങള്‍ പോലീസിന്‍റെ പിടിയിലാകുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ വ്യാജ സിദ്ധന്‍ ചമഞ്ഞ് മലപ്പുറത്ത് ആത്മീയ ചികിത്സ നടത്തി വരികയായിരുന്നു.

ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം
കൊണ്ടോട്ടി കരിപ്പൂര്‍ പുളിയംപറമ്പില്‍ ഭാര്യയും അഞ്ച് കുട്ടികള്‍ക്കും മാതാവിനും ഒപ്പമായിരുന്നു അബ്ദുറഹ്മാന്‍ താമസിച്ച് വരുന്നത്. ഇയാള്‍ വീടിന്‍റെ മുകള്‍ ഭാഗത്താണ് പ്രാര്‍ത്ഥനാ യോഗങ്ങളും ചികിത്സയും മറ്റും നടത്തിയിരുന്നത്.

കഅ്ബയും കുബ്ബയും
ഇവിടെ കഅ്ബയും കുബ്ബയുമെല്ലാം ഉണ്ടാക്കിവെച്ചായിരുന്നു പ്രാര്‍ത്ഥന. ഇതിനിടയിലാണ് വയറുവേദനയെ തുടര്‍ന്ന് വീട്ടമ്മ ചികിത്സ തേടി എത്തുന്നത്. സിദ്ധനില്‍ വിശ്വസിച്ച വീട്ടമ്മ അവിടുത്തെ സ്ഥിരം സന്ദര്‍ശകയായി.

സ്വപ്ന ദര്‍ശനം
ഇതിനിടെ യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി താന്‍ സ്വപ്ന ദര്‍ശനം നടത്തിയെന്നും അത് നടത്തിയില്ലേങ്കില്‍ മാതാവ് മാറാ രോഗത്തിന് അടിമയാകുമെന്ന് സ്വപ്നത്തില്‍ കണ്ടതായും ഇയാള്‍ യുവതിയെ പറഞ്ഞ് ഭയപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ആയിരുന്നു.

കടത്തി കൊണ്ടു വന്നു
ഇക്കാര്യം പറഞ്ഞ് യുവതിയെ ഭയപ്പെടുത്തിയ ഇയാള്‍ ഏപ്രില്‍ 30 ന് യുവതിയേയും മൂന്ന് പെണ്‍മക്കളേയും കടത്തി കൊണ്ടുവന്നു ഒളിവില്‍ പാര്‍പ്പിച്ചു. മെയ് 21 വരെ ഇവരെ ഇയാള്‍ തടങ്കലാക്കി. ഇതിനിടെ ഇയാള്‍ പല തവണയായി യുവതിയേയും പെണ്‍മക്കളേയും പീഡിപ്പിച്ചു.

സഹായിയായി എന്‍ജിനീയര്‍
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരനായ എന്‍ജിനീയറായിരുന്നു ഇയാളുടെ സഹായി. ഇയാളും യുവതിയേയും പെണ്‍മക്കളേയും പീഡിപ്പിച്ചെന്നാണ് വിവരം. പോലീസ് ഇവര്‍ക്കായി വല വിരിച്ചതോടെ യുവതിയേയും മക്കളേയും കൂട്ടി ട്രെയിനില്‍ കോഴിക്കോടേക്ക് ഇയാള്‍ തിരിച്ചു.

അറസ്റ്റ്
ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കരിപ്പൂരില്‍ സ്ഥിരതാമസക്കാരനാക്കിയ ഇയാള്‍ പിന്നീട് പുളിയം പറമ്പിലേക്ക് താമസം മാറ്റുകയായിരുന്നു. ആത്മീയ സിദ്ധയുണ്ടെന്ന് തെറ്റിധരിപ്പിച്ചതോടെ നിരവധി പേരാണ് ഇയാളെ കാണാനായി എത്താറുണ്ടായിരുന്നത്.

സ്വനപ്ന ദര്‍ശനം
സ്വപ്ന ദര്‍ശനം ലഭിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ പലരേയും പറ്റിക്കാറുള്ളത്. കടത്തി കൊണ്ടുപോയ യുവതിയേയും കുടുംബത്തേയും ഇയാള്‍ പറ്റിച്ചു പോന്നിരുന്നതും ഇതേ തട്ടിപ്പ് നടത്തിയായിരുന്നു. പീഡിപ്പിക്കപ്പെട്ട യുവതിയുടെ കുടുംബമാണ് ഇയാള്‍ക്ക് വീട് വെച്ച് കൊടുത്തതെന്നാണ് വിവരം. ഇയാള്‍ക്കായി സഹായം ഒരുക്കിയ എന്‍ജീനിയര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.












Click it and Unblock the Notifications