കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കനത്തതോടെ തങ്കളം ജവഹര്‍ കോളനി നിവാസികള്‍ ആശങ്കയില്‍

  • By Desk
Google Oneindia Malayalam News

കോതമംഗലം: പതിവു പോലെ ഇക്കൊല്ലവും മഴ കനത്തതോടെ തങ്കളം ജവഹര്‍ കോളനി നിവാസികള്‍ കടുത്ത ആശങ്കയില്‍. കഴിഞ്ഞ 19 വര്‍ഷക്കാലമായി തങ്കളത്തെ കുരൂര്‍ തോടിന് സമീപത്തെ 33 കുടുംബങ്ങളാണ് ഏത് സമയത്തും വീട് വിട്ട് പോകേണ്ട സ്ഥിതിയില്‍ കഴിയുന്നത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും തുടരുന്ന കനത്ത മഴയില്‍ വീടിന്റെ മുറ്റം വരെ വെള്ളമെത്തിയതോടെ നിവാസികള്‍ വീട്ടു സാധനങ്ങള്‍ മാറ്റുന്ന തിരക്കിലാണ്. ചിലര്‍ അടുത്ത സുഹ്യത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലേക്ക് സാധനങ്ങള്‍ മാറ്റി. ഇന്നും മഴ ഇതേ നിലയില്‍ തുടര്‍ന്നാല്‍ തോട് നിറഞ്ഞൊഴുകി കോളനിയാകെ വെള്ളത്തിനടിയിലാകും.

rain

പിന്നെ വെള്ളമിറങ്ങുന്നത് വരെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരുടെ ദുരിത ജീവിതം.
വര്‍ഷം തോറും ആവര്‍ത്തിക്കുന്ന ഈ തീരാ ദുരിതത്തിന് ശാശ്വത പരിഹാരമെന്ന വാഗ്ദാനം നല്‍കി വഞ്ചിക്കുന്ന ഭരണ കര്‍ത്താക്കളോട് കടുത്ത രോഷത്തിലാണ് ജനങ്ങള്‍. തോടിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റം ഒഴിപ്പിച്ച് തോടിന് വീതി വര്‍ധിപ്പിക്കുകയെന്നതാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന് നാട്ടുകാര്‍. പതിവു പോലെ

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും താലുക്ക് ഓഫിസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോളനി വാസികളെ ടൗണ്‍ യു.പി എസിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതല്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും തഹസീല്‍ദാര്‍ ആര്‍.രേണു അറിയിച്ചു.

English summary
thankalam jawahar colony people in trouble due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X