Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു; 20 ദിവസത്തിനിടെ മയക്കുവെടിയേറ്റത് രണ്ട് തവണ

വയനാട്: കഴിഞ്ഞ ദിവസം മാനന്തവാടി ടൗണിലിറങ്ങി ഭീതി പരത്തിയ കാട്ടാന തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപ്പൂരില്‍ എത്തിച്ച ശേഷമാണ് കാട്ടാന ചരിഞ്ഞത്. കര്‍ണാടക വനം വകുപ്പ് അന്ത്യം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ദിവസത്തിനിടെ രണ്ട് തവണ മയക്കുവെടിയേറ്റ കാട്ടാനയാണ് തണ്ണീര്‍ കൊമ്പന്‍.

ഇന്നലെ രാത്രിയോടെയാണ് തണ്ണീര്‍ കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആന ചരിഞ്ഞത്. അതേസമയം തണ്ണീര്‍ കൊമ്പന്‍ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Thanneer Komban

അതേസമയം തണ്ണീര്‍ കൊമ്പന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തി ഇന്ന് തന്നെ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മയക്കുവെടി ഏറ്റതിന് പുറമെ തണ്ണീര്‍ കൊമ്പന് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. മയക്കുവെടി വെച്ച ശേഷവും ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു വനംവകുപ്പ് അറിയിച്ചിരുന്നത്.

മാനന്തവാടി ടൗണില്‍ ഭീതി പരത്തിയ തണ്ണീര്‍ കൊമ്പനെ പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനം വകുപ്പിന്റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് തണ്ണീര്‍ കൊമ്പന്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പനെ എലിഫന്റ് ആംബുലന്‍സില്‍ ആണ് കര്‍ണാടകയിലേക്ക് കൊണ്ടുപോയത്.

ഇന്നത്തെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാന്‍ തീരുമാനിച്ചതായിരുന്നു. നിലവില്‍ ആനയുടെ ജഡം ബന്ദിപ്പൂരിലെ രാമപുര ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും തണ്ണീര്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+