കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണ്ണിത്തോട് പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം; ആറ് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി

Google Oneindia Malayalam News

പത്തനംതിട്ട: കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയുമായി സിപിഎം. സംഭവത്തില്‍ ആറ് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പത്തനംതിട്ട ജില്ല കമ്മിറ്റിയുടേതാണ് നടപടി. തണ്ണിത്തോട് സ്വദേശികളായിരുന്ന രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

കോയമ്പത്തൂരിലെ കോളെജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇവര്‍ക്കും വീട്ടുകാര്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. കുട്ടിയുടെ പിതാവിന് നേരെ വധഭീഷണി വരെ ഉണ്ടായിരുന്നു. പിന്നാലെ ഇവര്‍ ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനുള്ള പ്രതികാരമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

cpm

സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കുറ്റവാളികള്‍ക്കെതിരെ ദയാ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആക്രമികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അവര്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയാണെന്നത് പ്രശ്‌നമല്ല അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തില്‍ ഇന്ന് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 4 പേര്‍ക്ക്, കാസര്‍ഗോഡ് 4 പേര്‍ക്ക് മലപ്പുറം രണ്ട് പേര്‍ക്കും കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശിയാണ്. ബാക്കി എല്ലാവരിലും സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്.

അതേസമയം ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി എന്നുള്ളത് ആശ്വസിക്കാവുന്ന റിപ്പോര്‍ട്ടാണ്. എറണാകുളം 6, കണ്ണൂര്‍ 3, ഇടുക്കി, മലപ്പുറം 2 വീതം രോഗികള്‍ക്കും രോഗം ഭേദമായി. ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

പരീക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; പഴയ രീതിയില്‍ തന്നെ നടത്തുമെന്ന് സി രവീന്ദ്രനാഥ്പരീക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; പഴയ രീതിയില്‍ തന്നെ നടത്തുമെന്ന് സി രവീന്ദ്രനാഥ്

കോവിഡ്: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗം ഭേദമായവര്‍ 13 കോവിഡ്: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗം ഭേദമായവര്‍ 13

കേരളത്തില്‍ ചികിത്സയിലായിരുന്ന എട്ട് വിദേശികള്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 13 നായിരുന്നു ആദ്യമായി ഒരു വിദേശ പൗരന് കേരളത്തില്‍ കൊറോണ സ്ഥിരീകരിക്കുന്നത്.കേരളത്തില്‍ ഇന്നലെ 9 പേര്‍ക്കായിരുന്നു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

English summary
Thannithode issue; CPIM Takes Action Against Its Members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X